Categories: MALAPPURAM

വേങ്ങര ടൗൺ കേന്ദ്രീകരിച്ച് വില്പനയ്ക്ക് എത്തിച്ച MDMA യും കഞ്ചാവുമായി അഞ്ചുപേർ വേങ്ങര പോലീസിന്റെ പിടിയിൽ

വേങ്ങര: ടൗൺ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ അഞ്ച് പേരെയാണ് മലപ്പുറം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് KM ബിജുവിന്റെ നേതൃത്വത്തിൽ മലപ്പുറം DANSAF ടീമും വേങ്ങര പോലീസ് ഇൻസ്പെക്ടർ ആർ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ വേങ്ങര പോലീസും ചേർന്ന് ഇന്ന് പുലർച്ചെ വേങ്ങര ബസ്റ്റാൻഡ് പരിസരത്തുള്ള ലഹരി വില്പന കേന്ദ്രത്തിൽ നിന്നും
1) വേങ്ങര കൂനാരി വീട്ടിൽ മുഹമ്മദ് ഷരീഫ് 35 വയസ്സ്,2) ഊരകം മേൽമുറി,മമ്പീതി സ്വദേശി പ്രമോദ് യു ടി 30 വയസ്സ്,3) വേങ്ങര വലിയോറ ചേറ്റിപ്പുറമാട്, നമ്പൻ കുന്നത്തു വീട്ടിൽ അഫ്സൽ 36 വയസ്സ്,4) മറ്റത്തൂര് കൈപ്പറ്റ സ്വദേശി കല്ലം കുത്ത് റഷീദ് 35 വയസ്സ്,5) കണ്ണമംഗലം നോട്ടപ്പുറം മണ്ണിൽ വീട്ടിൽ അജിത്ത് 40 വയസ്സ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ലഹരി ആവശ്യക്കാരെയും ഉപയോഗിക്കുന്നവരെയും ഉള്ളിൽ പ്രവേശിപ്പിച്ച് ലഹരി വില്പന കേന്ദ്രത്തിലേക്കുള്ള കവാടത്തിലെ ഇരുമ്പ് gate ഉള്ളിൽ നിന്ന് പൂട്ടിയാണ് അതിവ രഹസ്യമായി ലഹരി വിൽപ്പന കേന്ദ്രം പ്രവർത്തിച്ചുവന്നിരുന്നത്. ഇന്ന് പുലർച്ചെ പോലീസ് തന്ത്രപരമായി ലഹരി വില്പന കേന്ദ്രത്തിലേക്ക് പ്രവേശിച്ചാണ് പ്രതികളെ ലഹരിയുമായി പിടികൂടിയത്.
പ്രതികൾക്ക് MDMA യും കഞ്ചാവും എത്തിച്ചു നൽകിയവരെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

മലപ്പുറം ജില്ലാ പോലീസ് മേധാവി R വിശ്വനാഥ് IPS ന്റെ നിർദേശപ്രകാരം മലപ്പുറം ഡിവൈഎസ്പി കെ എം ബിജു,വിന്റെ നേതൃത്വത്തിൽ വേങ്ങര പോലീസ് ഇൻസ്പെക്ടർ R രാജേന്ദ്രൻ നായർ, വേങ്ങര പോലീസ് സബ് ഇൻസ്പെക്ടർ രാധാകൃഷ്ണൻ,SCPO ഷബീർ,CPO SAHIR മലപ്പുറം DANSAF ടീം എന്നി വരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി കേസന്വേഷണം നടത്തുന്നത്.

Recent Posts

വീണുകിട്ടിയ മൂന്നരപ്പവൻ ആഭരണം ഉടമയ്ക്ക് തിരിച്ചുനൽകി ഓട്ടോ ഡ്രൈവർ

അയിലക്കാട്ടെ ഓട്ടോ ഡ്രൈവർ രാമദാസ് വീണുകിട്ടിയ സ്വർണമാല ഉടമയായ വെളിച്ചപ്പാടിന്റെ മകൻ ആദിത്യന് നൽകുന്നു എടപ്പാൾ : വീണുകിട്ടിയ മൂന്നരപ്പവന്റെ…

3 hours ago

“വായിച്ചോക്ക” എന്ന കവിതാ സമാഹാരത്തിന്റ പ്രകാശനം നാളെ

എടപ്പാൾ | ചങ്ങരംകുളം സ്വദേശി ഫാറൂഖ് എ എമ്മിന്റെ "കഥ പറയുന്ന നയനങ്ങൾ" എന്ന കവിത ഉൾപ്പെട്ട മന്ദാരം പബ്ലിക്ഷേഷൻസിൻ്റെ…

4 hours ago

മകൻ്റെ വിവാഹ ചടങ്ങിൽ 25 നിർധന യുവതികൾക്ക് മാംഗല്യം നടത്തി പ്രവാസി വ്യവസായി

എടപ്പാള്‍ പതിനായിരം പേര്‍ക്കിരിക്കാവുന്ന പൂര്‍ണമായും ശീതീകരിച്ച മനോഹരമായ വിവാഹമണ്ഡപം. അഷ്റഫ് നല്‍കിയ ആഭരണപ്പെട്ടി ഏറ്റുവാങ്ങുമ്പോള്‍ പാലക്കാട് സ്വദേശിനി ശ്രീരഞ്ജിനി വിതുമ്പി;…

5 hours ago

വളര്‍ത്തുനായ വീട്ടുവളപ്പില്‍ കയറിയതില്‍ തര്‍ക്കം, യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു

തൃശൂര്‍: അയല്‍വാസികള്‍ തമ്മിലുണ്ടായ തർക്കത്തില്‍ ഒരാള്‍ വെട്ടേറ്റ് മരിച്ചു. കോടശ്ശേരി മാരാംകോട് സ്വദേശി ഷിജു (40) ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ അയല്‍വാസിയായ…

7 hours ago

ഷൈൻ ടോം ചാക്കോ വീണ്ടും ഹാജരാകണം; വീണ്ടും നോട്ടീസ് നൽകി പോലീസ്

സ്റ്റേഷൻ ജാമ്യത്തിൽ ഇറങ്ങിയ നടൻ ഷൈൻ ടോം ചാക്കോയോട് വീണ്ടും ഹാജരാകണമെന്ന് പൊലീസ്. തിങ്കളാഴ്ച ഹാജരാകണമെന്നാണ് നിർദേശം. ഷൈൻ ടോം…

7 hours ago

കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ

കഴിഞ്ഞമാസം കോട്ടക്കൽ ഒതുക്കുങ്ങലിൽ ബസിലെ തൊഴിലാളികളും ഓട്ടോറിക്ഷ ഡ്രൈവറും തമ്മിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ…

8 hours ago