തിരുവനന്തപുരം : സാമൂഹിക സുരക്ഷാ പെൻഷൻ അപേക്ഷകളും ഇനി കെ സ്‌മാർട്ട് വഴി നൽകാം. ഏപ്രിൽ മുതൽ ത്രിതല പഞ്ചായത്തുകളിൽ കൂടി കെ സ്മാർട്ട് വരുന്നതോടെയാണ് പുതിയ സൗകര്യമൊരുക്കുന്നത്. ഇതോടെ കൂടുതൽ സുതാര്യമായും കാലതാമസമില്ലാതെയും സേവനം ലഭ്യമാക്കാനാകും. അപേക്ഷയുടെ നിലവിലെ സ്ഥിതിയും കെസ്മാർട്ടിലൂടെതന്നെ അറിയാം. കോർപറേഷൻ, നഗരസഭ, പഞ്ചായത്ത് പരിധിയിലുള്ള എല്ലാവർക്കും സേവനം ലഭ്യമാകുന്നതോടെ ഇ ഗവേണൻസിൽ വിപ്ലവകരമായ കുതിപ്പാകും കേരളം നടത്തുക. അപേക്ഷിക്കുന്ന സമയത്തുതന്നെ ആവശ്യമായ രേഖകൾ എന്തെല്ലാമെന്ന് സോഫ്റ്റ് വെയർ തന്നെ വിവരം നൽകുന്നതിനാൽ കൃത്യമായ വിവരങ്ങൾ ഉൾകൊള്ളിച്ച് അപേക്ഷ നൽകാനാകും.
കെസ്മാർട്ട് വഴി സാമൂഹിക സുരക്ഷാ പെൻഷൻ അപേക്ഷകളും സ്വീകരിച്ച് തുടങ്ങുന്നതോടെ പദ്ധതി കൂടുതൽ സുതാര്യമാകും. കെസ്മാർട്ട് ആധാർ വഴി ലിങ്ക് ചെയ്തിട്ടുള്ളതിനാൽ അനർഹരെ ഒരു പരിധിവരെ തിരിച്ചറിയാനുമാകും. പെൻഷൻ വാങ്ങുന്നവരുടെ പട്ടിക കെ സ്മാർട്ടിൽ ലഭ്യമായതിനാൽ അനർഹർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പൊതുജനങ്ങൾക്കും ചൂണ്ടിക്കാണിക്കാനാകും
വിവിധ വകുപ്പുകളുടെയും സമിതികളുടെയും പരിശോധനയിലൂടെയാണ് പെൻഷൻ അനുവദിക്കുന്നത്. തദ്ദേശഭരണ സ്ഥാപന സെക്രട്ടറിക്ക് അപേക്ഷ നൽകിയാൽ 40 ദിവസത്തിനകം തീരുമാനമെടുക്കണം. റിപ്പോർട്ട് ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി പരിശോധിക്കും. പിന്നീടത് തദ്ദേശ ഭരണസമിതിയിൽ അംഗീകരിക്കുകയും ഗ്രാമസഭയിൽ പ്രസിദ്ധപ്പെടുത്തുകയും പെൻഷൻ അനുവദിക്കുകയും ചെയ്യും. കെസ്മാർട്ടിലൂടെ ഈ ഘട്ടങ്ങൾ ഓരോന്നും അപേക്ഷകന് അറിയാനാകും.
ഗ്രാമപഞ്ചായത്തുകളിൽ നിലവിൽ ഐഎൽജിഎംഎസ് സംവിധാനമുള്ളതിനാൽ കെ സ്മാർട്ടിലേക്കുള്ള മാറ്റം എളുപ്പമാകും. പൊതുജനങ്ങൾക്ക് ഏളുപ്പത്തിൽ സേവനം നൽകുക എന്നതിനൊപ്പം, ജീവനക്കാരുടെ ജോലിഭാരം കുറയ്‌ക്കാനുമാകും. ഡിജിറ്റൽ ഫയൽ മാനേജ്മെന്റ്, വസ്‌തു നികുതി, കെട്ടിട നിർമാണ അനുമതി, പൊതുജന പരാതി സ്വീകരിക്കൽ, കൗൺസിൽ, പഞ്ചായത്ത് യോഗ നടപടികൾ, വ്യാപാര ലൈസൻസ്, വാടക, പാട്ടം, തൊഴിൽ നികുതി, പാരാമെഡിക്കൽ ട്യൂട്ടോറിയൽ രജിസ്ട്രേഷൻ, പെറ്റ് ലൈസൻസ്, തദ്ദേശ സ്ഥാപന പദ്ധതികൾ, സേവന പെൻഷൻ, ഭൂമി സംബന്ധിച്ച വിവരങ്ങൾ, മൊബൈൽ ആപ്പ്, കോൺഫിഗറേഷൻ മൊഡ്യൂൾ, സിവിൽ രജിസ്ട്രേഷൻ എന്നീ സേവനങ്ങളോടെയാണ് കെ സ്മാർട്ട് ഗ്രാമപഞ്ചായത്തുകളിൽ നടപ്പാക്കുന്നത്.
എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…
ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…
മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…
തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…