കടവല്ലൂർ: സംസ്ഥാന പാതയിലെ കടവല്ലൂർ കല്ലുംപുറം ഗ്രീൻ വേൾഡ് നഴ്സറിക്ക് സമീപമുള്ള ഇടവഴിയോട് ചേർന്ന് സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെയായിരിക്കാമെന്ന് പ്രദേശവാസികൾ സംശയിക്കുന്നു.ജനവാസ മേഖലയിലുള്ള ഇടവഴിക്ക് സമീപം മാലിന്യം തള്ളിയതോടെ പ്രദേശത്ത് വലിയ തോതിൽ ദുർഗന്ധം അനുഭവപ്പെടുകയാണ്.വിവരം ലഭിച്ചതിനെ തുടർന്ന് വാർഡ് മെമ്പർ നാസർ കല്ലുംപുറം സംഭവസ്ഥലത്തെത്തി. തുടർന്ന് ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധന നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബിതയും സന്ദർശനം നടത്തി.രാത്രിയുടെ മറവിൽ ഇത്തരം അനധികൃത മാലിന്യനിക്ഷേപം നടത്തിയവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവം അത്യന്തം ഗൗരവമായി കാണുന്നുവെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി.ഐ രാജേന്ദ്രൻ പറഞ്ഞു. മാലിന്യം തള്ളിയവരെ കണ്ടെത്താൻ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
എടപ്പാൾ ഉപജില്ല 2025 -26 വർഷത്തെ ഒന്നാമത്തെ അറബിക് അക്കാദമിക് കോംപ്ലക്സ് മീറ്റിംഗ് എടപ്പാൾ ബിആര്‍സി ഹാളിൽ നടന്നു.അനീസ് മാസ്റ്ററുടെ…
കോട്ടയം: കോട്ടയം പാലായില്‍ കാറും സ്‌കൂട്ടറുകളും കൂട്ടിയിടിച്ച് രണ്ട് മരണം. പാലാ പ്രവിത്താനം അല്ലപ്പാറ പാലക്കുഴക്കുന്നേല്‍ സുനിലിന്റെ ഭാര്യ ജോമോള്‍…
തൃശൂർ: കനത്ത മഴയ്‌ക്കിടെ തൃശൂരിൽ റോഡ് ടാറിംഗ്. കോർപ്പറേഷൻ പരിധിയിലുള്ള മാരാർ റോഡിലാണ് കനത്ത മഴയ്‌ക്കിടെ ടാറിംഗ് തുടങ്ങിയത്. ജില്ലയിൽ…
എടപ്പാൾ : പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയായ ആരോഗ്യഭേരിയിൽ ജീവിത ശൈലിരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി എടപ്പാൾ കുടുംബാരോഗ്യ…
ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ വാർഡ് വിഭജനത്തിലെ അപാകത ചൂണ്ടിക്കാട്ടി യുഡിഎഫ് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.പഞ്ചായത്ത് രാജ് നിയമത്തെയും ഇലക്ഷൻ കമ്മീഷൻ മാനദണ്ഡങ്ങൾ…
തിരുവനന്തപുരം: ക്ലാസ് മുറികളിൽനിന്ന് 'പിൻബെഞ്ചുകാർ' എന്ന സങ്കൽപ്പം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഈ സങ്കൽപം ഒരു വിദ്യാർഥിയുടെ…