വിദ്യാര്‍ഥി മര്‍ദനമേറ്റ് മരിച്ച സംഭവം, അഞ്ചുകുട്ടികളുടെ പേരില്‍ കൊലക്കുറ്റം; മരിച്ചത് തലയോട്ടി തകര്‍ന്ന്

&NewLine;<p class&equals;"wp-block-paragraph"><strong>കുഞ്ഞുകൈകളില്‍ നഞ്ചക്കും ഇടിക്കട്ടയും കത്തിയും&period; മറുവശത്തുള്ളത് സഹപാഠിയെന്നോ അധ്യാപകനെന്നോ സുഹൃത്തെന്നോ ഉള്ള നോട്ടമില്ല&period;എന്തുകൊണ്ടോ കലിപ്പിലാണ് നമ്മുടെ കുട്ടികള്‍&period;<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>പുതുതല&&num;8217&semi;മുറ&&num;8217&semi;കള്‍ കണ്ട് മരവിച്ച ഹൃദയങ്ങളില്‍നിന്ന് ഉയരുക ഇൗ വാക്കുകളാകും&period; അരുത് പ്രിയ കുട്ടികളേ&&num;8230&semi;&period;<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">താമരശ്ശേരി &lpar;കോഴിക്കോട്&rpar;&colon; താമരശ്ശേരിയില്‍ വിദ്യാർഥികള്‍തമ്മില്‍ ചേരിതിരിഞ്ഞുണ്ടായ അക്രമത്തില്‍ പരിക്കേറ്റ് വിദ്യാർഥി മരിച്ചസംഭവത്തില്‍ അഞ്ചുവിദ്യാർഥികളുടെപേരില്‍ കൊലക്കുറ്റം&period; അക്രമത്തില്‍ തലയോട്ടി തകർന്നാണ് എളേറ്റില്‍ എം&period;ജെ&period; ഹയർ സെക്കൻഡറി സ്കൂള്‍ പത്താംക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് &lpar;15&rpar; മരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തി&period; താമരശ്ശേരി ജി&period;വി&period;എച്ച്‌&period;എസ്&period;എസ്&period; വിദ്യാർഥികളുടെ പേരിലാണ് കേസ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കരാട്ടെയില്‍ ഉപയോഗിക്കുന്ന നഞ്ചക്കുപോലുള്ള ആയുധമുപയോഗിച്ചാണ് ഷഹബാസിനെ മർദിച്ചത്&period; നെഞ്ചില്‍ മർദനമേറ്റഭാഗത്ത് ആന്തരിക രക്തസ്രാവവും വലതുചെവിക്കും കണ്ണിനും മുറിവുകളുമുണ്ടായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ജുവനൈല്‍ ജസ്റ്റിസ് ബോർഡിനുമുൻപാകെ ഹാജരാക്കിയ അഞ്ചുവിദ്യാർഥികളെയും വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഹോമില്‍ റിമാൻഡ്ചെയ്തു&period; മുഴുവൻപേരുടെയും ജാമ്യാപേക്ഷ തള്ളിയ കോടതി അവർക്ക് സ്കൂളില്‍വെച്ച്‌ എസ്&period;എസ്&period;എല്‍&period;സി&period; പരീക്ഷയെഴുതാൻ അനുമതി നല്‍കി&period; തിരികേ ഒബ്സർവേഷൻ ഹോമില്‍ ഹാജരാവണം&period; സംഭവത്തില്‍ വിശദമായ വകുപ്പുതല അന്വേഷണം നടത്തണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി വി&period; ശിവൻകുട്ടി ആവശ്യപ്പെട്ടു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കഴിഞ്ഞ ഞായറാഴ്ച ട്രിസ് ട്യൂഷൻ സെൻററിലെ യാത്രയയപ്പിലുണ്ടായ പ്രശ്നങ്ങളെത്തുടർന്നായിരുന്നു ഷഹബാസിന്റെ മരണത്തിനിടയാക്കിയ അക്രമങ്ങള്‍ നടന്നത്&period; ട്യൂഷൻ സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജി&period;വി&period;എച്ച്‌&period;എസ്&period;എസ്&period; വിദ്യാർഥികളും എളേറ്റില്‍ സ്കൂള്‍ വിദ്യാർഥികളും ഏറ്റുമുട്ടുകയായിരുന്നു&period; ട്യൂഷൻ സെന്ററിലെ വിദ്യാർഥിയായിരുന്നില്ലെങ്കിലും എളേറ്റില്‍ സ്കൂളിലെ സഹപാഠികള്‍ക്കൊപ്പം ഷഹബാസും വിഷയത്തില്‍ ഇടപെടുകയായിരുന്നു&period; ഇൗ സംഘർഷത്തിലാണ് ഷഹബാസിന് ഗുരുതര പരിക്കേറ്റത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പോസ്റ്റ്മോർട്ടത്തിനുശേഷം ചുങ്കത്തെ തറവാട്ടുവീട്ടില്‍ എത്തിച്ച മൃതദേഹം കെടവൂർ ജുമാമസ്ജിദ് ഖബർസ്ഥാനില്‍ കബറടക്കി&period; ചുങ്കം പാലോറക്കുന്ന് ഇഖ്ബാല്‍-റംസീന ദമ്ബതിമാരുടെ മകനാണ്&period; സഹോദരങ്ങള്‍&colon; മുഹമ്മദ് ഷമ്മാസ്&comma; മുഹമ്മദ് അയാൻ&comma; മുഹമ്മദ് യമിൻ<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പ്രതിബദ്ധതയുള്ള അധ്യാപകർ കാലഘട്ടത്തിൻ്റെ ആവശ്യം ,പി. പി. യൂസഫലി

