Categories: NATIONAL

ശ്രീലങ്കയിലെ ജീവിതച്ചെലവ് കുത്തനെ ഉയർന്നതിനെത്തുടർന്ന്; ശ്രീലങ്കയില്‍ ജനം തെരുവില്‍.

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20220309-WA0002-1-1024x1024&period;jpg" alt&equals;"" data-id&equals;"15740" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20220309-WA0002-1&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;b9&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;9c&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;ac&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;a7&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;82&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf-&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a7&sol;img-20220309-wa0002-2&sol;" class&equals;"wp-image-15740"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കൊളംബോ • വിദേശനാണയം ഇല്ലാത്തതിനാൽ അവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യാൻ കഴിയാതെ ക്ഷാമം രൂക്ഷമായതോടെ ശ്രീലങ്കയിൽ ജനം തെരുവിലിറങ്ങി&period; സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം കാണാൻ മാർച്ച് എഴിനു ശ്രീലങ്കൻ രൂപയുടെ മൂല്യം 15&percnt; കുറച്ചതോടെ സാധനങ്ങളുടെ വില കുതിച്ചുയർന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പെട്രോളിനും ഡീസലിനും 40&percnt; വില വർധിച്ചതോടെ ഇന്ധനക്ഷാമം രൂക്ഷമായി&period; മണിക്കൂറുകളോളം കാത്തുകിടന്നു വാങ്ങേണ്ട പെട്രോൾ വില ലീറ്ററിന് 283 ശ്രീലങ്കൻ രൂപയും ഡീസലിന് 176 രൂപയുമാണ്&period; ഒരു ലീറ്റർ പാലിന് 263 രൂപയും ഒരു കിലോഗ്രാം അരിക്ക് 448 രൂപയുമാണ് വില&period; &lpar;1 ശ്രീലങ്കൻ രൂപ &equals; 29 ഇന്ത്യൻ പൈസ&rpar;&period; വൈദ്യുതനിലയങ്ങൾ അടച്ചുപൂട്ടിയതോടെ രാജ്യത്തൊട്ടാകെ ദിവസം ഏഴര മണിക്കൂർ പവർകട്ട് ഏർപ്പെടുത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്രതിപക്ഷ പാർട്ടിയായ യുണൈറ്റഡ് പീപ്പിൾസ് ഫോഴ്സിന്റെ നേതൃത്വത്തിൽ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് കൊളംബോയിൽ ചൊവ്വാഴ്ച നടത്തിയ റാലിയിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു&period; പ്രസിഡന്റിന്റെ ഓഫിസിലേക്കു കയറാൻ ശ്രമിച്ച പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി ഒട്ടേറെപ്പേർക്കു പരുക്കേറ്റു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇതിനിടെ&comma; ധനമന്ത്രി ബേസിൽ രാജപക്സെ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി&period; 100 കോടി ഡോളറിന്റെ സഹായം തേടിയാണ് സന്ദർശനം&period; ഈ വർഷം ഇതുവരെ 140 കോടി ഡോളറിന്റെ സഹായം ഇന്ത്യ ശ്രീലങ്കയ്ക്കു നൽകി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വിദേശനാണയശേഖരം വർധിപ്പിക്കാൻ രാജ്യാന്തര നാണയനിധിയിൽനിന്നു വായ്പ സംഘടിപ്പിക്കാനുള്ള നടപടികൾ ഉടനാരംഭിക്കുമെന്നു പ്രസിഡന്റ് ഗോട്ടബയ പറഞ്ഞു&period; ചൈനയുമായുള്ള സ്വതന്ത്രവ്യാപാരക്കരാർ യാഥാർഥ്യമാക്കുന്നതിനു പ്രത്യേക പാർലമെന്ററി സമിതി രൂപീകരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><em>എന്താണ് ശ്രീലങ്കൻ പ്രതിസന്ധി&quest;<&sol;em><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇന്ധനം ഉൾപ്പെടെയുള്ള വസ്തുക്കളുടെ ഇറക്കുമതിക്ക് രാജ്യത്തിന് വിദേശനാണയം ആവശ്യമാണ്&period; വർഷങ്ങളായി ശ്രീലങ്കയിൽ കയറ്റുമതിയെക്കാൾ കൂടുതൽ ഇറക്കുമതിയായിരുന്നതിനാൽ വിദേശനാണയ ശേഖരത്തിൽ കുറവു വന്നുകൊണ്ടിരുന്നു&period; കോവിഡ് പ്രതിസന്ധിയിൽ കയറ്റുമതി കുത്തനെ കുറയുകയും ഇറക്കുമതി മാറ്റമില്ലാതെ തുടരുകയും ചെയ്തതോടെ വിദേശനാണയ ശേഖരം തീർന്ന് രാജ്യം പ്രതിസന്ധിയിലായി&period; 2020 മാർച്ചിൽ ആരംഭിച്ച പ്രതിസന്ധി 2021 നവംബറോടെയാണു രൂക്ഷമായത്&period; വിദേശവായ്പ സംഘടിപ്പിക്കുന്നതിനായി രൂപയുടെ മൂല്യം കുറച്ചതോടെ പണപ്പെരുപ്പം വർധിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ആകാശത്ത് വിസ്മയക്കാഴ്ച; ഈ വര്‍ഷത്തെ ഏറ്റവും വലിയ ‘സൂപ്പര്‍മൂണ്‍’ ഇന്ന്

