Categories: Palakkad

വെള്ളാളൂർ പ്രീമിയർ ലീഗ് സീസൺ ഒൻപതിന്റെ ഔദ്യോഗിക പ്രഖ്യാപനം മന്ത്രി എം ബി രാജേഷ് നിർവഹിച്ചു

കുമരനെല്ലൂർ | വെള്ളാളൂർ വി എഫ് സി ആർട്സ് സ്പോർട്സ് & വെൽഫയർ ക്ലബ്ബ് സംഘടിപ്പിക്കുന്ന വെള്ളാളൂർ പ്രീമിയർ ലീഗിന്റെ ഒൻപതാമത് സീസണിന്റെ ഔദ്യോഗിക പ്രഖ്യാപനം തൃത്താല തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലമെന്ററികാര്യ വകുപ്പ് മന്ത്രിയുമായ എം ബി രാജേഷ് അവർകൾ നിർവഹിച്ചു. വെള്ളാളൂരിൽ ഇനി ഫുട്ബോൾ ലഹരി എന്ന ആശയത്തോട് കൂടി കേരളത്തിൽ നടക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക എന്നത് തന്നെയാണ് ഈ വർഷത്തെ വെള്ളാളൂർ പ്രീമിയർ ലീഗിന്റെ പ്രധാനപ്പെട്ട ഉദ്ദേശം എന്ന് ക്ലബ്‌ ഭാരവാഹികൾ മന്ത്രിയെ അറിയിക്കുകയും അതിനെ മന്ത്രി പ്രത്യകം അഭിനന്ദിക്കുകയും ചെയ്തു .എടപ്പാൾ കേന്ദ്രമായി പ്രവർത്തിക്കുന്ന ഐ ബി എസ് സ്കൂൾ ഓഫ് കോമേഴ്‌സ് എന്ന സ്ഥാപനമാണ് ഈ വർഷത്തെ വെള്ളാളൂർ പ്രീമിയർ ലീഗിന്റെ മുഖ്യ സ്പോൺസർമാർ. ചടങ്ങിൽ വി എഫ് സി ക്ലബ്‌ പ്രസിഡന്റ് നഹാസ് എം പി, ജനറൽ സെക്രട്ടറി അഷറഫ് പി ടി വെള്ളാളൂർ, ക്ലബ്‌ അംഗങ്ങളായ നസീഫ് വി വി, ഷാമിൽ വി പി ,ബാസിൽ എം കെ എന്നിവർ സംബന്ധിച്ചു.

Recent Posts

വിവാദങ്ങള്‍ക്കിടെ എമ്ബുരാൻ വിഷയം പാര്‍ലമെന്‍റില്‍

ഡല്‍ഹി: വിവാദങ്ങള്‍ക്കിടെ എമ്ബുരാൻ വിഷയം പാർലമെന്‍റില്‍ ഉന്നയിക്കാൻ പ്രതിപക്ഷം. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ.എ റഹീം എംപി രാജ്യസഭയില്‍…

21 minutes ago

സംസ്ഥാനത്ത് ഇന്നുമുതല്‍ വെള്ളത്തിനും വൈദ്യുതിക്കും വില കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതിക്കും കുടിവെള്ളത്തിനുമുള്‍പ്പെടെ വില വർധിക്കും. പ്രതിമാസം 250 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക…

40 minutes ago

എടപ്പാളിൽ ഗുഡ്സ് ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

എടപ്പാൾ : ബൈക്കില്‍ ഗുഡ്സ് ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.കോലൊളമ്പ്കോലത്ത് കാളമ്മൽ ഹംസ(70)ആണ് മരിച്ചത്.ഞായറാഴ്ച്ചഉച്ചക്ക് എടപ്പാളിനടുത്ത കണ്ണഞ്ചിറയില്‍ ആണ്…

56 minutes ago

സെക്രട്ടേറിയറ്റിന് മുന്നിൽ മുടി മുറിച്ച് പ്രതിഷേധിച്ച് ആശ പ്രവർത്തകർ

സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല രാപ്പകൽ സമരം കൂടുതൽ ശക്തമാക്കി ആശ വർക്കേഴ്‌സ്. സമരവേദിക്ക് മുന്നിൽ മുടി അഴിച്ച് പ്രകടനം നടത്തിയ…

1 hour ago

ഏഷ്യൻ അമേച്വർ ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ എടപ്പാൾ സ്വദേശി

എടപ്പാൾ:ഏഷ്യൻ അമേച്വർ ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാൻ എടപ്പാളുകാരനും.വട്ടംകുളം സ്വദേശി ബാല ഗണേശനാണ് ഹോങ്കോങ്ങിൽ നടക്കുന്ന ഏഷ്യൻ അമേച്വർ…

1 hour ago

ഓർമ്മശക്തിയും ബുദ്ധിശക്തിയും കൂട്ടാന്‍ സഹായിക്കുന്ന മൂന്ന് പോഷകങ്ങൾ

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് തലച്ചോറ്. തലച്ചോറിന്‍റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും ബുദ്ധിവികാസത്തിനും ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഓർമ്മശക്തിയും…

3 hours ago