സൈബർ തട്ടിപ്പ്; മലപ്പുറം സ്വ​ദേശിക്ക് നഷ്ടമായത് 20 ലക്ഷം

കോഴിക്കോട്: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ നടന്ന സൈബർ തട്ടിപ്പിൽ മലപ്പുറം സ്വദേശിക്ക് നഷ്ടമായത് 20 ലക്ഷം രൂപ. ഇതു സംബന്ധിച്ച് കബളിപ്പിക്കപ്പെട്ടയാൾ സൈബർ പൊലീസിൽ പരാതി നൽകി. തട്ടിപ്പിന്റെ തുടക്കം ഇങ്ങനെ… ‘റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 50 ലക്ഷം രൂപയുടെ ​ഗിഫ്റ്റ് വൗച്ചർ താങ്കൾക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നു, ആശംസകൾ…’ എന്നിട്ട് സമ്മാനത്തിന്റെ വൗച്ചർ ഫോണിൽ അയച്ചു നൽകും. സമ്മാനം ലഭിക്കാനായി തന്നിരിക്കുന്ന വാട്സാപ്പ് ലിങ്ക് ഉപയോ​ഗിക്കാനും ആവശ്യപ്പെടും.

വാട്സാപ്പ് ​ഗ്രൂപ്പിൽ ചേർന്ന് കഴിയുമ്പോൾ ജി.എസ്.ടി അടക്കണമെന്ന അറിയിപ്പ് ലഭിക്കും. അതിനായി വ്യാജ അക്കൗണ്ടുകളിലേക്ക് പണം കൈമാറാൻ തട്ടിപ്പ് സംഘം ആവശ്യപ്പെടുന്നു. തുടർന്ന്, പല കാരണങ്ങൾ പറഞ്ഞ് കൂടുതൽ പണം കൈവശപ്പെടുത്തുകയാണ് രീതി. അധികൃതർ നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും കെണിയിൽ വീഴുന്നതിന്റെ കാരണം അജ്ഞാതമാണ്. എളുപ്പം പണം ലഭിക്കാമെന്ന ചിന്തയാണ് പലരെയും ഇതിലേക്ക് നയിക്കുന്നതെന്ന് പൊലീസ് പറയുന്നു. ഇല്ലാത്ത ഡിജിറ്റൽ അറസ്റ്റിന്റെ പേരിലും തട്ടിപ്പ് നടത്തി പണം കവരുന്ന സംഘങ്ങൾ സൈബർ ഇടങ്ങളിൽ സജീവമാണ്. സമ്മാനങ്ങളുടെ പേരിലുള്ള വ്യാജ സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും മുൻകൂറായി സമ്മാനങ്ങൾക്ക് നികുതി അടക്കേണ്ട ആവശ്യമില്ലെന്നും പൊലീസ് നൽകുന്ന മുന്നറിയിപ്പിൽ പറയുന്നു.

Recent Posts

പാലക്കാട് യുവാവിനെ കുത്തിക്കൊന്നു,സുഹൃത്ത് അറസ്റ്റില്‍; കൊലപാതകം 5000 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്

പാലക്കാട്: 5,000 രൂപയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വടക്കഞ്ചേരിയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. വടക്കഞ്ചേരി മംഗലം ചൊഴിയങ്കാട് മനുവാണ്(24) കൊല്ലപ്പെട്ടത്.സുഹൃത്ത്…

15 minutes ago

ലഹരി വേട്ടയ്‌ക്ക് എഐയുമെത്തുന്നു, ഒന്നിന്റെ വില അരലക്ഷത്തിലധികം; രാജ്യത്ത് തന്നെ ഇതാദ്യം

തിരുവനന്തപുരം: ലഹരിവേട്ടയ്ക്ക് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (നിർമ്മിതബുദ്ധി) സംവിധാനം ഉപയോഗിക്കാൻ തീരുമാനം. രാജ്യത്ത് ആദ്യമായാണിത്.ഡിജിറ്റല്‍ സർവകലാശാലയാണ് എ.ഐ സംവിധാനം വികസിപ്പിക്കുന്നത്. ഹോസ്റ്റലുകളിലും…

25 minutes ago

ഓസീസിനെ സെമിയിൽ പൂട്ടി; സച്ചിന്റെ ഇന്ത്യൻ മാസ്റ്റേഴ്സ് ഫൈനലിൽ

അന്താരാഷ്ട്ര മാസ്റ്റേഴ്സ് ലീഗ് ക്രിക്കറ്റ് ട്വന്റി 20 ടൂർണമെന്റിൽ ഇന്ത്യ മാസ്റ്റേഴ്സ് ഫൈനലിൽ. സെമിയിൽ ഓസ്ട്രേലിയ മാസ്റ്റേഴ്സിനെ 94 റൺസിന്…

3 hours ago

ആറ്റുകാൽ പൊങ്കാല; ശുചീകരണത്തിന്‌ കൃത്രിമ മഴ പെയ്യിച്ചു

പൊങ്കാലയിട്ട് മണിക്കൂറുകൾക്കുള്ളിൽ നഗരം ക്ലീന്‍ തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം നഗര വീഥികൾ ശുചീകരിക്കുന്നതിൻ്റെ ഭാഗമായി കോർപറേഷൻ നേതൃത്വത്തിൽ കൃത്രിമ…

3 hours ago

ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടം

ചങ്ങരംകുളം സ്വദേശിയും ഡ്രൈവറും രക്ഷപെട്ടത് അത്ഭുതകരമായി ദേശീയപാതയിൽ വളാഞ്ചേരി പൈങ്കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടം.പൈങ്കണ്ണൂർ…

12 hours ago

വ്യാജ രേഖകൾ ;ബംഗ്ലാദേശ് പൗരന്മാര്‍ പൊന്നാനി പോലീസിന്റെ പിടിയില്‍

പൊന്നാനി: പശ്ചിമബംഗാള്‍ സ്വദേശികള്‍ എന്ന വ്യാജേന കേരളത്തിലെ പല ജില്ലകളിലും താമസിച്ചിരുന്ന മൂന്ന് ബംഗ്ലാദേശ് പൗരന്മാര്‍ പൊന്നാനി പോലീസിന്റെ പിടിയില്‍.…

12 hours ago