Categories: BREAKING NEWS

വിപ്ലവനക്ഷത്രം വി.എസ്. അച്യുതാനന്ദന്‍ അന്തരിച്ചു

&NewLine;<p class&equals;"wp-block-paragraph">വി&period;എസ്&period; അച്യുതാനന്ദന്‍ &lpar;101&rpar; വിടവാങ്ങി&period; തിരുവനന്തപുരത്തെ എസ്&period;യു&period;ടി&period; ആശുപത്രിയിൽ ഇന്ന് ഉച്ചയ്ക്ക് 3&period;20-ഓടെയായിരുന്നു അന്ത്യം&period; വിപ്ലവ കേരളത്തിന്റെ രക്തതാരകമാണ് വിടവാങ്ങിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വി&period;എസിന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു&period; മുഖ്യമന്ത്രിയോടൊപ്പം സി&period;പി&period;എം&period; സംസ്ഥാന സെക്രട്ടറി എം&period;വി&period; ഗോവിന്ദൻ&comma; എസ്&period;ആർ&period;പി&period;&comma; മന്ത്രി കെ&period;എൻ&period; ബാലഗോപാൽ&comma; ആരോഗ്യമന്ത്രി വീണാ ജോർജ് എന്നിവരും ആശുപത്രിയിലെത്തി&period; വി&period;എസിനെ ചികിത്സിക്കുന്ന ഡോക്ടർമാരുമായും ബന്ധുക്കളുമായും മുഖ്യമന്ത്രിയും സംഘവും കൂടിക്കാഴ്ച നടത്തി ആരോഗ്യനിലയെക്കുറിച്ച് വിശദീകരണം തേടിയിരുന്നു&period; രക്തസമ്മർദ്ദത്തിൽ വലിയ കുറവുണ്ടായതായി ഡോക്ടർമാർ അറിയിച്ചിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വി&period;എസിന്റെ ഭൗതികദേഹം എ&period;കെ&period;ജി&period; സെന്ററിലേക്ക് കൊണ്ടുവരും&period; രാത്രിയോടെ ഭൗതികദേഹം തിരുവനന്തപുരത്തെ വസതിയിലെത്തിക്കും&period; നാളെ രാവിലെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വെക്കും&period; അതിനുശേഷം ദേശീയപാത വഴി രാത്രിയോടെ ആലപ്പുഴയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിക്കും&period; വ്യാഴാഴ്ച രാവിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെച്ച ശേഷം ഉച്ചകഴിഞ്ഞ് ആലപ്പുഴ വലിയ ചുടുകാട്ടിൽ വെച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ദീര്‍ഘകാലമായി വിശ്രമജീവിതത്തിലായിരുന്നു&period; മുന്‍ മുഖ്യമന്ത്രിയും സിപിഎമ്മിന്‍റെ സ്ഥാപകനേതാവുമാണ് &period; മൂന്നുതവണ പ്രതിപക്ഷനേതാവായും സിപിഎം സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു&period; ‌ഭരണപരിഷ്കാര കമ്മിഷന്‍റെ ആദ്യ അധ്യക്ഷനാണ്&period; അമ്പലപ്പുഴ&comma; മാരാരിക്കുളം&comma; മലമ്പുഴ എന്നിവിടങ്ങളില്‍ നിന്നായി ഏഴുതവണ എംഎല്‍എയായി&period; കേരളത്തെ ഇത്രനാള്‍ കണ്ണും കാതും നല്‍കി കാത്തുസൂക്ഷിച്ച ജനനേതാവാണ് വി&period;എസ്&period; അച്യുതാനന്ദന്‍&period; മലയാളിയുടെ ജീവിതത്തിലും സാമൂഹിക ചുറ്റുപാടുകളിലും ഇതുപോലെ ഇടപെട്ട മറ്റൊരു നേതാവില്ല&period; രാഷ്ട്രീയപ്രവര്‍ത്തനം ശരികള്‍ക്കുവേണ്ടിയുള്ള പോരാട്ടമാക്കിയവരിലെ അവസാനകണ്ണികളിലൊരാള്‍&period; നികത്താനാവാത്ത വലിയ ശൂന്യത അവശേഷിപ്പിച്ചാണ് വി&period;എസ് യാത്രയാകുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അശരണരുടെ കണ്ണീരൊപ്പിയ വി&period;എസ്<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പുസ്തകത്താളുകളിലെ പ്രത്യയശാസ്ത്രത്തെക്കാള്‍ തീഷ്ണമായ ജീവിതനുഭവങ്ങളായിരുന്നു വി&period;എസിന്‍റെ മൂലധനം&period; മനുഷ്യാവകാശം&comma; പ്രകൃതിസംരക്ഷണം തുടങ്ങി ജീവിതത്തെ ബാധിക്കുന്ന മേഖലകളിലേക്ക് പോരാളിയെപ്പോലെ വി&period;എസ്&period; ഇറങ്ങിച്ചെന്നു&period; അഴിമതി&comma; നീതിനിഷേധം&comma; കുത്തകവല്‍ക്കരണം&comma; വര്‍ഗീയത &comma;സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇവയൊക്കെ ചെറുക്കാനും ആലംബമില്ലാത്തവരെ ചേര്‍ത്തുപിടിക്കാനും ഇക്കാലമത്രയും അദ്ദേഹത്തിന് കഴിഞ്ഞു&period; മുള്ളുകളിലൂടെ നടന്ന് പ്രസ്ഥാനത്തെ മാത്രമല്ല നാടിനെയും നയിച്ച ഇതുപോലൊരു പോരാളി അടുത്തകാലത്തൊന്നും കേരളത്തിലുണ്ടായിട്ടില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കൈ പിടിച്ച് സഖാവ് കൃഷ്ണപിള്ള… വി&period;എസ് രാഷ്ട്രീയത്തിലേക്ക്<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സ്വജീവിതമാണ് വി&period;എസ്&period; എന്ന വ്യക്തിയെ ആദ്യം പരുക്കനും കണിശക്കാരനും പിന്നെ ആയിരങ്ങള്‍ക്ക് തണലേകുന്ന ആല്‍മരവുമാക്കിയത്&period; 1923 ഒക്ടോബര്‍ 23 ന് ആലപ്പുഴയിലെ പുന്നപ്രയില്‍ ജനനം&period; നാലാം വയസില്‍ അമ്മ അക്കമ്മയെ നഷ്ടപ്പെട്ടു&period; അവഗണനയും കഷ്ടപ്പാടും നേരിട്ട വിദ്യാലയ ജീവിതകാലഘട്ടത്തില്‍ തുടങ്ങിയതാണ് ആ പോരാട്ടം&period; പക്ഷേ ഏഴാംക്ലാസില്‍ പഠിപ്പുനിന്നു&period; അച്ഛന്‍ ശങ്കരന്‍ മരിക്കുമ്പോള്‍ വി&period;എസിന് പതിനൊന്ന് വയസ്&period; അച്ഛന്‍റെ സഹോദരിയുടെ സംരക്ഷണയില്‍ വളര്‍ന്നു&period; വൈകാതെ ചേട്ടനൊപ്പം തുന്നല്‍ ജോലിക്കിറങ്ങി&period; കയര്‍ ഫാക്ടറിയില്‍ തൊഴിലാളിയായി&period; കുട്ടനാട്ടിലെയും അമ്പലപ്പുഴയിലെയും കര്‍ഷകത്തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് എ&period;കെ&period;ജിയെയും എ&period;വി&period; കുഞ്ഞമ്പുവിനെയും അടുത്തറിഞ്ഞത്&period; പി&period; കൃഷ്ണപിളളയാണ് വി&period;എസിനെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുനയിച്ചത് &period; വൈകാതെ സര്‍ സി&period;പി&period; രാമസ്വാമി അയ്യര്‍ക്കെതിരായ പുന്നപ്ര–വയലാര്‍ സമരം&period; പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം പൂഞ്ഞാറിലേക്ക് പോയ വി&period;എസ്&period; പൊലീസ് പിടിയിലായി&period; കൊടിയമര്‍ദ്ദനമേറ്റു&period; കാല്‍വെളളയില്‍ ബയണറ്റ് തുളഞ്ഞുകയറി&period; പോലീസ് അറസ്റ്റിനെ തുടർന്ന് ലോക്കപ്പിൽ ക്രൂരമായ മർദ്ദനത്തിനിരയായി&period; പിന്നീട് നാലു വർഷകൊല്ലം പൂജപ്പുര സെൻട്രൽ ജയിലിൽ തടവിലായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സമര പോരാട്ടങ്ങളിലെ വി&period;എസ്<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സ്വാതന്ത്ര്യാനന്തരം ഭൂമിക്കുവേണ്ടിയുള്ള സമരങ്ങളുടെ മുന്നണിപ്പോരാളിയായി വി&period;എസ് മാറി&period; വൈകാതെ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക്&period; എസ്&period;എ ഡാങ്കെയുടെ ഏകാധിപത്യ ശൈലിയില്‍ പ്രതിഷേധിച്ച് 1964 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോയ 32 പേരിലൊരാള്‍ വി&period;എസ്&period; ആയിരുന്നു&period; അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റിനെയും ബന്ധിപ്പിച്ച അവസാനകണ്ണിയാണ് വിടവാങ്ങുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്രായാധിക്യത്തെ തുടര്‍ന്ന് സ്വയം പിന്‍മാറുന്നത് വരെ തിരഞ്ഞെടുപ്പുകളെ പാര്‍ട്ടി നേരിട്ടപ്പോഴൊക്കെ ഒന്നുകില്‍ സ്ഥാനാര്‍ഥിയായി അല്ലെങ്കില്‍ പ്രധാനചുമതലക്കാരനായി വി&period;എസ് നിറഞ്ഞു നിന്നു&period;1985 