സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ നവംബർ മൂന്നാം തീയതി മുതൽ അനിശ്ചിതകാലസമരത്തിലേക്ക്

&NewLine;<p class&equals;"wp-block-paragraph">കൊച്ചി&colon; വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ നവംബർ മൂന്നാം തീയതി മുതൽ അനിശ്ചിതകാലസമരത്തിലേക്ക്&period; ജൂൺ 15 മുതൽ കെഎസ്ആർടിസിയുടെ പ്രിയദർശിനി സ്ത്രീ സൗജന്യ ബസ്സുകൾ സർവീസ് ആരംഭിച്ചതിനുശേഷം സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം തകർന്നടിഞ്ഞിരിക്കുകയാണെന്ന് കൊച്ചിയിൽ ചേർന്ന യോഗത്തിൽ സംയുക്ത സമരസമിതി ആരോപിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്രിയദർശിനിമൂലം സ്വകാര്യബസ്സുകളുടെ പ്രയാസങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിഷൻ റിപ്പോർട്ട് സർക്കാരിന് ലഭിച്ച് ഒന്നര മാസം കഴിഞ്ഞിട്ടും അതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയ്ക്ക് പോലും സംസ്ഥാനസർക്കാർ ഇതുവരെ തയ്യാറായിട്ടില്ല&period; ധനാഢ്യർ നൽകുന്ന ബസ്സുകളും കോപ്പറേറ്റീവ് സൊസൈറ്റികൾ നൽകുന്ന ബസ്സുകളും എംഎൽഎമാരുടെ ആസ്തി വികസന ഫണ്ടിൽനിന്ന് ഇറക്കുന്ന ബസ്സുകളും ഉൾപ്പെടെ കെഎസ്ആർടിസിയുടെ പുതിയ സൗജന്യ ബസ്സുകളും സർവീസ് നടത്താൻ തയ്യാറായി നിൽക്കുകയാണ്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഈ സാഹചര്യത്തിൽ നിലവിലുള്ള സ്വകാര്യ ബസ്സുകളെയെങ്കിലും നിലനിർത്തുന്ന തരത്തിൽ അടിയന്തര നടപടികൾ ഉണ്ടാകണമെന്ന് സമിതി അഭ്യർഥിച്ചു&period;സ്ത്രീ സൗജന്യ യാത്ര സ്വകാര്യ ബസ്സുകളിൽ കൂടി നടപ്പിലാക്കി തത്തുല്യമായ തുക ഉടമകൾക്ക് സർക്കാർ നൽകുക&comma; 15 വർഷമായി തുടരുന്ന വിദ്യാർഥികളുടെ യാത്രാനിരക്ക് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വർധിപ്പിക്കുക&comma; നാലര വർഷങ്ങൾക്ക് മുൻപ് നിശ്ചയിച്ച ബസ് യാത്രാ നിരക്ക് വർധിപ്പിക്കുക&comma; ഡീസൽ വിലയിൽ സർക്കാരിനു ലഭിക്കുന്ന നികുതി സ്വകാര്യ ബസ്സുകൾക്ക് ഒഴിവാക്കി കൊടുക്കുക&comma; ടൈമിങ് കോൺഫറൻസുകൾ ഓൺലൈനിൽ നടത്തുവാനുള്ള ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ ഉത്തരവ് പിൻവലിക്കുക&comma; ഓട്ടോമാറ്റിക് ടെസ്റ്റിങ് സ്റ്റേഷൻ നിർത്തലാക്കുക&comma; ഗ്രാമ വണ്ടികൾ സ്വകാര്യ ബസ്സുകൾ സർവീസ് നടത്താത്ത റൂട്ടുകളിലേക്ക് മാത്രമാക്കി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരസമിതി ഉന്നയിച്ചിട്ടുള്ളത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കൂടാതെ&comma; പദ്മകുമാർ കമ്മിഷൻ ശുപാർശകളായ ബസ്സുകളുടെ പ്രായപരിധി വർദ്ധിപ്പിക്കുക&comma; ഇൻഷുറൻസ് സർക്കാർ ഏറ്റെടുക്കുക&comma; സ്വകാര്യ ബസ് വ്യവസായമായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളിലും ഉടനടി തീരുമാനമെടുക്കണമെന്നും സമിതി ആവശ്യപ്പെട്ടു&period; മേൽപ്പറഞ്ഞ കാര്യങ്ങളിൽ അടിയന്തരമായി തീരുമാനം ഉണ്ടാകാത്ത പക്ഷം സംസ്ഥാനത്ത് സ്വകാര്യബസ്സുകൾ നവംബർ മൂന്നാംതീയതി മുതൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവെയ്ക്കുവാൻ എറണാകുളത്ത് വെച്ച് ചേർന്ന സംയുക്ത സമിതി യോഗം തീരുമാനിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

