Categories: തിരൂർ

ശ്മശാനത്തിനായി പ്രതീകാത്മക മൃതദേഹവുമായി പ്രതിഷേധം

തിരൂർ : പൊതുശ്മശാനം പ്രവർത്തനയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജനകീയസമിതിയുടെ നേതൃത്വത്തിൽ പ്രതീകാത്മക മൃതദേഹവുമായി നിറമരുതൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.പ്രതീകാത്മക മൃതദേഹം പഞ്ചായത്ത് ഓഫീസിനു മുൻപിൽ പ്രദർശിപ്പിച്ച് പ്രതിഷേധിച്ചു.

21 സെന്റ് സ്ഥലം നാട്ടുകാർ ശ്മശാനത്തിനായി പഞ്ചായത്തിന് കൈമാറിയിട്ട് അഞ്ചുവർഷം കഴിഞ്ഞു.

ചുറ്റുമതിൽ കെട്ടി ഒരു കെട്ടിടം നിർമ്മിച്ചതല്ലാതെ തുടർനടപടികളുണ്ടായില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു. മങ്ങാട്ടുനിന്നും ശവമഞ്ചംവഹിച്ച് നടത്തിയ മാർച്ചിൽ നിരവധിയാളുകൾ പങ്കെടുത്തു.

പഞ്ചായത്ത് ഇനിയും നടപടി സ്വീകരിച്ചില്ലെങ്കിൽ യഥാർഥ മൃതദേഹങ്ങൾ ഭരണാധികാരികളുടെ വീട്ടുപടിക്കൽ സംസ്കരിക്കുമെന്നും ജനങ്ങൾ ക്ഷമയുടെ നെല്ലിപ്പടിയും കടന്നിട്ടുണ്ടെന്നും സമരക്കാർ പറഞ്ഞു. മാർച്ച് സമരസമിതി കോഡിനേറ്റർ മുരളീധരൻ തിരൂർ ഉദ്ഘാടനംചെയ്തു.

അരുൺ മങ്ങാട്, കൃഷ്ണകുമാർ, സുധീഷ് തുടങ്ങിയവർ പ്രസംഗിച്ചു.

ഉണ്ണികൃഷ്ണൻ, അംബുജാക്ഷൻ, ശശി തേലത്ത്, സുധീഷ് തുടങ്ങിയവർ മാർച്ചിന് നേതൃത്വംനൽകി.

Recent Posts

തേങ്ങ എടുക്കാൻ പോയ ഗൃഹനാഥൻ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് മരിച്ചു

പാലക്കാട് : തേങ്ങിൻതോപ്പിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. പാലക്കാട് കൊടുമ്പ് സ്വദേശി മാരിമുത്തുവാണ് മരിച്ചത്.…

27 minutes ago

ആറ്റിങ്ങലില്‍ വീടിനുമുന്നില്‍ വയോധിക വൈദ്യുതാഘാതമേറ്റ് മരിച്ചു; വൈദ്യുത ലൈന്‍ കയ്യില്‍ കുരുങ്ങിയ അവസ്ഥയിൽ

തിരുവനന്തപുരം : ആറ്റിങ്ങലില്‍ വീടിനുമുന്നില്‍ 87 കാരിയെ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പൂവന്‍പാറ കൂരവ് വിള വീട്ടില്‍ ലീലാമണി…

2 hours ago

തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ ആക്രമിച്ച് കടുവ

തിരുവനന്തപുരം മൃഗശാലയിൽ കടുവ ജീവനക്കാരനെ ആക്രമിച്ചു. സൂപ്പർവൈസർ രാമചന്ദ്രനാണ് പരുക്കേറ്റത്. വെള്ളം ഒഴിച്ച് കൊടുക്കുന്നതിനിടെ ഇരുമ്പ് കൂടിന്റെ കമ്പികൾക്കിടയിലൂടെ കയ്യിട്ട്…

2 hours ago

രാജ്യമറക്കാത്ത രാഷ്ട്രപതി വിട പറഞ്ഞിട്ട് 10 വര്‍ഷം ; അഗ്നി ചിറകുമായി ഉയരുന്നു വീണ്ടും കലാം സ്മരണകള്‍

ഇന്ത്യ കണ്ട പ്രതിഭാശാലിയായ ശാസ്ത്രജ്ഞനെന്ന ഖ്യാതി പത്തുവർഷത്തിന് മുൻപെവിട പറഞ്ഞ ഡോ. എ.പി.ജെ അബ്ദുല്‍ കലാമിനുണ്ടെങ്കിലും ഔദ്യോഗിക ജീവിതത്തില്‍ വ്യത്യസ്ത…

2 hours ago

ഓഗസ്റ്റ് ഒന്ന് മുതൽ യുപിഐ നിയമങ്ങളിൽ മാറ്റം: ബാലൻസ് പരിശോധനയ്ക്ക് പരിധി

ഓഗസ്റ്റ് 1 മുതൽ യുപിഐ ഉപയോഗിക്കുന്നവർക്ക് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. അക്കൗണ്ട് ബാലൻസ് പരിശോധന, ഇടപാട് നില പരിശോധിക്കൽ,…

4 hours ago

ചാലിശേരി അങ്ങാടിമെയിൻ റോഡ് അമ്പലത്തിന് സമീപം താമസിക്കുന്ന കൊള്ളന്നൂർ പരേതനായ കൊച്ചുകുഞ്ഞൻ മകൻ സൈമൺ നിര്യാതനായി

ചാലിശേരി അങ്ങാടി കൊള്ളന്നൂർ പരേതനായ കൊച്ചുകുഞ്ഞൻ മകൻ മെയിൻ റോഡ് അമ്പലത്തിന് സമീപം താമസിക്കുന്ന സൈമൺ(59)നിര്യാതനായി.ചാലിശേരി മെയിൻറോഡിൽ കൊള്ളന്നൂർ ട്രേഡ്രേഴ്സ്…

5 hours ago