താനൂർ: മലപ്പുറത്ത് വാഹന പരിശോധനക്കിടെ മാനസിക അസ്വാസ്ഥ്യം നേരിടുന്ന യുവാവ് പൊലീസിനെ ആക്രമിച്ചു. താടിയിൽ കടിയേറ്റ പോലീസുകാരന് പ്ലാസ്റ്റിക് സർജറി. താനൂർ ഒഴൂർ വെട്ടുകുളത്താണ് വാഹന പരിശോധനക്കിടെ യുവാവ് പിടിയിലായത്. ഹെൽമെറ്റ് ധരിക്കാത്തതായിരുന്നു കുറ്റം.
തുടർന്ന് റോഡരികിൽ നടന്ന വാക്ക് തർക്കം അടുത്തുള്ള വീട്ടുമുറ്റത്തേക്ക് നീങ്ങി. ഇതിനിടയിൽ യുവാവ് അക്രമാസക്തനായി. ഇവിടെയുണ്ടായിരുന്ന ചെടിച്ചട്ടി യുവാവ് എസ്ഐ ക്ക് നേരെ വലിച്ചെറിഞ്ഞു. ഭാഗ്യം കൊണ്ടാണ് എസ്ഐ രക്ഷപ്പെട്ടത്. ഇതിനിടയിൽ താനൂർ സ്റ്റേഷനിലെ സിപിഒ പ്രശോഭിനെ കടിച്ചു.
താടിയിൽ കടിയേറ്റ പോലീസുകാരന് പ്ലാസ്റ്റിക് സർജറി വേണ്ടി വന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിയിലാണ് ചികിത്സ തേടിയത്. ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് യുവാവിനെ കീഴടക്കാൻ സാധിച്ചത്. വർഷങ്ങളായി ചികിത്സ തേടുന്ന ആളാണ് പരാക്രമം കാട്ടിയതെന്ന് പൊലീസ് അറിയിച്ചു.
ചങ്ങരംകുളം:സംസ്ഥാന പാതയില്‍ കോലിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.ബൈക്ക് യാത്രികനായ പാവിട്ടപ്പുറം ഒതളൂർ സ്വദേശി…
യു. എ. ഇ ലേ നെല്ലിശ്ശേരി പ്രവാസികളുടെ സൗഹൃദം നെല്ലിശ്ശേരി പ്രവാസി കൂട്ടായ്മ ഇഫ്താർ മീറ്റ് സങ്കടിപ്പിച്ചു 14/03/2025 nu…
ചങ്ങരംകുളം:അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ കരിയർ ഗൈഡൻസ് ആൻഡ്പളേസ്‌മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ഡിഗ്രി കോഴ്സ് പൂർത്തിയാക്കി പുറത്തുപോകുന്ന കുട്ടികൾക്കായി…
‘ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു എടപ്പാള്‍:കോലളമ്പ് ഉത്സവത്തിനിടെ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് ‘ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.ശനിയാഴ്ച…
എടപ്പാള്‍:ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വെങ്ങശ്ശേരിക്കാവ് മഹോത്സവം ഇന്ന് നടക്കും.ഞായറാഴ്ച നടക്കുന്ന പൂരം പാരമ്പര്യത്തിന്റെ മഹത്വം വിളിച്ചോതുന്നതാണ്.പുലർച്ചെ മുതൽ തന്നെ കാവിൽ ഭക്തരുടെ…
കണ്ണൂർ : ഇരിട്ടിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മാപ്പിളപ്പാട്ട് കലാകാരന് ദാരുണാന്ത്യം. ഉളിയില്‍ സ്വദേശി ഫൈജാസ് (38) ആണ് മരിച്ചത്.ഇരിട്ടി എം…