ചങ്ങരംകുളം :-നിർമ്മിത ബുദ്ധിയുടെ കടന്നുകയറ്റവും, സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനവും കുഞ്ഞുങ്ങളുടെ ഭാവിയെ നിയന്ത്രിക്കുന്ന ഇന്നത്തെക്കാലത്തും, വരാനിരിക്കുന്ന കാലഘട്ടത്തിലും അധ്യാപകരുടെ പ്രസക്‌തി…

20 minutes ago

എസ്.എം.എ ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സ; കൈത്താങ്ങായി എം.എ. യൂസഫലി; രണ്ട് കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു..!

അപൂർവ്വ ജനിതക രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ) ബാധിതരായ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാനുള്ള ചികിത്സാ സഹായ ദൗത്യത്തിന്…

16 hours ago

അച്ഛന്റെ സുഹൃത്തുക്കളെന്ന വിശ്വസത്തില്‍ വാഹനത്തില്‍ കയറി; കോഴിക്കോട് 20 കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു, പ്രതികള്‍ പിടിയില്‍

കോഴിക്കോട്: അച്ഛന്റെ സുഹൃത്തുക്കളെന്ന വിശ്വാസത്തില്‍ കൂടെപ്പോയ 20കാരിക്ക് നേരിടേണ്ടി വന്നത് അതിക്രൂരമായ പീഡനം. മയക്കുമരുന്ന് നല്‍കി ലോഡ്ജിലും ആളൊഴിഞ്ഞ സ്ഥലത്ത്…

16 hours ago

എടപ്പാൾ ഗവ.ഐടിഐ മുഴുവൻ സീറ്റിലും എസ്‌എഫ്ഐ വിജയിച്ചു

എടപ്പാൾ : എടപ്പാൾ ഗവ. ഐടിഐ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലുംഎസ്‌എഫ്ഐ വിജയിച്ചു. ചെയർമാനായി പി പി ശിഖയും…

2 days ago

പാലക്കാട് പെരിങ്ങോട്ട് കുറിശ്ശിയിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച; പിന്നിൽ മൂന്നംഗ സംഘം

പാലക്കാട് : പാലക്കാട് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച. പെരിങ്ങോട്ടുകുറിശ്ശി ഇഷാൻ ​ഗോൾഡിലാണ് സംഭവം. ജ്വല്ലറിയിലെത്തിയ മൂന്നം​ഗ സംഘം…

2 days ago

ക്ലീൻ ഷോട്ട് , സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

വട്ടംകുളം | ഗ്രാമ പഞ്ചായത്തിലെ അണ്ണക്കംമ്പാട്, എടപ്പാൾ, വട്ടംകുളം എന്നീ ഭാഗങ്ങളിൽ വട്ടംകുളം ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് സംയുക്ത…

2 days ago