നവംബറില്‍ ലോകമെങ്ങും ആകാശത്ത് നിരവധി വിസ്മയ കാഴ്ചകള്‍ കാണാം. നാസയുടെ 2026 നവംബറിലെ 'സ്‌കൈ വാച്ചിംഗ്' ഗൈഡ് പ്രകാരം, കൗതുകകരമായ…

1 hour ago

തൃത്താലയിൽ സ്കൂളിൽ വെടിവെപ്പ്; വിദ്യാർത്ഥിക്ക് പരിക്കേറ്റു

പാലക്കാട് ജില്ലയിൽ സ്കൂള്‍ വിദ്യാർഥിക്ക് ക്ലാസ് മുറിയില്‍ വച്ച് വെടിയേറ്റു. പാലക്കാട് ജില്ലയിലെ പട്ടാമ്പി പരുതൂര്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ ചൊവ്വാഴ്ച…

2 hours ago

വിദ്യാർഥികൾക്കായി ദ്വിദിന നവ സംരംഭക ശിൽപശാല സംഘടിപ്പിച്ചു

വിദ്യാർഥികളിലെ സർഗാത്മകതയും നൂതന ആശയങ്ങളും കണ്ടെത്തി പ്രായോഗിക ഉത്പന്നങ്ങളായും സേവനങ്ങളായും വികസിപ്പിക്കുന്നതിനുള്ള യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (വൈ.ഐ.പി) ശാസ്ത്രപഥം പദ്ധതിയുടെ…

7 hours ago

വിലക്കയറ്റം അതിരൂക്ഷം; 20 ശതമാനം വിലകൂട്ടാൻ കാറ്ററിംഗ് അസോസിയേഷൻ; ഒരു പ്ലേറ്റിന് 360 രൂപ വരെ; ആഘോഷങ്ങൾക്ക് തിരിച്ചടി

നിത്യോപയോഗ സാധനങ്ങളുടെയും പാചകവാതകത്തിന്റെയും വില കുത്തനെ ഉയർന്നതിനെത്തുടർന്ന് കാറ്ററിംഗ് നിരക്കുകൾ 20 ശതമാനം വരെ വർധിപ്പിക്കാൻ കാറ്ററിംഗ് അസോസിയേഷൻ തീരുമാനിച്ചു.…

7 hours ago

മിനിപമ്പയിൽ അന്നദാനത്തിന് തുടക്കമായി, വി.ടി ബൽറാം എം എൽ എ ഉദ്ഘാടനം ചെയ്തു

അഖില ഭാരത അയ്യപ്പ സേവാ സംഘം മലപ്പുറം ജില്ലാ കമ്മറ്റി യുടെ നേതൃത്വത്തിൽ വിവിധ സംഘടനകളുടേയും പൊതുജനങ്ങളുടേയും സഹകരണത്തോടെ വർഷങ്ങളായി…

10 hours ago

സൂര്യ കൃഷ്ണമൂർത്തിയെ അനുസ്മരിച്ചു

എടപ്പാൾ | നാടക അരങ്ങ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 17-ാമത് അഖില കേരള പ്രൊഫഷണൽ നാടകമേളയുടെ ഭാഗമായി മുൻ സംഗീത നാടക…

10 hours ago