സംസ്ഥാന സീനിയർ വോളിബോളിൽ പുരുഷ വിഭാഗത്തിൽ തിരുവനന്തപുരത്തെ കീഴടക്കി മലപ്പുറത്തിനു കിരീടം. അഞ്ചു സെറ്റ് നീണ്ട ആവേശകരമായ പോരാട്ടത്തിൽ 21-25, 26-24, 25-20, 19-25, 15-13-നായിരുന്നു വിജയം. നാൽപ്പതുവർഷത്തിനുശേഷമാണ് മലപ്പുറത്തിന് കിരീടധാരണം.
വനിതാ വിഭാഗത്തിൽ തിരുവനന്തപുരം ഏകപക്ഷീയമായ മൂന്നു സെറ്റിന് (25-16, 25-19, 25-18) മലപ്പുറത്തെ പരാജയപ്പെടുത്തി.
തിരുവനന്തപുരത്തിനായി ഇരുവിഭാഗങ്ങളിലും ഇറങ്ങിയത് കെഎസ്ഇബിയും മലപ്പുറത്തിനായി ജേഴ്സിയണിഞ്ഞത് കേരള പോലീസ് ടീമുമായിരുന്നു.
പുരുഷ വിഭാഗം ഫൈനൽ ആവേശത്തിന്റെ പരകോടിയിലെത്തിയ മത്സരമായിരുന്നു. ഒന്നാം സെറ്റിൽ ഹേമന്ദ്, അരവിന്ദ് എന്നിവരിലൂടെ തിരുവനന്തപുരം സ്കോർ ഉയർത്തി. രണ്ടാം സെറ്റ് ആവേശജനകമായിരുന്നു. 22 വരെ മലപ്പുറം പോയിന്റ് നിലയിൽ ഒരടി മുന്നിലായിരുന്നു. 23 ആയപ്പോൾ മാത്രമാണ് തിരുവനന്തപുരം ലീഡെടുത്തത്. തുടരെ പോയിന്റ് സ്വന്തമാക്കി മലപ്പുറം കളി വരുതിയിലാക്കി. ബ്ലോക്കിലൂടെയായിരുന്നു മലപ്പുറത്തിന്റെ സ്കോർ ഉയർന്നത്. എറിൻ വർഗീസും അർഷാഖും അതിൽ സംഭാവന നൽകാൻ മത്സരിച്ചു.
മൂന്നാം സെറ്റും രണ്ടിനു സമാനമായിരുന്നു. നാലാം സെറ്റ് തിരുവനന്തപുരം തിരിച്ചുപിടിച്ചു. ജേതാക്കളെ തീരുമാനിക്കാനുള്ള അഞ്ചാം സെറ്റിൽ കാണികളുടെ കൈയടിയുടെ പിന്തുണയിൽ മലപ്പുറം വിജയക്കൊടി പാറിച്ചു.
വനിതാ വിഭാഗത്തിൽ കെഎസ്ഇബിയുടേത് ഏകപക്ഷീയ വിജയമായി (25-16, 25-19, 25-18). തിരുവനന്തപുരം ജേഴ്സി അണിഞ്ഞ കെഎസ്ഇബിയുടെ പിള്ളേർ പോലീസ് ടീമാണെന്ന വമ്പിലെത്തിയ മലപ്പുറത്തെ നിലംതൊടീച്ചില്ല.
തിരുവനന്തപുരം ക്യാപ്റ്റൻ അന്ന മാത്യുവിന്റെ കീഴിലെ സംഘം ശക്തമായ സ്മാഷുകൾ തുടരെ തൊടുത്തു. ശില്പ, അമിത എന്നിവർ നെറ്റിനു അടുത്ത് നിന്ന് വെടിയുണ്ടപോലുള്ള അറ്റാക്കിങ്ങിനു ചുക്കാൻ പിടിച്ചു. മലപ്പുറത്തിന്റെ കോർട്ടിലെ വിടവ് കണ്ടെത്തി നിമിഷനേരത്തിൽ പ്ലേസിങ് നടത്തുന്ന അമിതയുടെ പ്രകടനം എടുത്തുപറയണം.
മലപ്പുറം ക്യാപ്റ്റൻ ശ്രുതിയും ദേശീയതാരം സേതുലക്ഷ്മിയും സീനിയർ താരം ഫൗസത്തും ഒരു സെറ്റെങ്കിലും മുന്നിലെത്താൻ പതിനെട്ടാം അടവുവരെ പുറത്തെടുത്തെങ്കിലും കളത്തിലെ കരുത്തരെ വീഴ്ത്താൻ ശേഷിയില്ലായിരുന്നു. കഴിഞ്ഞ വർഷവും തിരുവനന്തപുരമായിരുന്നു ജേതാക്കൾ.
ജേതാക്കൾക്ക് മന്ത്രി വി. അബ്ദുറഹ്‌മാൻ ട്രോഫികൾ സമ്മാനിച്ചു. കുറുക്കോളി മൊയ്തീൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ ജോർജ്, ഗഫൂർ പി. ലില്ലീസ് തുടങ്ങിയവർ പ്രസംഗിച്ചു.
കോഴിക്കോട് ഓമശ്ശേരിയിൽ നാലാം ക്ലാസ് വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു. വെളിമണ്ണ ആലത്തുകാവിൽ മുഹമ്മദ് ഷാഫിയുടെയും ഫൈറൂസയുടെയും മകൻ മുഹമ്മദ് ഫസീഹാണ്(10)…
ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന എയർഹോസ്റ്റസിനെ പീഡിപ്പിച്ച കേസിൽ പ്രതിയായ ആശുപത്രി ജീവനക്കാരൻ പിടിയിൽ. ആശുപത്രിയിൽ ടെക്നീഷ്യനായി ജോലി…
എടപ്പാള്‍ സ്വദേശിനിയെ ഫോണിലൂടെ ഡിജിറ്റല്‍ അറസ്റ്റുചെയ്തു ഭീഷണിപ്പെടുത്തി 93 ലക്ഷം രൂപ തട്ടിയ കേസില്‍ മൂന്ന് പേർ അറസ്റ്റില്‍. തട്ടിപ്പിനു…
കൊണ്ടോട്ടിയില്‍ വിദ്യാർത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നീറാട് എളയിടത്ത് ഉമറലിയുടെ മകള്‍ മെഹറുബ ആണ് മരിച്ചത്. 20…
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. രാവിലെ 10:30 ഓടെ ഹാജരാകുമെന്നാണ് നേരത്തെ…
വേനല്‍ക്കാലമാണ് ഇപ്പോള്‍ കടന്നുപോവുന്നത്. ചൂടിന് ഒട്ടും ശമനമില്ല. പലയിടത്തും സൂര്യാതപവും ഉഷ്‌ണ തരംഗവും ഒക്കെ പതിവ് കാഴ്‌ചയാണ്.വേനലിന്റെ കാഠിന്യം ഒട്ടും…