Categories: POLITICS

സംഘ്പരിവാറിന്റെ രാഷ്ട്രീയ കുതന്ത്രം പരാജയപ്പെടുത്താൻ ഭരണത്തുടർച്ചക്കെതിരെ കേരളം വിധിയെഴുതണം’ – വെൽഫെയർ പാർട്ടി

&NewLine;<h2 class&equals;"wp-block-heading">&&num;8216&semi;സംഘ്പരിവാറിന് വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ തൊട്ടടുത്ത വിജയസാധ്യതയുള്ള ജനാധിപത്യ കക്ഷികളുടെ സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകും&&num;8217&semi;<&sol;h2>&NewLine;&NewLine;&NewLine;&NewLine;<p>തിരുവനന്തപുരം&colon; കേരളത്തിലെ പ്രബലമായ രണ്ട് മതനിരപേക്ഷ ചേരിയെയും തകർത്ത് അധികാരം പിടിക്കാനുള്ള സംഘ്പരിവാർ കുതന്ത്രം തകർക്കാൻ വേണ്ടിയാകണം കേരളം വിധിയെഴുതേണ്ടതെന്ന് വെൽഫെയർ പാർട്ടി&period; കേരളത്തിൽ ഒരു കക്ഷി മാത്രം എന്ന സ്ഥിതിയിലേക്ക് എത്തിക്കുകയും ഭാവിയിൽ ഏറ്റവും വലിയ കക്ഷിയായി മാറുകയും ചെയ്യുക എന്ന ദീർഘകാല പദ്ധതിയാണ് ബിജെപി തയ്യാറാക്കിയിരിക്കുന്നത്&period; ഇടതുപക്ഷത്തെ അധികാരത്തിൽ നിലനിർത്തി അനുകൂല സാമൂഹികാന്തരീക്ഷം കേരളത്തിൽ വളർത്തിയെടുക്കാനുള്ള സംഘ്പരിവാർ പദ്ധതി വോട്ടർമാർ പരാജയപ്പെടുത്തണമെന്നും സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ആർഎസ്എസിൻ്റെ രാഷ്ട്രീയ താൽപര്യങ്ങൾ കേരളത്തിൽ ശക്തി പ്രാപിച്ച 10 വർഷമാണ് പിന്നിടുന്നത്&period; സമൂഹത്തെ ശിഥിലീകരിക്കുന്നതിനും വിദ്വേഷ പ്രചാരണത്തിലൂടെ സാമൂഹിക ധ്രുവീകരണം സൃഷ്ടിക്കുന്നതിനുമുള്ള അന്തരീക്ഷമാണ് 10 വർഷത്തെ ഇടതു ഭരണത്തിലൂടെ രൂപപ്പെട്ടത്&period; കേരളത്തിൻ്റെ സാമൂഹിക ഘടനയും രണ്ട് മതനിരപേക്ഷ മുന്നണികളുടെ സാന്നിധ്യവുമാണ് കേരളത്തിൽ സംഘപരിവാറിന്റെ രാഷ്ട്രീയ സ്വാധീനത്തെ തടയുന്ന സുപ്രധാന പ്രതിരോധങ്ങൾ&period; ഈ രണ്ടു പ്രത്യേകതകളെയും തകർക്കുവാനുള്ള പരിശ്രമങ്ങളാണ് കഴിഞ്ഞ 10 വർഷമായി കേരളത്തിൽ സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നത്&period; കേരളത്തിലെ ന്യൂനപക്ഷ ഐക്യം തകർക്കുക&comma; ഹിന്ദു മത വിശ്വാസികൾക്കിടയിൽ മുസ് ലിം ഭയം സൃഷ്ടിക്കുക&comma; വെള്ളാപ്പള്ളി നടേശനെ പോലെയുള്ള സംഘപരിവാർ അനുകൂലികളെ ഇതിനായി നിയോഗിക്കുക പോലുള്ള പരിപാടികളാണ് സംഘ്പരിവാർ നടത്തിയത്&period; ഇത്തരം പ്രവർത്തനങ്ങൾ കേരളത്തിലെ ഇടതു സർക്കാർ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇടതുപക്ഷത്തിന് അധികാരത്തുടർച്ച നൽകി യുഡിഎഫിനെ ഇല്ലാതാക്കാനും ഭരണത്തുടർച്ച ലഭിച്ച മറ്റ് സംസ്ഥാനങ്ങളിൽ സംഭവിച്ചത് പോലെ ഇടതുപക്ഷത്തിന് ഉണ്ടാകാൻ പോകുന്ന തകർച്ചയെ ഉപയോഗപ്പെടുത്തി കേരളത്തിലെ പ്രധാന രാഷ്ട്രീയ ചേരിയായി മാറാനുമാണ് സംഘപരിവാർ നീക്കം&period; ഇതിന്റെ താത്കാലിക ഗുണഭോക്താവാകാമെന്ന് ഇടതുപക്ഷം കരുതുന്നു&period; 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ ബിജെപി ഈ തന്ത്രം നടപ്പാക്കിയിരുന്നുവെന്ന് കണക്കുകളിൽനിന്ന് വ്യക്തമാകും&period; 2021-ൽ ബിജെപിക്ക് അസാധാരണമായി വോട്ട് കുറഞ്ഞു&period; ആ വോട്ടുകളുടെ കൂടി പിൻബലത്തിലാണ് ഇടതുപക്ഷം ഭരണത്തുടർച്ച നേടിയത്&period; വരുന്ന തെരഞ്ഞെടുപ്പിലും ഇതേ തന്ത്രം തന്നെ സ്വീകരിക്കും എന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് അടക്കമുള്ള നേതാക്കളും അവരെ പിന്തുണക്കുന്ന ആത്മീയ നേതാക്കളും ഇതിനകം പരസ്യമായി പ്രഖ്യാപിച്ചുകഴിഞ്ഞു&period; വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയം ഈ നീക്കത്തിന് തെളിവാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മുഖ്യമന്ത്രിയടക്കമുള്ള ഇടത് നേതാക്കൾ&comma; സംഘപരിവാർ നടത്തിയ നുണപ്രചരണങ്ങളെ തടയാതിരുന്നതും വിദ്വേഷ പ്രചാരകരെ ചേർത്തുനിർത്തിയതും മുസ്‌ലിം ഭീതി വളർത്താൻ ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുത്തതുമെല്ലാം അധികാര തുടർച്ചക്ക് വേണ്ടിയാണെന്ന് ഇതോടെ വ്യക്തമായിരിക്കുന്നു&period; പിണറായി സർക്കാറിൻ്റെ പോലീസ് നയത്തിന്റെ ഗുണഭോക്താവ് സംഘപരിവാർ മാത്രമായിരുന്നു&period; ഇടതുപക്ഷം രൂപപ്പെടുത്തിയ വിദ്വേഷ പദ്ധതികളാണ് ഇപ്പോൾ കേരളത്തിൽ സംഘപരിവാറും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗപ്പെടുത്തുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഈ സാഹചര്യത്തിൽ ഒരിക്കൽ കൂടി ഇടതുപക്ഷത്തിന് അധികാരം ലഭിച്ചാൽ സംഘപരിവാറിന് കേരളത്തിൻ്റെ സാമൂഹിക മണ്ഡലം തങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ ഉപയോഗിക്കാനുള്ള അവസരമാകും തുറന്നു കിട്ടുക&period; ആ നിലക്ക് ഇടതു ഭരണത്തിന്റെ തുടർച്ച സംഘപരിവാറിന്റെ ആഗ്രഹമാണ്&period; രാജ്യം മുഴുവൻ സംഘപരിവാറിന് വിധേയപ്പെട്ടപ്പോഴും ചെറുത്തുനിന്ന കേരളത്തിൻ്റെ പ്രതിരോധത്തെ തന്ത്രപരമായി ഇല്ലാതാക്കാൻ ഇടതുപക്ഷത്തെ ഉപയോഗപ്പെടുത്തുന്ന സംഘപരിവാർ പദ്ധതി ഒരു കാരണവശാലും കേരളത്തിൽ വിജയിക്കാൻ പാടില്ല&period; ഈ താൽപര്യം മുൻനിർത്തിയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ മറ്റൊരു മതേതര മുന്നണിയായ യുഡിഎഫിനെ പിന്തുണയ്ക്കാൻ വെൽഫെയർ പാർട്ടി തീരുമാനിച്ചിരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അതോടൊപ്പം സംഘപരിവാറിന് വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ തൊട്ടടുത്ത വിജയസാധ്യതയുള്ള ജനാധിപത്യ കക്ഷികളുടെ സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകും&period; സംഘപരിവാർ വിജയത്തെ പ്രതിരോധിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും റസാഖ് പാലേരി പറഞ്ഞു&period; വാർത്താ സമ്മേളനത്തിൽ സംസ്ഥാന à´¤ ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ&comma; വൈസ് പ്രസിഡന്റ് കെ&period;എ ഷഫീക്ക് എന്നിവരും പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സ്കൂൾ കുട്ടികൾക്ക് സ്പോർട്സ് കിറ്റ് വിതരണം

