മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാന സമിതിയിലെ ക്ഷണിതാവെന്ന നിലയിൽ നിന്ന് ഒഴിവാക്കിയെന്ന ആക്ഷേപം അസംബന്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വി എസ് സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി തുടരുമെന്ന് ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിൽ എംവി ഗോവിന്ദൻ വിശദീകരിച്ചു.സിപിഎമ്മിന്റെ ചരിത്രത്തിലാദ്യമായാണ് വിഎസിന്റെ പേരില്ലാതെ സംസ്ഥാന കമ്മിറ്റി പാനൽ രൂപീകരിച്ചത്. സിപിഎം രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയവരിൽ ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വിഎസ്. പ്രത്യേക ക്ഷണിതാക്കളെ മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന് ശേഷം തീരുമാനിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത് പ്രായപരിധിയെ തുടർന്ന് കേന്ദ്ര കമ്മിറ്റിയിൽ നിന്നും സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്നും ഒഴിവാക്കപ്പെടുന്നവരെ സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാക്കളാക്കാറുണ്ട്. കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതോടെയാണ് വിഎസിനെ സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാക്കിയത്.
തൃശ്ശൂർ : ഗുരുവായൂരില്‍ ആറുവയസ്സുകാരി കാറില്‍ കുടുങ്ങി. കർണാടക സ്വദേശികളായ ദമ്ബതികളാണ് 6 വയസ്സുള്ള പെണ്‍കുട്ടിയെ കാറില്‍ ലോക് ചെയ്ത്…
ചങ്ങരംകുളം: എന്ന അസ്സബാഹ് കോളേജ് എൻ.എസ്.എസ് യൂണിറ്റിലെ 240 വളന്റിയർമാരെ ചങ്ങരംകുളം കാരുണ്യം പാലിയേറ്റിവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.…
തൃശ്ശൂർ കല്ലിടുക്ക് ദേശീയ പാതയില്‍ നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറിയിടിച്ച് ക്ലീനർ മരിച്ചു. നിർത്തിയിട്ടിരുന്ന ലോറിയുടെ ക്ലീനർ തമിഴ്നാട്ടുകാരനായ അറുമുഖ…
ആലങ്കോട് കുട്ടൻനായർ പാനപ്പന്തലിൽ തിരി ഉഴിച്ചിൽ അവതരിപ്പിക്കുന്നു ഭക്തിസാന്ദ്രമായും സൗന്ദര്യാത്മകമായും അവതരിപ്പിക്കുകയും ചെയ്താണ് കുട്ടൻനായർ ഈ രംഗത്ത് ശ്രദ്ധേയനായത്. കുട്ടൻനായരുടെ…
ചങ്ങരംകുളം :കെഎന്‍എം മര്‍ക്കസുദഅ്‌വ ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വളയംകുളത്ത് ‘സദ്ഗമയ’ സൗഹൃദ സംഗമം സംഘടിപ്പിച്ചു. സാഹിത്യക്കാരന്‍ പി സുരേന്ദ്രന്‍…
ഇലോൺ മസ്കിൻ്റെ സ്പേസ്എക്സ് കമ്പനിയ്ക്ക് കീഴിലുള്ള സ്റ്റാർലിങ്ക് ഇൻ്റർനെറ്റ് ഇന്ത്യയിലേക്ക്. ഇക്കാര്യത്തിൽ രാജ്യത്തെ പ്രമുഖ ടെലികോം ഓപ്പറേറ്റർമാരായ എയർടെലും സ്പേസ്എക്സും…