Categories: Local newsPONNANI

വിസ തട്ടിപ്പ് നടത്തി പണം തട്ടി മുങ്ങിയ പ്രതിയെ ഇരുപത്തിനാല് വർഷങ്ങൾക്ക് ശേഷം പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു

പൊന്നാനിയിലെ ആദ്യ ഭാര്യയുടെ വീട്ടിൽ താമസിച്ച് വരുമ്പോള്‍ പലരിൽ നിന്നായി  വിസ വാഗ്ദാനം ചെയ്ത് പണം  തട്ടിയെടുത്ത ശേഷം ആളുകളെ കബളിപ്പിച്ച് കുടുംബത്തെ ഉപേക്ഷിച്ച് മുങ്ങിയ പ്രതി ആലുവ സ്വദേശി യു സി കോളേജ് പരിസരത്തെ വാഴക്കാല പറമ്പിൽ പരീത് ഹാജിയുടെ മകൻ സാലിഹ് (60) നെയാണ് പിടികൂടിയത്‌. മലപ്പുറം ജില്ല പോലീസ് മേധാവി എസ് സുജിത്ത് ദാസ് ഐ പി എസിന്റെ നിർദേശപ്രകാരം തിരൂർ ഡി.വൈ.എസ്.പി കെ . എം.ബിജുവിൻ്റെ നേതൃത്വത്തിൽ  പൊന്നാനി സി ഐ വിനോദ് വലിയാട്ടൂർ, എസ് ഐ നവീൻ ഷാജ്, സി പി ഓ മാരായ നാസർ ,പ്രശാന്ത്, സൗമ്യ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ്‌ മഞ്ചേരി ആനക്കയത്ത് മറ്റൊരു വിവാഹം കഴിച്ച് ഒളിവിൽ കഴിഞ്ഞ് വരവെ ഇയാളെ അറസ്റ്റ് ചെയ്തത്.പൊന്നാനി കോടതി നാല് കേസുകളിൽ പിടികിട്ടപുള്ളിയായി പ്രഖ്യാപിച്ച പ്രതി സംസ്ഥാനത്ത് സമാന രീതിയിൽ ഉള്ള കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന വിവരം പരിശോധിച്ച് വരികയാണ് എന്ന് പൊന്നാനി സി ഐ വിനോദ് വലിയാട്ടൂർ അറിയിച്ചു.പ്രതിയെ ഇന്ന് പൊന്നാനി കോടതിയിൽ ഹാജരാക്കും.

Recent Posts

കെ. നാരായണൻ നായര്‍ സ്മാരക രാഷ്ട്രീയ നൈതികതാ പുരസ്‌കാരം

കെ. നാരായണൻ നായര്‍ സ്മാരക രാഷ്ട്രീയ നൈതികതാ പുരസ്‌കാരം കെ കെ ശൈലജക്കും സി. ദിവാകരനും.അവാർഡ് വിതരണം ഫെബ്രുവരി എട്ടിന്…

8 minutes ago

കെ. നാരായണൻ നായര്‍ സ്മാരക രാഷ്ട്രീയ നൈതികതാ പുരസ്‌കാരം കെ കെ ശൈലജക്കും സി. ദിവാകരനും.അവാർഡ് വിതരണം ഫെബ്രുവരി എട്ടിന് കുമ്പിടിയില്‍

എടപ്പാള്‍ : മലബാറിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സാമൂഹ്യപ്രവർത്തകനുമായിരുന്ന കെ നാരായണൻ നായരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന രണ്ടാമത് രാഷ്ട്രീയ നൈതികതാ…

10 minutes ago

ചങ്ങരംകുളത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ചങ്ങരംകുളം: ചങ്ങരംകുളത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി ചങ്ങരംകുളം മദർ ആശുപത്രിക്ക് സമീപം താമസിക്കുന്ന കളത്തിൽ രാജേഷിന്റെ…

24 minutes ago

ശ്രീനി പന്താവൂർ നരസിംഹം പ്ലോട്ട് മോടി പിടിപ്പിച്ചതോടെ ഭംഗിയുടെ നെറുകിലത്തി. പ്ലോട്ട് കാണാനെത്തുന്നത് നിരവധി പേർ…

എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…

13 hours ago

‘കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല, വേട്ടയാടാൻ അനുമതിയുണ്ട്’; നിലപാട് വ്യക്തമാക്കി കേന്ദ്രം.

ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…

14 hours ago

കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ചു; ഒരാൾക്ക് ദാരുണാന്ത്യം, 4 പേർക്ക് പരുക്ക്.

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…

14 hours ago