എടപ്പാൾ : എടപ്പാൾ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള എൽ.പി., യു.പി. സ്കൂളുകളിലെ വിദ്യാർഥികൾക്കായി സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത്…

3 hours ago

കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു

ചങ്ങരംകുളം:കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനവിതരണവും നടത്തി.പൊന്നാനി താലൂക്ക് എൻ.എസ്.എസ്…

5 hours ago

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കാട്ടുപറമ്പ് കമ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന പട്ടിക്കാട്ട് വിജയൻ നായർ മകൻ…

5 hours ago

ദൈവനാമത്തിൽ സത്യപ്രതിജ്ഞ, കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു; ആവേശക്കടലായി തലസ്ഥാന നഗരി

തിരുവനന്തപുരം കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ്…

5 hours ago

വി ഡി സതീശൻ മുഖ്യമന്ത്രിയായി ഇന്ന് അധികാരമേൽക്കും;

മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും പതിനാല് പുതുമുഖങ്ങൾ അടക്കം ഇരുപത് യുഡിഎഫ് മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാം…

8 hours ago

കനത്ത മഴയിൽ ചങ്ങരംകുളം സംസ്ഥാന പാതയിൽ മരം കടപുഴകി വീണു

ചങ്ങരംകുളം:കനത്ത മഴയെ തുടർന്ന് സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് കൂറ്റൻമരം കടപുഴകി വീണ് വലിയ അപകടം ഒഴിവായി.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ…

8 hours ago