സംസ്ഥാനത്തെ ആറ് ഡാമുകളിൽ റെഡ് അലേർട്ട് തുടരുന്നു. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2377 അടിയായി. തൃശ്ശൂർ പെരിങ്ങൽക്കുത്ത് ഡാമിന്റെ മൂന്നാമത്തെ സ്ലൂയിസ് ഗേറ്റ് തുറന്നു. ചിമ്മിനി ഡാം ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. ശക്തമായ മഴയിൽ പുഴകളും തോടുകളും നിറയുന്നതിനാൽ തീരത്തുള്ളവർ ആശങ്കയിലാണ്.
ഇടുക്കിയിലെ പൊന്മുടി,ലോവർ പെരിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, കണ്ടള ഡാമുകളിലും പത്തനംതിട്ടയിലെ മൂഴിയാർ ഡാമിലുമാണ് റെഡ് അലേർട്ട്. ഇടുക്കി അണക്കെട്ടിൽ ആദ്യ ജാഗ്രത നിർദ്ദേശമായ ബ്ലൂ അലേർട്ട് പരിധിയിലും മുകളിലാണ് ജലനിരപ്പ്. മുല്ലപ്പെരിയാറിൽ നിലവിലെ റൂൾ കർവ് പരിധിയായ 137.5 അടിയിലേക്ക് ജലനിരപ്പ് ഉയരുന്നു.
ഡാമിൻറെ വൃഷ്ടി പ്രദേശങ്ങളിൽ മഴ കനത്തതോടെ നീരൊഴുക്കും വർദ്ധിച്ചിട്ടുണ്ട്. തമിഴ്നാട് 1800 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്. ഇടുക്കിയിൽ മലങ്കര ഉൾപ്പെടെയുള്ള 5 ചെറു ഡാമുകളുടെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്.
പറമ്പിക്കുളത്തു നിന്നുള്ള വെള്ളത്തിൻ്റെ അളവ് കൂടിയ സാഹചര്യത്തിലാണ് പെരിങ്ങൽക്കുത്ത് ഡാമിൻ്റെ മൂന്നാമത്തെ സ്ലൂയിസ് ഗേറ്റ് തുറന്നത്. ചാലക്കുടിപ്പുഴയുടെ തീരത്ത് വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറണമെന്നും നിർദ്ദേശമുണ്ട്. പീച്ചി ഡാമിൻറെ ഷട്ടറുകളും തുറന്നിരിക്കുകയാണ്.
മഴ തുടരുന്ന സാഹചര്യത്തിൽ ചിമ്മിനി ഡാമിൻറെ ഷട്ടറുകളും കൂടുതൽ ഉയർത്തും. നിലവില്‍ കുറുമാലിപ്പുഴയിലെ ജലനിരപ്പ് വാണിംഗ് ലെവലിന് മുകളിലാണ്. ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുന്നതോടെ ജലനിരപ്പ് അപകടരമായ നിലയിലേക്ക് ഉയരാന്‍ സാധ്യതയുണ്ട്. പാലക്കാട് പോത്തുണ്ടി ഡാമിന്റെ ഷട്ടറുകൾ 33 സെ.മീറ്ററിൽ നിന്ന് 40 സെ.മീറ്ററായി ഉയർത്തി. തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടറും ഉയർത്തിയിരിക്കുകയാണ്.
പൊന്നാനി: പോലിസിൻ്റെ വൻ ലഹരി വേട്ടയിൽ 14 ഗ്രാം എംഡിഎംഎ യുമായി യുവാവ് പിടിയിൽ ആകുന്നത് . പൊന്നാനിയിൽ മുമ്പ്…
നടി വിൻസി അലോഷ്യസിൻ്റെ വെളിപ്പെടുത്തലിൽ മൊഴിയെടുക്കാൻ അനുമതി തേടി എക്‌സൈസ്. എന്നാൽ സഹകരിക്കാൻ താത്പര്യമില്ലെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. മറ്റ് നിയമ…
യേശുക്രിസ്തുവിന്റെ കുരിശുമരണത്തിൻറെ ഓർമയിൽ ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടക്കും. കുരിശു മരണത്തിന്…
പൊന്നാനി | സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴി ഒരുക്കങ്ങൾ പൂർത്തിയാക്കിയ അരലക്ഷത്തോളം തീർത്ഥാടകരുടെ യാത്ര അനിശ്ചിതത്വം അതീവ ഗൗരവമാണെന്നും അടിയന്തിര…
തുയ്യം ഗ്രാമീണ വായനശാലയിൽ നൂറിലധികം വീടുകളിൽ പുസ്തകം വിതരണം ചെയ്യുന്ന "വായനാ വസന്തം" എന്ന പദ്ധതി എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ്…
വട്ടംകുളം | സി.പി.ഐ (എം) കുറ്റിപ്പാല മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന മഞ്ഞക്കാട്ട് രാമചന്ദ്രൻ മാസ്റ്ററുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ…