Categories: Local news

ഷാനവാസിന്റെ ഓർമയിൽ നരണിപ്പുഴ ടൂറിസം പദ്ധതി യാഥാർഥ്യമാകും

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;IMG-20230403-WA0088-1024x1024&period;jpg" alt&equals;"" class&equals;"wp-image-37092"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>എരമംഗലം &colon; പച്ചവിരിച്ചുകിടക്കുന്ന പൊന്നാനി കോളും ഒഴുക്കുനിലയ്ക്കാത്ത നോറാടിത്തോടും പാലവും നരണിപ്പുഴയെ കൂടുതൽ സുന്ദരമാക്കുമ്പോൾ ടൂറിസം പദ്ധതിയിലൂടെ കൂടുതൽ തിളക്കം നൽകുകയാണ് സംസ്ഥാന സർക്കാർ&period; &&num;8221&semi;കരി&&num;8217&semi;യിലൂടെ സിനിമാസംവിധാന രംഗത്തേക്കെത്തുകയും &&num;8216&semi;സൂഫിയും സുജാതയും&&num;8217&semi; സിനിമയിലൂടെ നരണിപ്പുഴയെന്ന ഗ്രാമത്തെ ലോകമറിയിക്കുകയുംചെയ്ത നരണിപ്പുഴ ഷാനവാസിന്റെ ഓർമയിൽ നരണിപ്പുഴ ടൂറിസം പദ്ധതി യാഥാർഥ്യമാകും&period;പി&period; നന്ദകുമാർ എം&period;എൽ&period;എ&period;യുടെ നിരന്തരമായ ഇടപെടലിനെത്തുടർന്ന് നരണിപ്പുഴ ടൂറിസം പദ്ധതി യാഥാർഥ്യമാക്കുന്നതിനായി സംസ്ഥാന ധനവകുപ്പ് 50 ലക്ഷം രൂപയുടെ പ്രത്യേകാനുമതി നൽകി ഉത്തരവിറക്കി&period; മാർച്ച് 17-ന് എം&period;എൽ&period;എ&period; സംസ്ഥാന ധനമന്ത്രി കെ&period;എൻ&period; ബാലഗോപാലിനു നൽകിയ കത്തിനെത്തുടർന്നാണ് പദ്ധതിക്കായി തുക ചെലവഴിക്കാൻ പ്രത്യേകാനുമതി നൽകിയത്&period;നരണിപ്പുഴയുടെ ടൂറിസം സാധ്യതകളെ തിരിച്ചറിഞ്ഞ നിയമസഭാ മുൻ സ്‌പീക്കർ പി&period; ശ്രീരാമകൃഷ്‌ണനാണ് 2019-20 സാമ്പത്തികവർഷത്തിൽ നരണിപ്പുഴ ടൂറിസം പദ്ധതിക്കായി ആസ്‌തിവികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ അനുവദിച്ചത്&period;പിന്നീട് കോവിഡ് പ്രതിസന്ധിയും സർക്കാരിന്റെ സാമ്പത്തികഞെരുക്കവും കാരണമായി പദ്ധതിക്കായുള്ള തുക ചെലവഴിക്കാൻ ധനവകുപ്പ് അനുമതി നൽകാത്തതിനാൽ പദ്ധതി നിശ്ചലമായ അവസ്ഥയിലായിരുന്നു&period; നരണിപ്പുഴ ടൂറിസം പദ്ധതിക്കായി ഫണ്ട് അനുവദിച്ചിട്ടും പദ്ധതി എങ്ങുമെത്തിയില്ലെന്നതു സംബന്ധിച്ച്‌ &&num;8216&semi;നരണിപ്പുഴ കാത്തിരിക്കുന്നു വിനോദസഞ്ചാര കേന്ദ്രമാകാൻ&&num;8217&semi; എന്ന തലക്കെട്ടിൽ &&num;8216&semi;മാതൃഭൂമി&&num;8217&semi; വാർത്ത പ്രസിദ്ധീകരിച്ചിരുന്നു&period; പരിസ്ഥിതിക്ക് കോട്ടംവരാത്ത രീതിയിൽ നരണിപ്പുഴ വിനോദസഞ്ചാരകേന്ദ്രമാക്കുകയാണു ലക്ഷ്യം&period; കലാ സാംസ്‌കാരിക പരിപാടികളുൾപ്പെടെ നടത്തുന്നതിനായുള്ള ഓപ്പൺസ്റ്റേജ്&comma; ഇരിപ്പിടങ്ങൾ&comma; കുട്ടികൾക്കായുള്ള പാർക്ക് തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നരണിപ്പുഴയുടെ തീരത്ത് ഒരുങ്ങും&period; ധനവകുപ്പിന്റെ പ്രത്യേകാനുമതി ലഭിച്ചതിനാൽ പദ്ധതി യാഥാർഥ്യമാക്കുന്നതിനാവശ്യമായ തുടർനടപടികളിലേക്കു നീങ്ങിയതായി പി&period; നന്ദകുമാർ എം&period;എൽ&period;എ&period; &&num;8216&semi;മാതൃഭൂമി&&num;8217&semi;യോട് പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കണ്ണൂർ സ്വദേശിനിയായ കോളേജ് വിദ്യാർത്ഥിനി രാജസ്ഥാനിൽ മരിച്ച നിലയിൽ

