തിരുവനന്തപുരം: മേളപ്പിറ തെളിഞ്ഞ മണ്ണിൽ ഇന്ന് കലയുടെ പെരുന്നാളിന് തുടക്കമാകുന്നു. മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടിയും കഥയിലും ജീവിതത്തിലും അദ്ദേഹം ഏറെദൂരം ഓരംപിടിച്ചുനടന്ന നിളയും ഒന്നാകുന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ ‘എം.ടി-നിള’ വേദിയിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ 63ാം പതിപ്പിന് തിരിതെളിയും.
രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് തിരി തെളിക്കും. സ്കൂളിനെയും 33 സഹപാഠികളെയും ഉരുളെടുത്ത് പോയ വയനാട് വെള്ളാർമല സ്കൂളിലെ വിദ്യാർഥികൾ ഒരുക്കുന്ന നൃത്തശിൽപം ഉദ്ഘാടന വേദിയിൽ അരങ്ങേറും. ഒപ്പം കേരളീയ സാംസ്കാരിക പാരമ്പര്യത്തിന്റെ ഓർമകൾ പുതുക്കുന്ന നൃത്തശിൽപവുമായി കേരള കലാമണ്ഡലത്തിലെയും പൊതുവിദ്യാലയങ്ങളിലെ തെരഞ്ഞെടുത്ത വിദ്യാർഥികളും വേദിയിലെത്തും. തുടർന്നങ്ങോട്ട് അഞ്ചുനാൾ കലാകേരളത്തിന്റെ കണ്ണും കരളും തിരുവനന്തപുരത്തെ 25 വേദികൾക്ക് ചുറ്റുമാകും.
ഒമ്പതാണ്ടുകളുടെ ഇടവേളക്ക് ശേഷമാണ് തലസ്ഥാനത്ത് സംസ്ഥാന സ്കൂൾ കലോത്സവമെത്തുന്നത്. 249 ഇനങ്ങളിൽ 15000ത്തോളം പ്രതിഭകളാണ് വേദികളിൽ നിറയുക. വെള്ളിയാഴ്ച രാവിലെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ പാലുകാച്ചിയതോടെ ഊട്ടുപുരയും സജീവമായി. കലോത്സവ ചരിത്രത്തിലാദ്യമായി തദ്ദേശീയ ജനതയുടെ നൃത്തരൂപങ്ങളായ മംഗലംകളി, പണിയനൃത്തം, പളിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവ പുതിയ ഇനങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്. വിജയികളാകുന്ന ടീമിനുള്ള നൂറ്റിപതിനേഴര പവൻ വരുന്ന മോഹക്കപ്പ് ജില്ലകളിലെ പ്രയാണം പൂർത്തിയാക്കി വെള്ളിയാഴ്ച വൈകീട്ട് കലോത്സവത്തിന്റെ പ്രധാനവേദിയായ സെൻട്രൽ സ്റ്റേഡിയത്തിലെത്തി.
എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…
ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…
മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…
തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…