മൊബൈല്‍ ഫോണുകളിലെ സിം കാര്‍ഡ് ദീർഘകാലം സജീവമാക്കി നിലനിര്‍ത്തുന്നതിന് ഇനി മുതല്‍ മാസം തോറുമുള്ള റീച്ചാര്‍ജ് ആവശ്യമില്ല.പ്രീപെയ്ഡ് സിം കാര്‍ഡുകള്‍ നിഷ്‌ക്രിയമാക്കുന്നതിനെക്കുറിച്ചുള്ള നിലവിലുള്ള മാര്‍ഗനിർദേശങ്ങള്‍ വ്യക്തമാക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). വളരെക്കാലം സിം ഉപയോഗിക്കാതെയിരുന്നാലും അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഉണ്ടെങ്കില്‍ സിം കാര്‍ഡ് നിര്‍ജീവമാകാതെ ഇരിക്കുന്നത് ഉറപ്പാക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ് പുതിയ സംവിധാനം. ട്രായിയുടെ പുതിയ മാര്‍ഗനിര്‍ദേശം വന്നതോടെ ലക്ഷക്കണക്കിന് മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഈ നീക്കം ആശ്വാസം നല്‍കും.
അക്കൗണ്ടുകളില്‍ 20 രൂപ മാത്രം മിനിമം ബാലന്‍സ് നിലനിര്‍ത്തിയാല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ സിം കാര്‍ഡുകള്‍ സജീവമായി നിലനിര്‍ത്താന്‍ കഴിയുമെന്ന് പുതിയ നിര്‍ദേശത്തില്‍ പറയുന്നു. നേരത്തെ സിം കാര്‍ഡുകള്‍ സജീവമായി നിലനിര്‍ത്തുന്നതിന് ഉപയോക്താക്കള്‍ എല്ലാ മാസവും കുറഞ്ഞത് 199 രൂപ ഉപയോഗിച്ച് റീച്ചാര്‍ജ് ചെയ്യണമായിരുന്നു.
ഇത്പ്രവര്‍ത്തിക്കുന്നത് എങ്ങനെ?
തുടർച്ചയായി 90 ദിവസത്തേക്ക് നിങ്ങളുടെ സിം കാര്‍ഡുകള്‍ ഉപയോഗിച്ചില്ലെങ്കില്‍ (കോളുകള്‍, ടെക്‌സ്റ്റ് സന്ദേശങ്ങള്‍, ഡാറ്റ ഉപഭോഗം എന്നിവ നടത്തിയില്ലെങ്കില്‍) അത് നിര്‍ജീവമാക്കപ്പെടും.
90 ഉപയോഗിക്കാതെ ഇരുന്നതിന് ശേഷം നിങ്ങളുടെ അക്കൗണ്ടില്‍ 20 രൂപയില്‍ കൂടുതല്‍ ബാലൻസ് ഉണ്ടെങ്കില്‍ അത് സ്വയമേവ കിഴിക്കുകയും നിങ്ങളുടെ സിം 30 ദിവസത്തേക്ക് കൂടി സജീവമായി തുടരുകയും ചെയ്യും.
സിം കാര്‍ഡിലെ ബാലന്‍സ് 20 രൂപയില്‍ താഴെയായാല്‍ നിങ്ങളുടെ സിം കാര്‍ഡ് നിര്‍ജീവമാക്കപ്പെടും.
നിങ്ങളുടെ അക്കൗണ്ടില്‍ 20 രൂപയുടെ ബാലന്‍സ് ഇല്ലെങ്കില്‍ സിം നിര്‍ജീവമാക്കപ്പെടും. 15 ദിവസത്തിനുള്ളില്‍ 20 രൂപ റീച്ചാര്‍ജ് ചെയ്താല്‍ സിം വീണ്ടും സജീവമാക്കാവുന്നതാണ്.
പ്രീ പെയ്ഡ് കണക്ഷനുകള്‍ക്ക് മാത്രമാണ് ഈ പദ്ധതി ബാധകമെന്നത് പ്രത്യേകം ഓര്‍മിക്കേണ്ടതുണ്ട്.
ട്രായിയുടെ ഈ പുതിയ നിര്‍ദേശം വലിയൊരു വിഭാഗം മൊബൈല്‍ ഉപയോക്താക്കള്‍ക്കും ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടയ്ക്കിടെ മാത്രം ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും കോളുകള്‍ക്കുമാത്രമായി ഫോണ്‍ ആശ്രയിക്കുന്നവര്‍ക്കും ഇത് വളരെയധികം ഉപകാരപ്പെടും.
സംസ്ഥാന ബജറ്റിൽ വനം വന്യജീവി സംരക്ഷണത്തിന് 305.61 കോടി അനുവദിച്ചു. ആർആർടി സംഘത്തിന്റെ എണ്ണം 28 ആയി വർധിപ്പിച്ചു. കോട്ടൂർ…
കൂറ്റനാട്: കൂറ്റനാട് നേർച്ചക്കിടെ ആന ഇടഞ്ഞു,പാപ്പാനെ കുത്തിക്കൊന്നു.കൂറ്റനാട് ശുഹദാക്കളുടെ മഖാമിൽ നടന്നുവരുന്ന ആണ്ടുനേർച്ചയുടെ ഭാഗമായുള്ള ദേശോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പരിസരപ്രദേശത്തുനിന്നുള്ള…
താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് സിനിമാ സമരം ആരംഭിക്കാനൊരുങ്ങി സംഘടകൾപ്രകടനങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പല സിനിമകളും സൂപ്പർ…
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യം പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600…
എടപ്പാള്‍ : മലബാറിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സാമൂഹ്യപ്രവർത്തകനുമായിരുന്ന കെ നാരായണൻ നായരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന രണ്ടാമത് രാഷ്ട്രീയ നൈതികതാ…
ചങ്ങരംകുളം: ചങ്ങരംകുളത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി ചങ്ങരംകുളം മദർ ആശുപത്രിക്ക് സമീപം താമസിക്കുന്ന കളത്തിൽ രാജേഷിന്റെ…