കുറ്റിപ്പുറം: ശബരിമല തീർത്ഥാടകരുടെ ജില്ലയിലെ പ്രധാന ഇടത്താവളങ്ങളിലൊന്നായ കുറ്റിപ്പുറം മിനി പമ്പയിൽ സൗകര്യങ്ങൾ ഒരുക്കാൻ കെ.ടി.ജലീൽ എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. തീർത്ഥാടകർക്ക് വിരിവെക്കാനും വിശ്രമിക്കാനും മല്ലൂർ ക്ഷേത്രത്തിന് ഉള്ളിൽ സൗകര്യം കണ്ടെത്തും. കടവിൽ മണൽ ചാക്ക് ഒരുക്കിയും , സുരക്ഷ വേലി സ്ഥാപിച്ചും കുളിക്കാൻ സൗകര്യം ഒരുക്കുന്നതിനൊപ്പം വെളിച്ച സംവിധാനങ്ങളും ഒരുക്കും. കുറ്റിപ്പുറം എടപ്പാൾ സംസ്ഥാന പാതയിലെ റോഡരിക് കയ്യേറിയുള്ള വഴിയോര കച്ചവടങ്ങൾ പൂർണമായും ഒഴിപ്പിച്ച് കുറ്റിക്കാടുകൾ വെട്ടിയൊതുക്കി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് സൗകര്യം ഒരുക്കും.ഫയർ ഫോഴ്‌സ്, പോലീസ് , ഡോക്ടർ എന്നിവരുടെ സേവനം 24 മണിക്കുറും സ്ഥലത്ത് ലഭ്യമാക്കും.
കുറ്റിപ്പുറം ആഹാറിൽ ചേർന്ന യോഗത്തിൽ എ.ഡി.എം മെഹറലി, ഡെപ്യൂട്ടി കലക്ടർ ടി മുരളി, ഡി.ടി.പി .സി സെക്രട്ടറി വിപിൻ ചന്ദ്രൻ , ഡെപ്യൂട്ടി തഹസിൽദാർ സുകേഷ് ടി , എൻ എച്ച് ഉദ്യോഗസ്ഥർ , പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.
സെൻട്രല്‍ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്‌ഇ) 42 ലക്ഷത്തിലധികം വിദ്യാർത്ഥികളുടെ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷാഫലം ഉടൻ…
തിരുവനന്തപുരം: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി. കേരള ക്രിക്കറ്റ് അസോസിയേഷൻ്റേതാണ് നടപടി.സഞ്ജു സാംസണ്‍ വിവാദത്തിലെ…
കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. കഴിഞ്ഞ ദിവസത്തെ വലിയ ഇടിവിന് ശേഷം ഇന്ന് നേരിയ തോതിലാണ് താഴ്ന്നിരിക്കുന്നത്. വലിയ വില…
കൂറ്റനാട് (പാലക്കാട്): ആനക്കര കൂടല്ലൂരില്‍ വിദ്യാർഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂടല്ലൂർ കല്ലിങ്ങല്‍ മുഹമ്മദ്കുട്ടിയുടെ മകൻ ഇബ്രാഹിം ബാദുഷ…
പൊന്നാനി നരിപ്പറമ്പ് ഹൈവെയിൽ കാറും, ലോറിയും, കൂട്ടിയിടിച്ച് യുവതി മരിച്ചു.യുവാവിന് ഗുരുതരമായി പരിക്കേറ്റു.തലശ്ശേരി, കോടിയേരി സ്വദേശി ഏലിയന്റവിടെ നിഖിലിന്റെ ഭാര്യ…
വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി തുറമുഖം ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ…