Categories: HEALTH

സംസ്ഥാനത്ത് വീണ്ടും നിപ മരണം; ചികിത്സയിലിരിക്കെ മരിച്ച പാലക്കാട് സ്വദേശിയുടെ പരിശോധനാഫലം പോസിറ്റീവ്

&NewLine;<p>സംസ്ഥാനത്ത് വീണ്ടും നിപ മരണം&period; പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച മണ്ണാർക്കാട് സ്വദേശിയുടെ പരിശോധനാഫലം പോസിറ്റീവ്&period; മഞ്ചേരിയിലെ ലാബിൽ നടത്തിയ പരിശോധന ഫലമാണ് പോസിറ്റീവ് ആയത്&period; സ്ഥിരീകരണത്തിനായി സ്രവം പൂനെ വൈറോളജി ലാബിലേക്ക് അയച്ചു&period;പൂനെ വൈറോളജി ലാബിൽ നിന്ന് പരിശോധനാഫലം എത്താൻ രണ്ട് ദിവസം എടുക്കും&period; 88കാരനായ രോഗി രണ്ട് ദിവസമായി പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്നു&period; രോഗലക്ഷണങ്ങൾ കണ്ടതോടെയാണ് സ്രവം പരിശോധനയ്ക്കായി അയച്ചത്&period; തുടർന്നാണ് മഞ്ചേരിയിലെ ലാബിൽ നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവായി കണ്ടെത്തിയത്&period; ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയാണ് രോ&ZeroWidthSpace;ഗി മരിച്ചത്&period; ഇദേഹത്തിന്റെ പ്രാഥമിക സമ്പർക്ക പട്ടിക തയാറാക്കി കഴിഞ്ഞു&period; ഇദേഹവുമായി നേരിട്ട് കോൺടാക്ടുള്ള ആളുകളെ ഐസലേറ്റ് ചെയ്തിട്ടുണ്ട്&period; അതേസമയം പാലക്കാട് പാലക്കാട് സ്വദേശിനിയായ 38കാരി ഇപ്പോഴും നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയാണ്&period; ഇവരുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട ആളല്ല മരിച്ച 88കാരനെന്ന് ആരോ&ZeroWidthSpace;ഗ്യവകുപ്പ് അറിയിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഡോ.ബി.ആർ അംബേദ്കർ നീതി സങ്കൽപ്പങ്ങളുടേയും മനുഷ്യാന്തസ്സിൻ്റേയും പ്രതീകം:വിടി.ബൽറാം

ചാലിശ്ശേരി:നീതി സങ്കൽപ്പങ്ങളുടേയും മനുഷ്യാന്തസ്സിൻ്റേയും പ്രതീകമാണ് ഡോ.ബി.ആർ.അംബേദ്കർ എന്ന് കെപിസിസി വൈസ് പ്രസിഡണ്ട് വി.ടി.ബൽറാം അഭിപ്രായപ്പെട്ടു.കേരളത്തിലും ജാതീയത ശക്തമായി നിലനിൽക്കുന്നുണ്ടെന്നതിൻ്റെ ഒടുവിലത്തെ…

13 hours ago

വന്നേരിയിലെ കൂട്ടായ്മയായ ടീം ജിം വന്നേരിയുടെ അഭിമുഖത്തിൽ വിഷു ആഘോഷം നടത്തി

പെരുമ്പടപ്പ് :വന്നേരിയിലെ കൂട്ടായ്മയായ ടീം ജിം വന്നേരിയുടെ അഭിമുഖത്തിൽ വിഷു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു യുവ എഴുത്തുകാരൻ.സിപി. ജാഷിർ വിഷുദിന…

13 hours ago

തൃപ്രങ്ങോട് നാളിശ്ശേരിയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

തിരൂർ ആലത്തിയൂർ: തൃപ്രങ്ങോട് നാളിശ്ശേരിയിൽ സ്വകാര്യ വ്യക്തിയുടെ കടക്ക് മുകളിലുള്ള വാടക മുറിയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പൊയിലശ്ശേരി…

14 hours ago

ഗുരുവായൂരില്‍ വന്‍തിരക്ക്; വിഷുക്കണി ദര്‍ശന സായൂജ്യത്തില്‍ ആയിരങ്ങൾ

തൃശൂര്‍ :വിഷുവിനോടനുബന്ധിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ഭക്തജനത്തിരക്ക്. പുലര്‍ച്ചെ 2.55 മുതല്‍ 3.55 വരെയുള്ള സമയത്ത് ആയിരക്കണക്കിന് ഭക്തര്‍ വിഷുക്കണി ദര്‍ശനം…

16 hours ago

അയൽ കൂട്ടങ്ങളെ സ്വയം പര്യാപ്തമാകണം.ടി. ശ്രീജിത്

മാറഞ്ചേരി: അയൽ കൂട്ടം അംഗങ്ങളായ വനിതകളെ സ്വയം പര്യാപതതയിലേക്ക് നയിക്കാൻ പറ്റുന്ന രൂപത്തിൽ സ്വയം തൊഴിൽ മേഖലയിൽ വിദഗ്ദ പരിശീലനം…

19 hours ago

അമേരിക്കയിൽ ഗവേഷണത്തിന് അഞ്ചരക്കോടിയുടെ സ്കോളർഷിപ്പ് നേടി മലയാളി വിദ്യാർഥി

മലപ്പുറം : അമേരിക്കയിലെ ന്യൂയോർക്ക് സർവകലാശാലയിൽ അഞ്ചരക്കോടിയുടെ സ്കോളർഷിപ്പിൽ പി.എച്ച്.ഡി പ്രവേശനം നേടി മലയാളി വിദ്യാർഥി അബ്ദുൽ ഫത്താഹ് നൂറാനി.…

19 hours ago