കേരളത്തില്‍ സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന വര്‍ധന. ഇന്ന് മാത്രം 2000 രൂപയില്‍ അധികം വര്‍ധിച്ചു.
ഇതോടെ കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് നിരക്കിലെത്തി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് പ്രകടമാണ്. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്.
വരും ദിവസങ്ങളിലും സ്വര്‍ണവില കൂടാനാണ് സാധ്യത. കഴിഞ്ഞ നാല് ദിവസങ്ങളിലായി കുറഞ്ഞുകൊണ്ടിരുന്ന വില ഇന്ന് ഒറ്റയടിക്ക് ഉയരുകയാണ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്വര്‍ണം വാങ്ങുകയോ അഡ്വാന്‍സ് ബുക്കിങ് ചെയ്യുകയോ ചെയ്തവര്‍ക്ക് ഇന്ന് വലിയ നേട്ടമാകും. മൂന്ന് ദിവസം മുമ്പ് വാങ്ങി ഇന്ന് വില്‍ക്കുന്നവര്‍ക്കും ലാഭം കൊയ്യാം…
സ്വര്‍ണവിലയ്ക്ക് പുറമെ വെള്ളിയുടെ വിലയും കേരളത്തില്‍ വര്‍ധിച്ചിട്ടുണ്ട്.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 68480 രൂപയാണ് വില. 2160 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. അതേസമയം, 22 കാരറ്റ് ഗ്രാമിന് 270 രൂപ വര്‍ധിച്ച് 8560 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7050 രൂപയായി. വെള്ളിയുടെ ഗ്രാം വില 105 രൂപയായി വര്‍ധിച്ചു. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3122 ഡോളറാണ് പുതിയ നിരക്ക്. 120 ഡോളറിന് മുകളിലാണ് വര്‍ധിച്ചിരിക്കുന്നത്.
ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞിട്ടുണ്ട്. ഡോളറിനെതിരെ 86.23 ആണ് പുതിയ നിരക്ക്. ഡോളര്‍ സൂചിക 102.61 എന്ന നിരക്കിലായി.
നടി വിൻസി അലോഷ്യസിൻ്റെ വെളിപ്പെടുത്തലിൽ മൊഴിയെടുക്കാൻ അനുമതി തേടി എക്‌സൈസ്. എന്നാൽ സഹകരിക്കാൻ താത്പര്യമില്ലെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. മറ്റ് നിയമ…
യേശുക്രിസ്തുവിന്റെ കുരിശുമരണത്തിൻറെ ഓർമയിൽ ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടക്കും. കുരിശു മരണത്തിന്…
പൊന്നാനി | സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴി ഒരുക്കങ്ങൾ പൂർത്തിയാക്കിയ അരലക്ഷത്തോളം തീർത്ഥാടകരുടെ യാത്ര അനിശ്ചിതത്വം അതീവ ഗൗരവമാണെന്നും അടിയന്തിര…
തുയ്യം ഗ്രാമീണ വായനശാലയിൽ നൂറിലധികം വീടുകളിൽ പുസ്തകം വിതരണം ചെയ്യുന്ന "വായനാ വസന്തം" എന്ന പദ്ധതി എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ്…
വട്ടംകുളം | സി.പി.ഐ (എം) കുറ്റിപ്പാല മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന മഞ്ഞക്കാട്ട് രാമചന്ദ്രൻ മാസ്റ്ററുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ…
കുറ്റിപ്പുറം ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതിയും ബന്ധുവായ 15കാരനും മുങ്ങിമരിച്ചു. തവനൂർ മദിരശ്ശേരി കരിങ്കപ്പാറ ആബിദ (45),ആബിദയുടെ സഹോദരന്റെ മകൻ മുഹമ്മദ്‌ലിയാൻ…