തൃശൂർ കൂടൽമാണിക്യ ക്ഷേത്രത്തിലെ തെക്കേ കുളത്തിൽ ചലച്ചിത്ര പ്രവർത്തകനായ യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട വെളുത്തേടത്ത് പറമ്പിൽ ദീപു ബാലകൃഷ്ണൻ ( 41 ) ആണ് മരിച്ചത്. രാവിലെ എഴ് മണിയോടെയാണ് സംഭവം. ദീപു ബാലകൃഷ്ണൻ സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചിരുന്നു. നിരവധി ഷോർട്ട് ഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്.
രാവിലെ അഞ്ച് മണിക്ക് ക്ഷേത്ര കുളത്തിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയതാണ് ദീപു. ദീപു തിരിച്ച് എത്താഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചെരിപ്പും വസ്ത്രങ്ങളും തെക്കേ കുളത്തിന്റെ പരിസരത്ത് കണ്ടെത്തിയത്. ഫയർഫോഴ്സ് യൂണിറ്റിന്റെ നേത്യത്വത്തിൽ നടത്തിയ തെരച്ചിലിലാണ് മതദേഹം പുറത്തെടുത്തത്. ഭാര്യ; നിമ്മി. മക്കൾ; പത്മസൂര്യ, പ്രാർത്ഥന.
കൊച്ചി: കളമശേരി സര്‍ക്കാര്‍ പോളിടെക്നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍.ഹോസ്റ്റലിലെ അലമാരയില്‍ നിന്ന്…
പാലക്കാട്: 5,000 രൂപയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വടക്കഞ്ചേരിയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. വടക്കഞ്ചേരി മംഗലം ചൊഴിയങ്കാട് മനുവാണ്(24) കൊല്ലപ്പെട്ടത്.സുഹൃത്ത്…
തിരുവനന്തപുരം: ലഹരിവേട്ടയ്ക്ക് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (നിർമ്മിതബുദ്ധി) സംവിധാനം ഉപയോഗിക്കാൻ തീരുമാനം. രാജ്യത്ത് ആദ്യമായാണിത്.ഡിജിറ്റല്‍ സർവകലാശാലയാണ് എ.ഐ സംവിധാനം വികസിപ്പിക്കുന്നത്. ഹോസ്റ്റലുകളിലും…
അന്താരാഷ്ട്ര മാസ്റ്റേഴ്സ് ലീഗ് ക്രിക്കറ്റ് ട്വന്റി 20 ടൂർണമെന്റിൽ ഇന്ത്യ മാസ്റ്റേഴ്സ് ഫൈനലിൽ. സെമിയിൽ ഓസ്ട്രേലിയ മാസ്റ്റേഴ്സിനെ 94 റൺസിന്…
പൊങ്കാലയിട്ട് മണിക്കൂറുകൾക്കുള്ളിൽ നഗരം ക്ലീന്‍ തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം നഗര വീഥികൾ ശുചീകരിക്കുന്നതിൻ്റെ ഭാഗമായി കോർപറേഷൻ നേതൃത്വത്തിൽ കൃത്രിമ…
ചങ്ങരംകുളം സ്വദേശിയും ഡ്രൈവറും രക്ഷപെട്ടത് അത്ഭുതകരമായി ദേശീയപാതയിൽ വളാഞ്ചേരി പൈങ്കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടം.പൈങ്കണ്ണൂർ…