എടപ്പാൾ: സംസ്ഥാന സ്കൂൾ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടി മേഘ ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി. തൃശൂരിൽ നടന്ന മത്സരത്തിൽ…

24 seconds ago

ദേശീയ പതാക ഉയര്‍ത്തുന്നതില്‍ എന്താണ് കുറ്റം; രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം: നേഹ ബോറയും അഭിജീത് ദീപ്‌കെയും കസ്റ്റഡിയില്‍

പൊലീസിന്റെ കടുത്ത നിയന്ത്രണവും മുന്നറിയിപ്പും തള്ളി, ദേശീയ പതാകയുമായി ഡല്‍ഹി കീഴടക്കി പാറ്റകള്‍. അഭിജീത് ദീപ്‌കെയെ കസ്റ്റഡിയില്‍ എടുത്തിട്ടും, 25,000ത്തോളം…

16 minutes ago

മുല്യബോധവും തിരിച്ചറിവുമാണ് വിദ്യാഭ്യാസ ലക്ഷ്യം;ഡോ:അബ്ദുസ്സമദ് സമദാനി എം പി

എടപ്പാൾ:മൂല്യബോധവും തിരിച്ചറിവുമാണ് യഥാർത്ഥ വിദ്യാഭ്യാസമെന്നും പുതിയ കാലത്ത്, വിദ്യാലയങ്ങൾ മാത്രമല്ല ഓരോ വീടുകളും മാതൃക പാഠശാലകളാവണമെന്നും ഡോ: അബ്ദുസ്സമദ് സമദാനി…

48 minutes ago

വിദ്യാർഥികൾക്കായി പെൻസിൽ ഡ്രോയിങ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാൾ: ഉപജില്ലാ സ്കൂൾ കലോത്സവത്തിന് മുന്നോടിയായി എടപ്പാൾ ഉപജില്ലയിലെ യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി പെൻസിൽ ഡ്രോയിങ് പരിശീലന ക്യാമ്പ്…

4 hours ago

സിബിഎസ്ഇ ദേശീയ അത്‌ലറ്റിക് മീറ്റിലേക്ക് ഗുഡ് ഹോപ്പ് സെൻട്രൽ സ്കൂളിലെ മുഹമ്മദ് റബീഹ്

ചങ്ങരംകുളം : സിബിഎസ്ഇ ദേശീയ അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഗുഡ് ഹോപ്പ് സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ്…

4 hours ago

അമേരിക്കയിലെ ഒറിഗണിൽ സ്കൂളിൽ വെടിവെയ്പ്പ്; മൂന്ന് കുട്ടികളും അധ്യാപകനും കൊല്ലപ്പെട്ടു

അമേരിക്കയിലെ ഒറിഗൺ സംസ്ഥാനത്തുള്ള ബെൻഡ് (Bend) നഗരത്തിലുള്ള സിൽവർ റെയിൽ എലിമെന്ററി സ്കൂളിൽ (Silver Rail Elementary School) ഉണ്ടായ…

9 hours ago