കേരളത്തിലെ ചെറുപ്പക്കാർ വോട്ടുചെയ്യാൻ താല്പര്യപ്പെടുന്നില്ലെന്ന് പഠനം. 18നും 19നും ഇടയിൽ പ്രായമുള്ള യുവ വോട്ടർമാരിൽ 2.96 ലക്ഷം പേർ മാത്രമാണ് വോട്ടർ പട്ടികയിൽ ഉള്ളത്. ഇതേ പ്രായത്തിലുള്ള 9.98 ലക്ഷം യുവാക്കൾ സംസ്ഥാനത്തുണ്ടെന്നാണ് ഏകദേശ കണക്കെങ്കിലും ഭൂരിഭാഗം പേരും പട്ടികയിൽ പേര് ചേർത്തിട്ടില്ല. പട്ടികയിൽ ഉൾപ്പെട്ടവരിൽ തന്നെ പലരും വോട്ടെടുപ്പ് പ്രക്രിയയുടെ ഭാഗമാകുന്നില്ലെന്നുമാണ് പഠനങ്ങളിലൂടെ വ്യക്തമാകുന്നതെന്ന് അധികൃതർ പറഞ്ഞു.
ഉപരി പഠനത്തിനും മറ്റും വിദേശത്തേക്ക് പോകുന്നവരുടെ എണ്ണം വർധിച്ചതാണ് ഇതിന് കാരണമെന്നാണ് നിഗമനം. മറ്റു കാരണങ്ങൾ എന്താണെന്നു പഠിക്കാൻ ഏജൻസിയെ നിയോഗിക്കുമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ ഖേൽക്കർ പറഞ്ഞു. കൂടുതൽ യുവാക്കളെ വോട്ടെടുപ്പ് പ്രക്രിയയുടെ ഭാഗമാകുന്നതിനായി സ്കൂളുകളിലും കോളജുകളിലും എത്തിയും സമൂഹമാധ്യമങ്ങളിലൂടെയും ബോധവൽക്കരണം നടത്തും.
അതേസമയം സംസ്ഥാനത്തു പ്രായക്കണക്കിൽ ഏറ്റവും കൂടുതൽ വോട്ടർമാർ 40 മുതൽ 49 വിഭാഗത്തിൽ ഉൾപ്പെട്ടവർ. നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകൾക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു വേണ്ടി സംസ്ഥാനത്തു തയാറാക്കിയ വോട്ടർ പട്ടികയിൽ ഭൂരിപക്ഷം ഈ പ്രായക്കാർക്കാണ്. 59.24 ലക്ഷം പേർ.
സംസ്ഥാന ബജറ്റിൽ വനം വന്യജീവി സംരക്ഷണത്തിന് 305.61 കോടി അനുവദിച്ചു. ആർആർടി സംഘത്തിന്റെ എണ്ണം 28 ആയി വർധിപ്പിച്ചു. കോട്ടൂർ…
കൂറ്റനാട്: കൂറ്റനാട് നേർച്ചക്കിടെ ആന ഇടഞ്ഞു,പാപ്പാനെ കുത്തിക്കൊന്നു.കൂറ്റനാട് ശുഹദാക്കളുടെ മഖാമിൽ നടന്നുവരുന്ന ആണ്ടുനേർച്ചയുടെ ഭാഗമായുള്ള ദേശോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പരിസരപ്രദേശത്തുനിന്നുള്ള…
താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് സിനിമാ സമരം ആരംഭിക്കാനൊരുങ്ങി സംഘടകൾപ്രകടനങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പല സിനിമകളും സൂപ്പർ…
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യം പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600…
എടപ്പാള്‍ : മലബാറിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സാമൂഹ്യപ്രവർത്തകനുമായിരുന്ന കെ നാരായണൻ നായരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന രണ്ടാമത് രാഷ്ട്രീയ നൈതികതാ…
ചങ്ങരംകുളം: ചങ്ങരംകുളത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി ചങ്ങരംകുളം മദർ ആശുപത്രിക്ക് സമീപം താമസിക്കുന്ന കളത്തിൽ രാജേഷിന്റെ…