മുതല്‍ 2009 വരെ പൊളിറ്റ് ബ്യൂറോ അംഗമായി&period;1980 മുതല്‍ 92 വരെ പന്ത്രണ്ട് വര്‍ഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായിരുന്നു&period; പാര്‍ട്ടിക്കുള്ളിലും പുറത്തും സംഭവബഹുലമായ അക്കാലം കേരള രാഷ്ട്രീയ ചരിത്രത്തിന്‍റെ ഭാഗമാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പോരാട്ടങ്ങളും പരിസ്ഥിതി രാഷ്ട്രീയവും<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">1967&comma; 70&comma; 91&comma; 2001&comma; 2006&comma; 2016 എന്നിങ്ങനെ ആറുതവണ നിയമസഭാംഗമായി&period; 92 മുതല്‍ 96 വരെയും 2001 മുതല്‍ 2006 വരെയും 2011 മുതല്‍ 2016 വരെയും പ്രതിപക്ഷനേതാവായി&period; ഇക്കാലയളവിലായിരുന്നു പരിസ്ഥിക്കുവേണ്ടിയുള്ള അദ്ദേഹത്തിന്‍റെ രാഷ്ട്രീയപ്പോരാട്ടങ്ങള്‍&period; ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് വര്‍ഷങ്ങള്‍ക്കുമുമ്പാണ് കേരളത്തിന്റെ പരിസ്ഥിതിക്കുവേണ്ടിയുള്ള വി&period;എസ്സിന്റെ ഇടപെടല്‍ എന്നുകൂടി ഓര്‍ക്കണം&period; മുല്ലപ്പെരിയാറില്‍ നിന്ന് മേക്കരയിലേക്കും മതികെട്ടാനില്‍ നിന്ന് മൂന്നാറിലേക്കും മടവൂര്‍പ്പാറയില്‍ നിന്ന് പൂയംകുട്ടിയിലേക്കുമുള്ള വി&period;എസിന്‍റെ യാത്രകള്‍ പരിസ്ഥിതി രാഷ്ട്രീയത്തിന് പുതിയ മാനം നല്‍കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇതിനിടെയാണ് അഴിമതിക്കെതിരായ നിയമപ്പോരാട്ടങ്ങള്‍&period; അത് പലതും വര്‍ഷങ്ങള്‍ നീണ്ടു&period; ഒരുഘട്ടത്തില്‍ ഏതു പ്രശ്നവും പരിഹരിക്കാന്‍ വി&period;എസ്&period; തന്നെ വേണമെന്നായി&period; പാര്‍ട്ടിയുടെ വേലിക്കുപുറത്തേക്ക് ആ പ്രതിച്ഛായ വളര്‍ന്നു പന്തലിച്ചു&period; ഒടുവില്‍ 2006 മേയ് 16 ന് എണ്‍പത്തിരണ്ടാംവയസ്സില്‍ വി&period;എസ്&period; കേരളത്തിന്‍റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി&period; ഭൂമികയ്യേറ്റങ്ങള്‍ക്കും അനധികൃത നിര്‍മാണങ്ങള്‍ക്കുമെതിരായ സന്ധിയല്ലാ സമരം കൂടിയായി അക്കാലം&period; എല്ലാ എതിര്‍പ്പുകളെയും മറികടന്ന് മൂന്നാറിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കാനും കയ്യേറ്റഭൂമി തിരിച്ചുപിടിക്കാനും പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ച് അശ്രാന്ത പരിശ്രമം നടത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഭരണത്തുടര്‍ച്ച അന്നേ ഉണ്ടാകേണ്ടതായിരുന്നു&period; തലനാരിഴയ്ക്കാണ് രണ്ടാം വി&period;എസ് സര്‍ക്കാര്‍ ഉണ്ടാകാതെ പോയത്&period; എങ്കിലും പ്രതിപക്ഷത്തിരുന്ന് വീറോടെ സഭാതലത്തിലും പുറത്തും വി&period;എസ്&period; പോരാടി&period; വീണ്ടും മലമ്പുഴയില്‍ നിന്ന് ജയിച്ചുവന്ന വി&period;എസ്&period; സഭാതലത്തില്‍ പ്രകാശം പരത്തി&period; ക്യാബിനറ്റ് പദവിയോടെ à´­à´°à´£ പരിഷ്കാര കമ്മിഷന്‍ അധ്യക്ഷനായി&period; ആ നിലയിലും ഫലപ്രദമായ ഇടപെടലുകള്‍ &period; ഡസനിലേറെ റിപ്പോര്‍ട്ടുകള്‍ ഇക്കാലയളവില്‍ സമര്‍പ്പിച്ചു&period; ക്രമേണ ആരോഗ്യപ്രശ്നങ്ങള്‍ അദ്ദേഹത്തെ അലട്ടിത്തുടങ്ങി&period; പതിയെ അദ്ദേഹം പൊതുരംഗത്ത് നിന്ന് പിന്‍വാങ്ങുകയും ചെയ്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ചു; ഇഷ്ടമുള്ള നിറം നൽകാം, എന്നാൽ ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്ന് ഹൈക്കോടതി.

