വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ സംസ്ഥാനസർക്കാർ അംഗീകരിക്കാത്തതിനെ തുടർന്ന് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്.സമരം ആരംഭിക്കുന്ന തീയതി രണ്ടുദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് ബസുടമകള്‍ നേരത്തെ സൂചനാപണിമുടക്ക് നടത്തിയിരുന്നു. ബസുടമകളുടെ ആവശ്യങ്ങള്‍ അടിസ്ഥാനമാക്കി ഇനി സർക്കാർതലത്തില്‍ ചർച്ചയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നില്ല എന്നാണ് സൂചന.
ജൂലായ് 22 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തെ തുടർന്ന് അത് മാറ്റി വെച്ചിരുന്നു. അതിനുമുൻപ് നടന്ന മന്ത്രിതല ചർച്ചകളും ഗതാഗതസെക്രട്ടറിയുമായുള്ള ചർച്ചകളും നടന്നിരുന്നു. വിദ്യാർഥിസംഘടനകളുമായി ആലോചിച്ച ശേഷം വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കാമെന്ന ഗതാഗത മന്ത്രിയുമായുള്ള ചർച്ചയില്‍ പറഞ്ഞിരുന്നു. വിദ്യാർഥി സംഘടനാപ്രതിനിധികളും ബസുടമകളും ഗതാഗതസെക്രട്ടറിയും തമ്മില്‍ ചൊവ്വാഴ്ച നടന്ന ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് അനിശ്ചിതകാലസമരം എന്ന തീരുമാനത്തിലേക്ക് ബസുടമകള്‍ എത്തിയിരിക്കുന്നത്.
വെളിയങ്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കർക്കിടകക്കഞ്ഞി വിതരണം സംഘടിപ്പിച്ചു.കർക്കിടകമാസത്തിലെ ആചാരങ്ങളുടെ ഭാഗമായി കോൺഗ്രസ് കമ്മിറ്റി എരമംഗലത്ത് വച്ച് നടത്തിയ…
കൊല്ലം: കൊല്ലത്ത് ബസ്സില്‍ വച്ച് നഗ്നതാപ്രദര്‍ശനം നടത്തിയ പ്രതി അറസ്റ്റില്‍. മൈലക്കാട് സ്വദേശി സുനിലാണ് അറസ്റ്റില്‍ ആയത്. ഇന്ന് പുലര്‍ച്ചയോടെയാണ്…
ചങ്ങരംകുളം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങിൻ്റെ നേതൃത്വത്തിൽ ചങ്ങരംകുളത്ത് സൗജന്യ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ്…
ചങ്ങരംകുളം : സഖാക്കൾ വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ എംപി കുട്ടൻ നായർ അനുസ്മരണവും അദ്ദേഹത്തിന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാര സമർപ്പണവും…
കല്പറ്റ : ചൂരൽമല മുണ്ടക്കൈ ദുരന്തത്തിന്റെ ഒരാണ്ട്. സംസ്ഥാനത്ത് സ്കൂളുകളിൽ ഇന്ന് ഒരു മിനിറ്റ് മൗനം ആചരിക്കും. രാവിലെ 10…
തിരുവനന്തപുരം: പ്രവാസി ഭാരതീയ വോട്ടമാര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഫോം 4Aയിലാണ്…