വെർച്വൽ അറസ്റ്റ്’ ഭീഷണി: 18 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേർ കോഴിക്കോട് പിടിയിൽ

&NewLine;<h2 class&equals;"wp-block-heading"><em>തട്ടിപ്പിന് ഇരയായത് ഒരു സ്ത്രീയും മകനുമാണ്&period; പ്രതികളായ മുഹമ്മദ് ഷാനിഷും മുഹമ്മദ് ജനീസും അറസ്റ്റിലായി&period; കൊടുവള്ളി മേഖലയിൽ പ്രതികൾക്കെതിരെ മറ്റ് കേസുകളും ഉണ്ട്&period;<&sol;em><&sol;h2>&NewLine;&NewLine;&NewLine;&NewLine;<p>കോഴിക്കോട്&colon; &OpenCurlyQuote;വെർച്വൽ അറസ്റ്റ്’ എന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ&period; താമരശ്ശേരി സ്വദേശി കയ്യേലിക്കൽ മുഹമ്മദ് ഷാനിഷ്&comma; മടവൂർ സ്വദേശി മുഹമ്മദ് ജനീസ് എന്നിവരെയാണ് വടകര സൈബർ പൊലീസ് പിടികൂടിയത്&period; 2025 ഫെബ്രുവരിയിൽ നടന്ന സംഭവത്തിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><em>പണം തട്ടിയത് പല തവണയായി<&sol;em><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>2025 ഫെബ്രുവരി 13 മുതൽ 15 വരെയുള്ള ദിവസങ്ങളിലാണ് തട്ടിപ്പ് നടന്നതെന്ന് പരാതിക്കാരി പൊലീസിനോട് പറഞ്ഞു&period; കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും&comma; വെർച്വൽ അറസ്റ്റിലാണെന്നും വിശ്വസിപ്പിച്ചാണ് പ്രതികൾ പണം തട്ടിയത്&period; പരാതിക്കാരിയുടെയും മകൻ്റെയും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പല തവണകളായി 18 ലക്ഷം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്&period; തട്ടിപ്പിനായി പ്രതികൾ വ്യാജമായി ഉണ്ടാക്കിയ അക്കൗണ്ടുകളിലേക്കാണ് ഈ പണം എത്തിയിരുന്നത്&period; ഇതിൻ്റെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചുവരികയാണ്&period; അറസ്റ്റിലായവർക്കെതിരെ കൊടുവള്ളി മേഖലയിൽ മറ്റ് കേസുകൾ നിലവിലുണ്ടെന്ന് വടകര സൈബർ പൊലീസ് അറിയിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><em>സൈബർ തട്ടിപ്പിലെ നിർണായക അറസ്റ്റ്<&sol;em><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കോഴിക്കോട് റൂറൽ സൈബർ പൊലീസ് അടുത്തിടെ നടത്തിയ അന്വേഷണത്തിൽ മറ്റൊരു പ്രധാന കണ്ണിയെ പിടികൂടിയിരുന്നു&period; കൊടുവള്ളി വാവാടിലെ പിക്കണ്ടിയിൽ മുഹമ്മദ് ജാസിയെയാണ് &lpar;23&rpar; ഇൻസ്പെക്ടർ രാജേഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്തത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വ്യാജ ട്രേഡിങ് തട്ടിപ്പിലൂടെ കൊയിലാണ്ടി സ്വദേശിനിയുടെ 23 ലക്ഷം രൂപ നഷ്ടപ്പെട്ട കേസിലും&comma; ലോൺ ആപ്പ് തട്ടിപ്പിലൂടെ പെരുവണ്ണാമൂഴി സ്വദേശിയുടെ 95&comma;000 രൂപ നഷ്ടമായ കേസിലും നടത്തിയ അന്വേഷണമാണ് ജാസിയിലേക്ക് എത്തിയത്&period; ഈ കേസുകളിലെ നഷ്ടപ്പെട്ട പണം എത്തിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തിരൂർ സ്വദേശിയായ റിസ്‌വാൻ&comma; കോഴിക്കോട് പെരുവയൽ സ്വദേശി ആദിൽ ഷിനാസ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു&period; ഇവരെ ചോദ്യം ചെയ്തപ്പോൾ തങ്ങളുടെ അക്കൗണ്ടുകളും എടിഎം കാർഡുകളും മുക്കം സ്വദേശിയായ ഷാമിൽ റോഷന് കൈമാറിയതായി വെളിപ്പെടുത്തി&period;ലഭിക്കുന്ന പണം നേരിട്ടും ക്രിപ്‌റ്റോ കറൻസിയാക്കിയും കൈമാറുന്നത് ഷാമിൽ റോഷനാണെന്ന് അന്വേഷണത്തിൽ വ്യക്തമായി&period; ഷാമിൽ റോഷനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് താൻ പിൻവലിക്കുന്ന പണം നേരിട്ടും ക്രിപ്‌റ്റോ കറൻസി ആക്കിയും മുഹമ്മദ് ജാസിക്കാണ് കൈമാറിയതെന്ന നിർണായക വിവരം ലഭിച്ചത്&period; തുടർന്ന് പൊലീസ് മുഹമ്മദ് ജാസിക്കായി വലവിരിക്കുകയും ഇയാളെ പിടികൂടുകയും ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അന്വേഷണത്തിൽ&comma; മുഹമ്മദ് ജാസി ഈ ക്രിപ്‌റ്റോ കറൻസി ഫിനാൻസ് എക്സ്ചേഞ്ചിലൂടെ ചൈനീസ് സൈബർ തട്ടിപ്പുകാർക്ക് നൽകിക്കൊണ്ടിരുന്നതായാണ് വിവരം&period; കോഴിക്കോട് ജില്ലയിൽ സൈബർ തട്ടിപ്പ് കേസുകൾ വർധിച്ചുവരുന്നതിനിടയിൽ പ്രതികളെ പിടികൂടുന്നത് പൊലീസിൻ്റെ അന്വേഷണത്തിന് വലിയ മുതൽക്കൂട്ടാണ്&period; ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതോടെ ഈ സൈബർ തട്ടിപ്പ് ശൃംഖലയിലെ കൂടുതൽ പേർ പിടിയിലാകുമെന്ന സൂചനയാണ് പൊലീസ് നൽകുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

