സിനിമ ചിത്രീകരണത്തിനുള്ള വസ്തുക്കൾ കൊണ്ടുവന്ന വാനിനു തീപിടിച്ചു. എറണാകുളം സരിത തിയറ്ററിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാനിൽ ശനിയാഴ്ച ഉച്ചയോടെയാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ‘ആശാൻ’ എന്ന സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടയിലായിരുന്നു അപകടം. തുടർന്ന് കുറച്ചു സമയം ഷൂട്ടിങ് നിർത്തിവച്ചു. അപകടത്തിൽ ആർക്കും പരുക്കില്ലെന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ കത്തി നശിച്ചതായും അധികൃതർ പറഞ്ഞു. അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ് തീ കെടുത്തിയത്
നഗരത്തിൽ കഴിഞ്ഞ 3 ദിവസത്തിനുള്ളിൽ നടന്ന അഞ്ചാമത്തെ തീപിടിത്തമാണിത്. വില്ലിങ്ഡൻ ഐലൻഡിൽ രണ്ടിടത്ത് വ്യാഴാഴ്ച തീപിടിച്ചിരുന്നു. ബ്രഹ്മപുരം മാലിന്യപ്ലാന്റിലും ഇന്നലെ ചെറിയ തോതിൽ തീപിടിത്തമുണ്ടായി. കുണ്ടന്നൂർ ബൈപ്പാസിനു സമീപമുള്ള ഹോട്ടൽ എംപയർ പ്ലാസ എന്ന റസ്റ്ററന്റ് വെള്ളിയാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ പൂർണമായി കത്തി നശിച്ചിരുന്നു. ഹോട്ടലിലെ തണ്ടൂർ ഗ്രില്ലിൽ നിന്ന് അടുക്കളയിലേക്ക് രാത്രി 11 മണിയോടെ തീ പടർന്നു പിടിക്കുകയായിരുന്നു. ആർക്കും പരുക്കില്ല.
എടപ്പാൾ:മഹാരാഷ്ട്രയിലെ പരമ്പരാഗത നെൽവിത്ത് എടപ്പാളില്‍ കൃഷിയിറക്കി വിജയം കൊയ്യുകയാണ് ഷെബീര്‍ എന്ന യുവ കര്‍ഷകന്‍.എടപ്പാള്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ അയിലക്കാട്…
എടപ്പാൾ: തവനൂർ കെ.എം.ജി.യു.പി. സ്‌കൂള്‍ സുവര്‍ണജൂബിലി ആഘോഷത്തിലേക്ക്. ഒരുവര്‍,ം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.ഏപ്രില്‍ നാലിന് വിളംബര ജാഥയോടെ പരിപാടികള്‍ക്ക്…
മാറഞ്ചേരി:പനമ്പാട് എ യു പി സ്കൂളിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പൊതുപ്രവർത്തകരും നിറഞ്ഞ സദസ്സിൽ വർത്തമാന കാലഘട്ടം ആവശ്യപ്പെട്ട പഠനമാണ്…
എടപ്പാളിൽ ആതുര സേവന രംഗത്ത് സ്തുത്യർഹമായ സേവനമനുഷ്ഠിച്ചു വരുന്ന ഡോ:കെ.കെ. ഗോപിനാഥനെ തിരുന്നാവായ സർവ്വോദയ മേള കമ്മറ്റി ആദരിച്ചു.ചെയർമാൻ സി.…
എടപ്പാള്‍:വട്ടംകുളം നെല്ലേക്കാട് ശ്രീ ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ മകം മഹോത്സവം ആഘോഷിച്ചു.കാലത്ത് 5.30 നു ഗണപതി ഹോമത്തോടെ തുടങ്ങി പിന്നീട്…
2006 ൽ കാഞ്ഞിരക്കുറ്റിയിൽ വച്ച് യുവാവിനെ കാറിൽ നിന്നിറക്കി വെട്ടികൊല ചെയ്ത് കവർച്ച നടത്തിയ സംഘത്തിലെ പ്രധാനിയായ മലംപാമ്പ് കണ്ണൻ…