Categories: ENTERTAINMENTKERALA

സംസ്ഥാനത്ത് തീയറ്റര്‍ തുറക്കില്ല; തമിഴ് സിനിമയ്ക്ക് വേണ്ടി തീയറ്റര്‍ തുറക്കുന്നത് ശരിയല്ലെന്ന് ദിലീപ്

&NewLine;<p>തിരുവനന്തപുരം&colon; സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കില്ല&period; ഫിയോക് ജനറല്‍ബോഡിയില്‍ ആയിരുന്നു തീരുമാനം&period; തിയേറ്റര്‍ ഉടമകളുടെ ഭൂരിഭാഗം അംഗങ്ങളും തുറക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സംഘടനയുടെ തലപ്പത്തുള്ളവര്‍ തുറക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു&period; ആന്റണി പെരുമ്പാവൂര്‍&comma; ദിലീപ് എന്നിവരാണ് തീയറ്റര്‍ തുറക്കണ്ട സാഹചര്യമല്ലെന്ന് അഭിപ്രായപ്പെട്ടത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തമിഴ് സിനിമയ്ക്ക് വേണ്ടി തീയറ്റര്‍ തുറന്നാല്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകള്‍ വലുതായിരിക്കും&period; നമുക്കു വേണ്ടിയാണ് നിര്‍മാതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതെന്ന ഓര്‍ക്കണമെന്നും ദിലീപ് യോഗത്തില്‍ അഭിപ്രായപ്പെട്ടു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സര്‍ക്കാറിന് മുന്നില്‍ വെച്ച ഉപാധികള്‍ അംഗീകരിക്കാതെ തീയറ്റര്‍ തുറക്കില്ലെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തര യോഗത്തിലും തീരുമാനമായിരുന്നു&period; ലൈസന്‍സ് കാലാവധി 6 മാസത്തേക്ക് നീട്ടുക&comma; തീയറ്റര്‍ സജ്ജീകരിക്കാന്‍ ഒരാഴ്ച്ചയെങ്കിലും സമയം അനുവതിക്കണം തുടങ്ങിയവയാണ് നിര്‍മ്മാതാക്കളും&comma; വിതരണക്കാരും മുന്നോട്ട് വെച്ച ഉപാധികള്‍&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ജനുവരി അഞ്ചുമുതല്‍ സിനിമാ തിയറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്&period; സീറ്റിങ് കപ്പാസിറ്റിയുടെ പകുതിയില്‍ മാത്രമാണ് പ്രവര്‍ത്തിക്കുകയെന്നും കര്‍ശനമായ കൊവിഡ് മാനധണ്ഡങ്ങളോടെ പ്രവര്‍ത്തിക്കാക്ക തിയറ്ററുകള്‍ക്കെതിരെ നിയമനടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എന്നാല്‍ ഇത്തരത്തില്‍ ഒരു തീരുമാനം സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിച്ചില്ലെന്നാണ് ഫിലിം ചേംബര്‍ അറിയിച്ചത്&period; അതിനാലാണ് ജനുവരി അഞ്ചിന് തീയറ്റര്‍ തുറക്കില്ലെന്ന തീരുമാനം ഫിലിം ചേംബര്‍ അറിയിച്ചത്&period; തിയറ്ററുകള്‍ തുറന്നാലും സിനിമ നല്‍കില്ലെന്നാണ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ മുന്നെ അറിയിച്ചിരുന്നു&period; തിയറ്ററുകളില്‍ നിന്നും ലഭിക്കാനുള്ള പണം തന്നാല്‍ മാത്രമേ പുതിയ സിനിമകള്‍ വിതരണം ചെയ്യുകയുള്ളൂ എന്നാണ് അസോസിയേഷന്റെ നിലപാട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>രാജ്യത്ത് കൊവിഡ് വ്യാപനത്തെത്തുടര്‍ന്നായിരുന്നു തീയറ്ററുകള്‍&comma; ആരാധനാലയങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചത്&period; തിയറ്ററുകള്‍ തുറക്കണമെന്ന ആവശ്യം വിവിധകേന്ദ്രങ്ങളില്‍നിന്നും ഉയര്‍ന്നിരുന്നു&period; തിയറ്റര്‍ ഉടമകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും ആദ്യഘട്ടത്തില്‍ ഇതില്‍ തീരുമാനമായിരുന്നില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;01&sol;eiZ4E1E14418-1024x240&period;jpg" alt&equals;"" class&equals;"wp-image-326"&sol;><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബിജെപി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി എം എൽ എ ക്കെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു

തവനൂർ : മണ്ഡലത്തിന്റെ പതിനഞ്ച് വർഷം എം എൽ എ ആയിട്ടും മണ്ഡലത്തിന് വികസനമുരടിപ്പ് മാത്രം നൽകിയ കെ ടി…

2 hours ago

ഇലക്ഷന് ഒരുങ്ങി പോലീസ് ‘ചങ്ങരംകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്.

ചങ്ങരംകുളം:നിയമസഭ തിരഞ്ഞെടുപ്പിന് പോലീസ് സേന ഒരുങ്ങുന്നു.ബിഎസ്എഫിന്റെയും ചങ്ങരംകുളം പോലീസിന്റെയും നേതൃത്വത്തില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.പ്രശ്നബാധിത പ്രദേശങ്ങളില്‍ സുരക്ഷയുടെ ഭാഗമായാണ്…

2 hours ago

SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം

വട്ടംകുളം :ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7,4,10 ക്ലാസുകളിൽ പഠിക്കുന്ന SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു.…

2 hours ago

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

7 hours ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

10 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

10 hours ago