Categories: Palakkad

വിഷം കഴിച്ച മകനുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ അപകടം; ആംബുലന്‍സ് മറിഞ്ഞു, മാതാവ് മരിച്ചു

&NewLine;<p><br>പാലക്കാട്&colon; വിഷം ഉള്ളില്‍ച്ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ ആംബുലന്‍സ് മറിഞ്ഞ് യുവാവിന്റെ അമ്മ മരിച്ചു&period; നല്ലേപ്പിള്ളി നരിച്ചിറ തെക്കേദേശത്ത് ജോറാമ്മ &lpar;53&rpar; ആണ് മരിച്ചത്&period; യുവാവിനെയും മാതാവിനെയും കൂടാതെ ജോറാമ്മയുടെ മകളുടെ ഭര്‍ത്താവ് റഹീം&comma; സഹോദരന്റെ മരുമകള്‍ റഹ്മത്ത് എന്നിവരും നഴ്സുമാണ് വാഹനത്തിലുണ്ടായിരുന്നു&comma; അപകടത്തില്‍ ഇവര്‍ക്കും പരിക്കേറ്റു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>നല്ലേപ്പിള്ളി സ്വദേശി മഫ്‌ലുവിനെയാണ് &lpar;25&rpar; വിഷം ഉള്ളില്‍ച്ചെന്നനിലയില്‍ ആംബുലന്‍സില്‍ കൊണ്ടുവന്നത്&period; വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മഫ്‌ലുവിനെ വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകവെ ആയിരുന്നു അപകടം&period; വെള്ളിയാഴ്ച വൈകീട്ട് 4&period;50 ഓടെ ആയിരുന്നു അപകടം&period; കാടാങ്കോട് ജങ്ഷനടുത്ത വളവില്‍ എതിരെ വരികയായിരുന്ന ബൈക്ക് അതേ ദിശയില്‍വന്ന ഓട്ടോറിക്ഷയിലിടിച്ച് മറിഞ്ഞു&period; ബൈക്കില്‍ ഇടിക്കാതിരിക്കാനായി വശത്തേക്ക് വെട്ടിച്ചപ്പോഴാണ് ആംബുലന്‍സ് മറിഞ്ഞത്&period; റോഡിനെതിര്‍വശത്തെ ഇലക്ട്രിക് ഉപകരണങ്ങള്‍ നന്നാക്കുന്ന കടയുടെ ചുമരിലിടിച്ചാണ് ആംബുലന്‍സ് മറിഞ്ഞത്&period; ഈസമയം മൂന്നുപേര്‍ കടയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു&period; ഇവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പാലക്കാട് ടൗണ്‍ സൗത്ത് പൊലീസും നാട്ടുകാരും സ്ഥലത്തെത്തി&comma; ആംബുലന്‍സില്‍നിന്ന് ആളുകളെ പുറത്തെടുക്കുമ്പോള്‍ ഇതേദിശയില്‍ മറ്റൊരു ആംബുലന്‍സെത്തി&period; ഇതിലാണ് ഇവരെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്&period; ആശുപത്രിയിലെത്തിച്ചെങ്കിലും ജോറാമ്മയെ രക്ഷിക്കാനായില്ല&period; ബൈക്കില്‍വന്ന രണ്ടുപേര്‍ക്ക് നിസ്സാര പരിക്കേറ്റു&period; പള്ളിയില്‍നിന്ന് പ്രാര്‍ഥനയ്ക്കുശേഷം വീട്ടിലേക്കുള്ള യാത്രയിലാണ് മകന്‍ വിഷം കഴിച്ച വിവരം പിതാവ് മുഹമ്മദ്ഹനീഫ അറിഞ്ഞത്&period; ഉടനെ ചിറ്റൂര്‍ താലൂക്കാശുപത്രിയിലേക്ക് തിരിച്ചെങ്കിലും ഇവരെ പാലക്കാട്ടേക്ക് കൊണ്ടുപോവുകയായിരുന്നു&period; തുടര്‍ന്നാണ് അപകടവിവരം അറിഞ്ഞത്&period; മകള്‍&colon; ഹസീന&period; പിതാവ്&colon; പരേതനായ മുത്തുറാവുത്തര്‍&period; മാതാവ്&colon; പരേതയായ ആയിഷാമ്മ&period; സഹോദരങ്ങള്‍&colon; ഉസനാര്‍&comma; സൈനബ&comma; സൗറ&comma; പെട്ട&comma; മെഹബൂബ്&comma; പരേതരായ മണി റാവുത്തര്‍&comma; യൂസഫ് റാവുത്തര്‍<br><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഫത്ഹേ മുബാറക് : മദ്റസാ പ്രവേശനോത്സവം വർണ്ണാഭമായി

