Categories: KERALA

സംസ്ഥാന സ്കൂൾ കലോത്സവം; പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനം ചെയ്തു

തിരുവനന്തപുരം: അറുപത്തി മൂന്നാമത് കേരള സ്‌കൂൾ കലോത്സവത്തിന്റെ പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനം ചെയ്തു. 2025  ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായാണ് കലാമത്സരങ്ങൾ നടക്കുന്നത്. പ്രസ്തുത വേദികൾക്ക് കേരളത്തിലെ നദികളുടെ പേരുകളാണ് നൽകിയിരിക്കുന്നത്. സെൻട്രൽ സ്‌റ്റേഡിയം, വിമൺസ് കോളേജ് വഴുതക്കാട്, മണക്കാട് ഗവൺമെന്റ് എച്ച്എസ്എസ് തുടങ്ങിയ വേദികളിലായാണ് നൃത്ത ഇനങ്ങൾ അരങ്ങേറുന്നത്. ടാഗോർ തിയറ്ററിൽ നാടകവും കാർത്തിക തിരുനാൾ തിയറ്ററിൽ  സംസ്‌കൃത നാടകം, ചവിട്ടു നാടകം എന്നിവയും ഗോത്ര കലകൾ നിശാഗന്ധി ഓഡിറ്റോറിയത്തിലും ബാന്റ്‌മേളം പട്ടം സെന്റ് മേരീസ് സ്‌കൂൾ ഗ്രൗണ്ടിലും നടക്കും. ഭക്ഷണം പുത്തരിക്കണ്ടം മൈതാനത്താണ് ക്രമീകരിച്ചിരിക്കുന്നത്.  

ഹൈസ്‌കൂൾ വിഭാഗത്തിൽ നിന്നും 101, ഹയർസെക്കൻഡറി വിഭാഗത്തിൽ 110, സംസ്‌കൃതോത്സവത്തിൽ 19, അറബിക് കലോത്സവത്തിൽ 19 എന്നിങ്ങനെ 249 ഇനങ്ങളിലായി 15,000ലധികം കലാപ്രതിഭകളാണ് മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്. നഗരത്തിലെ മുപ്പതോളം സ്‌കൂളുകളെ അക്കോമഡേഷൻ സെന്ററുകളായി തെരഞ്ഞെടുത്തിട്ടുണ്ട്. കലോത്സവ ചരിത്രത്തിൽ ആദ്യമായി അഞ്ച് ഗോത്ര നൃത്തരൂപങ്ങൾകൂടി ഈ വർഷത്തെ കലോത്സവത്തിനൽ മത്സര ഇനങ്ങളാവും. മംഗലംകളി, പണിയ നൃത്തം, പളിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ നൃത്തരൂപങ്ങൾ.  

സ്വർണ്ണക്കകപ്പിന്റെ ഘോഷയാത്ര ഡിസംബർ 31ന് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്ന് ആരംഭിച്ച് എല്ലാ ജില്ലകളിലൂടെയും സഞ്ചരിച്ച് ജനുവരി 3 ന് രാവിലെ 10ന് മണിക്ക് ജില്ല അതിർത്തിയായ തട്ടത്ത്മലയിൽ വച്ച് സ്വീകരിച്ച് ഘോഷയാത്രയായി സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിക്കും.
 
വിവിധ സബ് കമ്മിറ്റികളുടെ ഓഫീസ്, രജിസ്‌ട്രേഷൻ എന്നിവ എസ്എംവി സ്‌കൂളിലാണ് ക്രമീകരിച്ചിരിക്കുന്നത്. സംഘാടക സമിതി ഓഫീസ് ശിക്ഷക് സദനിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എല്ലാ വേദികളിലും 9.30 ന് തന്നെ മത്സരങ്ങൾ ആരംഭിക്കുന്നതിനുളള ക്രമീകരണങ്ങൾ
ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ഉള്ള ഷെഡ്യൂൾ ആകെ ഇനങ്ങളുടെ എണ്ണം അനുസരിച്ച് ക്രമപ്പെടുത്തിയതാണ്. അപ്പീലുകൾ വരുന്നതോടെ സമയക്രമത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകാമെന്ന് മന്ത്രി അറിയിച്ചു. ഫസ്റ്റ് കോളും സെക്കന്റ് കോളും തേർഡ് കോളും ചെയ്തിട്ടും വരാത്ത ടീമുകളെ അയോഗ്യരാക്കുന്നതും പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.

