Categories: PATTAMBI

വല്ലപ്പുഴയിൽ ഫുട്ബോൾ ഗ്യാലറി തകർന്നുവീണ് 70ഓളം പേര്‍ക്ക് പരിക്കേറ്റു’സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുത്ത് പോലീസ്.

പട്ടാമ്പി വല്ലപ്പുഴയിൽ ഫുട്ബോൾ ഗ്യാലറി തകർന്ന സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുത്തു. ഗ്യാലറി തകർന്ന് എഴുപതോളം പേർക്കാണ് പരിക്കേറ്റത്.കണക്കിൽ കൂടുതൽ പേർ എത്തിയോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഡിയം നിർമ്മിച്ചത് പിഡബ്ല്യുഡി ബിൽഡിംഗ് വിഭാഗത്തിന്‍റെ അനുമതിയോടെയാണ്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. വല്ലപ്പുഴ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ മത്സരത്തിന്റെ ഫൈനൽ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരു മാസമായി നടന്നു വരുന്ന മത്സരമാണ്.നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തി. ഗ്യാലറി പൊട്ടിതുടങ്ങുമ്പോൾ തന്നെ കാണികൾ ചാടി രക്ഷപ്പെട്ടതിനാൽ ആരുടെയും പരിക്ക് ഗുരുതരമല്ല. ഫൈനൽ ദിവസം പ്രതീക്ഷിച്ചതിലും കൂടുതൽ കാണികൾ എത്തി.താങ്ങാവുന്നതിലും കൂടുതൽ ആളുകൾ ഇരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പിഡബ്ല്യുഡി ഓവർസിയർ നേരിട്ടെത്തി ഗുണനിലവാരം പരിശോധിച്ച ശേഷമാണ് അനുമതിപത്രം നൽകിയത്. സ്റ്റേഡിയം വലിയ തുകയ്ക്ക് ഇൻഷുർ ചെയ്തിട്ടുണ്ട്

Recent Posts

കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ചു; ഒരാൾക്ക് ദാരുണാന്ത്യം, 4 പേർക്ക് പരുക്ക്.

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…

51 seconds ago

വഖഫ് ഭേദഗതി നിയമം പിൻവലിക്കണം, ആൺ പെൺ കലർന്ന വ്യായാമമുറകളെ പ്രോത്സാഹിപ്പിക്കാനാകില്ല – ഫസൽ ഗഫൂർ

മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…

6 minutes ago

ആകെയുണ്ടായിരുന്ന സഹോദരനും പോയി, മനോവിഷമത്തില്‍ യുവാവ് തൂങ്ങി മരിച്ചു.

തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…

4 hours ago

മുഖ്യമന്ത്രിയെ കണ്ടെത്താൻ കോൺഗ്രസിന് അതിന്റേതായ രീതികളുണ്ട്; പിണറായി ക്ലാസെടുക്കേണ്ടെന്ന് സതീശൻ.

കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…

4 hours ago

ഷാരോണ്‍ വധക്കേസ്; ഗ്രീഷ്‌മ അപ്പീൽ ഹൈക്കോടതി ഫയൽ സ്വീകരിച്ചു, എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു.

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ കുറ്റവാളി ഗ്രീഷ്‌മ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. വധശിക്ഷയ്ക്ക്…

5 hours ago

കേരളത്തിൽ ഇന്നും നാളെയും സാധാരണയെക്കാൾ മൂന്ന് ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത; ജാഗ്രതാ നിർദേശം പുറത്തിറക്കി.

വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.ഉച്ചവെയിലിൽ കന്നുകാലികളെ…

5 hours ago