കണ്ണൂർ: അഞ്ചരക്കണ്ടി സ്വദേശിനിയായ വിദ്യാർഥിനിയെ രാജസ്ഥാനിൽ വെറ്ററിനറി കോളേജിൽ മരിച്ച നിലയിൽ കണ്ടെത്തി. കാവിന്മൂല മിടാവിലോട് പാർവ്വതി നിവാസിൽ പൂജ…

4 hours ago

കോട്ടയ്ക്കലിൽ വൻ ദുരന്തം ഒഴിവായി; രക്ഷകനായി പെട്രോൾ പമ്പ് ജീവനക്കാരൻ

കോട്ടയ്ക്കൽ: പുത്തൂരിലെ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ കാറിന് തീപിടിച്ചു. ജീവനക്കാരന്‍റെ അവസരോചിതമായ ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്. ഇന്നലെ…

4 hours ago

✈️ TODAY’S SPECIAL FARE – 01 DEC 2025🇦🇪 UAE SECTORS

COK → DXB14900–22500 (02–31 Dec) CCJ → DXB14900–22500 (02–31 Dec) DXB → COK19500–25000 (08–31 Dec)…

6 hours ago

ബഷീർ അണ്ണക്കമ്പാടിന്റെ നിര്യാണത്തിൽ എടപ്പാൾ പ്രസ്സ് റിപ്പോർട്ടേഴ്സ് ക്ലബ് അനുശോചനയോഗം നടത്തി

എടപ്പാൾ:മാധ്യമ പ്രവർത്തകനായിരുന്ന ബഷീർ അണ്ണക്കമ്പാടിന്റെ നിര്യാണത്തിൽ എടപ്പാൾ പ്രസ്സ് റിപ്പോർട്ടേഴ്സ് ക്ലബ് എടപ്പാളിൽ അനുശോചന യോഗം നടത്തി.എടപ്പാളിന്റെ വികസനത്തിന് ബഷീറിന്റെ…

6 hours ago

തെരുവുനായയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ഓടി; കോണിപ്പടിയിൽനിന്നു വീണ് കുട്ടിക്ക് പരിക്ക്

എടപ്പാൾ: തെരുവുനായയുടെ ആക്രമണത്തിൽനിന്ന്‌ രക്ഷപ്പെടാൻ ഓടിയ കുട്ടിക്ക് കോണിപ്പടിയിൽനിന്നു വീണ് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞിരമുക്ക് വലിയവീട്ടിൽ അനിൽകുമാറിന്റെ മകൻ ആകാശി(17)നാണ്…

6 hours ago

ചങ്ങരംകുളം മേഖലയിലെ വഖഫ് സ്വത്തുക്കൾ റജിസ്ട്രേഷൻ ഹെൽപ്പ്ഡസ്ക് ആരംഭിച്ചു

ചങ്ങരംകുളം:2025ലെ കേന്ദ്ര വഖഫ്നിയമമനുസരിച്ച് വഖഫ് സ്വത്തുക്കൾ സെൻട്രൽ ബോർഡിൻറെ ഉമീത് പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങരംകുളം മേഖലയിലെ…

6 hours ago