Recent Posts

ചങ്ങരംകുളം വളയംകുളത്ത് വീടിനകത്ത് കയറി യുവാവിന്റെ പരാക്രമം.

ചങ്ങരംകുളം:വളയംകുളത്ത് വീടിനകത്ത് കയറി യുവാവിന്റെ പരാക്രമം.വെള്ളിയാഴ്ച വൈകിയിട്ട് ഏഴ് മണിയോടെയാണ് സംഭവം.അജ്ഞാതനായ യുവാവ് സ്ത്രീകളും കുട്ടികളുമുള്ള വീടിനകത്തേക്ക് ഓടിക്കയറുകയായിരുന്നു.വീട്ടുകാര്‍ ഭഹളം…

9 hours ago

തവനൂരിലെ ജനതയ്ക്ക്‌ നിരാശ നൽകുന്ന ടോക്കൺ ബഡ്ജറ്റ്-ഇപി രാജീവ്‌

എടപ്പാൾ: സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റ് തീർത്തും നിരാശ നൽകുന്നത് മാത്രം നിലവിൽ മുൻ ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ച പല പദ്ധതികളും…

9 hours ago

ജേസി ചേംബർ ഓഫ് കൊമേഴ്സ് (ജേകോം) എടപ്പാൾ ടേബിളിൾ ചെയർമാൻ ആയി ഖലീൽ റഹ്മാൻ ചുമതല ഏറ്റു

എടപ്പാൾ: റഫറൽ ബിസിനസിന് മുൻതൂക്കം നൽകുന്ന ബിസിനസിന് മാത്രമായുള്ള ജൂനിയർ ചേമ്പർ ഇൻറർനാഷണൽ- ജെ സി ഐ യുടെ സംവിധാനമായ…

9 hours ago

സർവ്വോദയ മേള: വിദ്യാർത്ഥികൾക്ക് ചർക്ക പരിചയപ്പെടുത്തി

എടപ്പാൾ: 'ചർക്ക 'യും ' ഉപ്പും ' ഉൾപ്പെടെയുള്ള വസ്തുക്കൾ ശക്തിയേറിയ സമരായുധങ്ങളാക്കി മാറ്റി, ലോക ചരിത്രത്തിൽ സമാനതകളില്ലാത്ത സ്വാതന്ത്ര്യസമരത്തിനാണ്…

9 hours ago

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ആദ്യ കൂടിച്ചേരലുമായി ഇടപ്പാളയം

കെനിയൻ തലസ്ഥാനമായ നൈറോബിയിൽ എടപ്പാളുകരുടെ സംഗമം നടന്നു. എടപ്പാളുകാരുടെ പ്രവാസി കൂട്ടായ്മ 'ഇടപ്പാളയം' ആണ് ആഫ്രിക്കൻ വൻ കരയിലെ എടപ്പാളുകാരുടെ…

9 hours ago

“ലഹരിക്കെതിരെ നാടൊന്നായ് -“ലോഗോ പ്രകാശനം ചെയ്തു

എടപ്പാൾ: വട്ടംകുളം ഗ്രാമ പഞ്ചായത്തും, ഐ. എച്. ആർ. ഡി കോളേജ് വട്ടം കുളവും സംയുക്തമായി സങ്കടിപ്പിക്കുന്ന "ലഹരിക്കെതിരെ നാടൊന്നായ്…

9 hours ago