മലപ്പുറം: സൗഹൃദ ബന്ധത്തിന്റെ പേരില്‍ സുഹൃത്തിന് ആധാ കാർഡ് നല്‍കിയതോടെ കുരുക്കില്‍പെട്ട അവസ്ഥയിലാണ് തിരൂരങ്ങാടി ഈസ്റ്റ് ബസാർ സ്വദേശി നീലിമാവുങ്ങല്‍ മുഹമ്മദ് മുസ്തഫ(57).പത്ത് ദിവസത്തിനകം ലക്‌നൗ പൊലീസ് സ്റ്റേഷനില്‍ ഹാജരായി വിശദീകരണം നല്‍കാൻ മുസതഫക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ് യുപി പൊലീസെന്നാണ് 57കാരൻ വിശദമാക്കുന്നത്. ഹാജരാവാത്തപക്ഷം അറസ്റ്റ് വാറണ്ട് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നുമാണ് നോട്ടീസിലെ മുന്നറിയിപ്പ്.
2018ല്‍ തിരൂരങ്ങാടിയില്‍ ടൈലർ ഷോപ്പ് നടത്തിയിരുന്ന സമയത്താണ് മുഹമ്മദ് മുസ്തഫ പരിചയത്തിലായ രജീഷിനാണ് മുഹമ്മദ് മുസ്തഫ സ്വന്തം ആധാർ കാർഡ് നല്‍കിയത്. ഈ ആധാർ കാർഡുപയോഗിച്ച് സുഹൃത്ത് ബാങ്ക് അക്കൗണ്ട് തുടങ്ങിയതോടെയാണ് പൊല്ലാപ്പ് തുടങ്ങിയത്. എ.ആർ നഗർ താഴെകൊളപ്പുറം എരണിപ്പിലാവ് സ്വദേശിയും പുകയൂരില്‍ താമസക്കാരനുമായ രജീഷ് എന്നയാളും സുഹൃത് സംഘവും 57കാരന്റെ ആധാർ കാർഡ് ഉപയോഗിച്ച് ഒരു സിം കാർഡ് വാങ്ങുകയും ഫെഡറല്‍ ബാങ്ക് ചേളാരി ശാഖയില്‍ അക്കൗണ്ട് തുറക്കുകയും ചെയ്തിരുന്നു.
ഈ അക്കൗണ്ട് എടുത്തപ്പോള്‍ 5000 രൂപ ലഭിച്ചതായും മുഹമ്മദ് മുസ്തഫ പറയുന്നത്. ശേഷം ഇവർ അക്കൗണ്ട് ദുരുപയോഗം ചെയ്യുകയുമായിരുന്നു എന്നാണ് മുഹമ്മദ് മുസ്തഫയുടെ പരാതി. ഹൃദ്രോഗിയായ മുസ്തഫ നേരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ട്. നിലവില്‍ കാലുകള്‍ക്ക് സ്വാധീനക്കുറവും കണ്ണിന് കാഴ്ചക്കുറവും ഉണ്ടെന്ന് മുഹമ്മദ് മുസ്തഫ പറയുന്നത്. ഭാരതീയ ന്യായ സൻഹിത (ബി.എൻ.എസ്) പ്രകാരം318(4), 319(2), ഐ. ടി ആക്‌ട്66(ഡി) വകുപ്പുകള്‍ ചേർത്ത് 012/ 2025 ക്രൈം നമ്ബറിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
57കാരന് അയച്ച നോട്ടീസ് ലക്‌നൗ പൊലീസ്
തിരൂരങ്ങാടി സ്റ്റേഷനിലേക്ക് അയക്കുകയും ഇത് തിരൂരങ്ങാടി പൊലീസ് മുഹമ്മദ് മുസ്തഫയ്ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. മുസ്തഫയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ അനധികൃതമായി പണം നിക്ഷേപിക്കപ്പെട്ടതിനാണ് യു.പി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
എവിടെ നിന്നെങ്കിലും കിട്ടിയതോ അല്ലെങ്കിൽ അബദ്ധവശാൽ കീറിപോയ ആയ നോട്ടുകൾ ഒട്ടുമിക്ക ആളുകളുടേയും വീട്ടിലുണ്ടാകും. ചിലപ്പോഴെങ്കിലും അവ വലിയ തുകയുടെ…
ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയുടെ നിർമ്മാണത്തിലെ വ്യാപകമായ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പൊന്നാനി മണ്ഡലം മുസ്ലിംലീഗ് വാർഷിക…
ചങ്ങരംകുളം:നന്നംമുക്കില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു.നന്നംമുക്ക് സ്വദേശികളായ 15 യസുള്ള ധനഞ്ജയ്,16 വയസുള്ള ഗൗതം എന്നിവര്‍ക്കാണ് പരിക്കേറ്റത്.നന്നംമുക്ക്…
കാലിക്കറ്റ് സർവകലാശാലയിൽ നടക്കുന്ന അഖിലേന്ത്യാ അന്തഃസർവകലാശാലാ വനിതാ ഖൊ-ഖൊ ചാമ്പ്യൻഷിപ്പ് രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഉദ്ഘാടനംചെയ്യുന്നു. അൻവർ അമീൻ…
എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തും വട്ടംകുളം ഐഎച്ച്ആർഡി കോളേജും സംയുക്തമായി ‘ലഹരിക്കെതിരെ നാടൊന്നായി‘ എന്ന പ്രമേയത്തിൽ മരത്തോൺ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
ചങ്ങരംകുളം:കേരള സ്കൂൾടീച്ചേഴ്സ് അസോസിയേഷൻ(കെഎസ് ടിഎ)എടപ്പാൾഉപജില്ലാ കമ്മിറ്റിയുടെനേതൃത്വത്തിൽ എടപ്പാൾഉപജില്ലയിലെ വിവിധസെൻ്ററുകളിൽഎല്‍എസ്എസ്,യുഎസ്എസ് മോഡൽപരീക്ഷകൾ നടത്തി.മോഡൽപരീക്ഷയുടെ ഉപജില്ലാതലഉദ്ഘാടനം ചിയാനൂർജിഎല്‍പി സ്കൂളിൽ ആലംകോട്ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് കെ.വി.ഷഹീർനിർവ്വഹിച്ചു.കെഎസ്ടിഎഉപജില്ലാ പ്രസിഡണ്ട്…