ചങ്ങരംകുളം: അക്ഷര ലോകത്തേക്ക് ആദ്യചുവട് എന്ന പ്രമേയത്തിൽ സമസ്ത കേരള സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ്റെ കീഴിൽ 'ഫത്ഹേ മുബാറക് '…

3 hours ago

വളയംകുളം കൊഴിശ്ശ്യംങ്ങാട്ട്കാവ് ഭഗവതിക്ഷേത്രത്തിൽ നവീകരണകലശവും പുനഃപ്രതിഷ്ഠയും

ചങ്ങരംകുളം : വളയംകുളം കൊഴിശ്ശ്യംങ്ങാട്ട്കാവ് ഭഗവതി ക്ഷേത്രത്തിലെപ്രശ്ന പരിഹാര ക്രിയകളും നവീകരണകലശവും പുനഃപ്രതിഷ്ഠയും 27ന് തുടക്കമായി.27 വെള്ളിയാഴ്ച മുതൽ മാർച്ച്…

3 hours ago

തവനൂരിൽ ആർക്ക്‌ ജോയ്; ജലീൽകോട്ട പിടിച്ചെടുക്കാൻ പടനായകനെത്തന്നെ കളത്തിലിറക്കി കോൺഗ്രസ്

എടപ്പാൾ: മലപ്പുറം ജില്ലയിലെ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തവനൂർ. നിലവിലെ സിറ്റിംഗ് എം.എൽ.എ ഡോ: കെ.ടി ജലീലും,…

3 hours ago

അസ്സബാഹ് കോളേജിൽ “പരീക്ഷാ തയ്യാറെടുപ്പിനുള്ള ലളിതമായ മാർഗ്ഗനിർദ്ദേശങ്ങൾ “എന്ന പേരിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

അസബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജ്, വളയംകുളം വനിതാ വികസന സെല്ലും (WDC), ഉണർവ് കൗൺസലിംഗ് സെന്ററും ചേർന്ന് “A…

7 hours ago

സ്നേഹത്തണ്ണീർക്കുടം പദ്ധതി ജില്ലാ തല ഉദ്ഘാടനം എം ഇ എസ് പൊന്നാനി കോളേജിൽ നടന്നു

പൊന്നാനി:പ്രകൃതിസംരക്ഷണ സംഘത്തിന്റെയും എം. ഇ. എസ്. പൊന്നാനി കോളേജ് എൻ. എസ്.എസ്.യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പറവകൾക്ക് സ്നേഹത്തണ്ണീർകുടം പദ്ധതിയുടെ മലപ്പുറം ജില്ലാ…

7 hours ago

International യാത്രകളാണോ നിങ്ങളുടെ സ്വപ്നം…!!!

ഒരു യാത്രക്ക് തയ്യാറാണെങ്കിൽ ആദ്യം വേണ്ടത് പാസ്പോർട്ട്‌ ആണ് എങ്ങനെ കിട്ടുമെന്നല്ലേ അതിനല്ലേ RAYYAN TOURS & TRAVELS കൂടാതെ…..…

10 hours ago