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയിരുന്ന ഏകീകൃത വെള്ളനിറം (കളർ കോഡ്) നിർബന്ധമാക്കിയ തീരുമാനം സർക്കാർ പിൻവലിച്ചു. ഉത്തരവ് പിൻവലിച്ചതായി സ്റ്റേറ്റ്…

1 hour ago

എടപ്പാൾ വനിത സഹകരണ സംഘത്തിന് ഇരട്ട നേട്ടം

എടപ്പാൾ | 73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി പൊന്നാനി സർക്കിൾ സഹകരണ യൂണിയൻ ഏർപ്പെടുത്തിയ മികച്ച സഹകരണ സംഘങ്ങൾക്കുള്ള…

1 hour ago

ഉപജില്ല കലോത്സവം: അറബിക് കലോത്സവത്തിന്റെ രാജാക്കന്മാർ ഐ.എസ്.എസ് തന്നെ…

പൊന്നാനി: പുതു പൊന്നാനി എം.ഐ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന 37-ാം മത് പൊന്നാനി ഉപജില്ല കലോത്സവത്തിൽ അറബിക്…

14 hours ago

സാധാരണക്കാരന്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ സഹകരണ സംഘങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും അഡ്വ.വി.എസ്. ജോയ് എം. എൽ. എ

പൊന്നാനി താലൂക്ക് സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സർക്കിൾ തല ആഘോഷ പരിപാടികൾ എടപ്പാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

14 hours ago

ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല’; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

തിരുവനന്തപുരം |* ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന…

16 hours ago

യുവജനങ്ങൾക്ക് സംരംഭകത്വ വഴികാട്ടിയായി സെമിനാർ; അസ്സബാഹ് കോളേജിൽ പരിപാടി സംഘടിപ്പിച്ചു

ചങ്ങരംകുളം :- വിദ്യാർത്ഥികളിൽ സംരംഭകത്വ മനോഭാവം വളർത്തുന്നതിനും സ്വയംതൊഴിൽ സംരംഭങ്ങളിലേക്ക് യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ്…

16 hours ago