യുഡിഎഫ് സ്ഥാനാർഥി വി എസ് ജോയ് എടപ്പാളിലെ വീടുകൾ കേന്ദ്രീകരിച്ച് പ്രചരണം നടത്തി

എടപ്പാൾ : പഞ്ചായത്തിലെത്തിയ സ്ഥാനാർത്ഥി വലിയ പാലം, തുയ്യം, പൊൽപ്പക്കര, പെരുംമ്പറമ്പ്, പൊറൂക്കര, പൊന്നാഴിക്കര, തട്ടാംപടി , എടപ്പാൾ അങ്ങാടി…

10 hours ago

അസ്സബാഹ് കോളേജിൽ ‘മാതൃഭൂമി മധുരം മലയാളം’ പദ്ധതിക്ക് തുടക്കമായി

ചങ്ങരംകുളം : മാതൃഭൂമി പത്രവും അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജും സംയുക്തമായി നടപ്പിലാക്കുന്ന ‘മധുരം മലയാളം’ പദ്ധതിയുടെ ഉദ്ഘാടനം…

11 hours ago

മുസ്ലീം ലീ​ഗ് നേതാവ് വിദേശയാത്ര ഓഫർ ചെയ്ത സംഭവം; നടന്നത് ചട്ടലംഘനമെന്ന് കെടി ജലീൽ

മലപ്പുറം തവനൂരിൽ, യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്രയെന്ന മുസ്ലിം ലീഗ് നേതാവിന്റെ ഓഫർ തിരഞ്ഞെടുപ്പ്. മുസ്ലിം ലീഗ് നേതാവിന്റെ…

16 hours ago

അനീമിയ പരിശോധന ക്വാമ്പും ബോധവൽക്കരണവും

വട്ടംകുളം : ഗ്രാമ പഞ്ചായത്തിനെ അനീമിയ മുക്തമാക്കുന്ന "ജീവധാര" പദ്ധതിയുടെ ഭാഗമായി അനീമിയ പരിശോധന ക്വാമ്പും ബോധവൽക്കരണവും തുടങ്ങി. പരിശോധന…

16 hours ago

തീരദേശ മേഖലയിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് സ്വീകരണം

തവനൂർ : നിയോജക മണ്ഡലത്തിലെ പുറത്തൂർ പഞ്ചായത്തിലെ തീരദേശ മേഖലയിലേക്കുള്ള സന്ദർശനത്തിനിടെ എൽഡിഎഫ് സ്ഥാനാർഥി കെ ടി ജലീലിന് നാട്ടുകാർ…

18 hours ago

യുഡിഎഫ് പഞ്ചായത്ത് കൺവെൻഷനുകൾ സംഘടിപ്പിച്ചു

ചങ്ങരംകുളം:യുഡിഎഫ് സ്ഥാനാർത്ഥി കെ പി നൗഷാദ് അലിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ പഞ്ചായത്തുകളിൽ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടന്നു. നന്നമുക്ക്…

18 hours ago