Categories: KERALA

വഖഫ് ഭേദഗതി നിയമം പിൻവലിക്കണം, ആൺ പെൺ കലർന്ന വ്യായാമമുറകളെ പ്രോത്സാഹിപ്പിക്കാനാകില്ല – ഫസൽ ഗഫൂർ

മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ് സംസ്ഥാന പ്രസിഡണ്ട് ഡോക്ടർ പി എ. ഫസൽ ഗഫൂർ അഭിപ്രായപ്പെട്ടു. മലപ്പുറം പ്രസ് ക്ലബ്ബിൽ എംഇഎസിന്റെ പുതിയ ഭാരവാഹി പ്രഖ്യാപനത്തോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് ഭേദഗതി നിയമം പിൻവലിക്കണം. മുനമ്പം വിഷയത്തിൽ തെറ്റ് ചെയ്ത ഫാറൂഖ് കോളേജ് മാനേജ്മെന്റിനെതിരെ നടപടിയെടുക്കണം. മുനമ്പത്ത് പാവപ്പെട്ടവരോടൊപ്പം ആണ് ഞങ്ങൾ എന്നും അദ്ദേഹം പറഞ്ഞു. ആൺ പെൺ കലർന്ന വ്യായാമമുറകളെ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും ഫസൽ ഗഫൂർ അഭിപ്രായപ്പെട്ടു. മതപണ്ഡിതന്മാർ അവരുടെ അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടിരിക്കും. അതിനെ ആരും എതിർക്കേണ്ടതില്ല മതസംഘടനകൾ രാഷ്ട്രീയ പ്രശ്നങ്ങളിൽ അഭിപ്രായം പറയുന്നത് അവസാനിപ്പിക്കണമെന്നും ഫസൽ ഗഫൂർ പറഞ്ഞു.
ആൺ പെൺ ഇടകലർന്നുള്ള വ്യായാമമുറകൾ പിന്നീട് വലിയ സാമൂഹിക പ്രശ്നങ്ങൾക്ക് വഴിവെക്കും അതിനാൽ തന്നെ സാംസ്കാരികമായി ഉയർന്നു നിൽക്കുന്ന ഒരു സമൂഹത്തിന് അത് അംഗീകരിക്കാൻ കഴിയില്ല. രാഷ്ട്രീയപാർട്ടികൾ മതപരമായ വിഷയങ്ങൾ ഇടപെട്ട് അഭിപ്രായം പറയുന്നതും അവരെ ഭിന്ന ചേരികളിൽ ആക്കാൻ ശ്രമിക്കുന്നതും അവസാനിപ്പിക്കണമെന്നും ഡോക്ടർ ഫസൽ ഗഫൂർ പറഞ്ഞു. മതസംഘടനകൾ അവരുടെ ജോലിയും രാഷ്ട്രീയപാർട്ടികൾ അവരുടെ ജോലിയും ചെയ്യുന്നതാണ് അഭികാമ്യം. ഒരുകാലത്ത് കൂടെ കൂട്ടിയവരെ പിന്നീട് തീവ്രവാദികൾ എന്ന് ആക്ഷേപിക്കുന്ന കമ്മ്യൂണിസ്റ്റ് സമീപനം അംഗീകരിക്കാൻ കഴിയില്ല.
വാർത്താസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ ഇ പി മോയിൻകുട്ടി .ടി എം സക്കിർ ഹുസൈൻ. കെ മുഹമ്മദ് ഷാഫി ഹാജി, എം എം അഷ്റഫ്. ജനറൽ സെക്രട്ടറി കെ കെ കുഞ്ഞി മൊയ്തീൻ, സംസ്ഥാന സെക്രട്ടറി വി പി അബ്ദുറഹിമാൻ, ഡോക്ടർ അബ്ദുറഹീം ഫസൽ, എം എസ് മുജീബ് റഹ്മാൻ, ട്രഷറർ ഒ.സി. മുഹമ്മദ് സലാഹുദ്ദീൻ എന്നിവർ പങ്കെടുത്തു

സംസ്ഥാന പ്രസിഡന്റായി ഡോ. പി.എ. ഫസല്‍ ഗഫൂറിനെ തെരഞ്ഞെടുത്തു
മുസ്‌ലിംഎഡ്യുക്കേഷണല്‍ സൊസൈറ്റിയുടെ 2025-28 കാലയളവിലേക്കുള്ളസംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ സംസ്ഥാന പ്രസിഡന്റായിഡോ. പി.എ. ഫസല്‍ഗഫൂറിനെ ഏഴാം തവണയും ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. ജനറല്‍സെക്രട്ടറിയായി കെ.കെ. കുഞ്ഞുമൊയ്തീന്‍ ഇത്‌ രണ്ടാംതവണയാണ് കുഞ്ഞുമൊയ്തീന്‍ ജനറല്‍സെക്രട്ടറിയായിതെരഞ്ഞെടുക്കപ്പെടുന്നത്. സംസ്ഥാന ട്രഷററായി പൊന്നാനിയിലെ ഒ.സി. മുഹമ്മദ് സലാഹുദ്ദീന്‍ രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായി ഇ.പി. മോയിന്‍ കുട്ടി (വണ്ടൂര്‍), ടി.എം. സക്കീര്‍ ഹുസ്സൈന്‍ (പെരുമ്പാവൂര്‍), എം.എം. അഷറഫ് (എറണാകുളം), കെ. മുഹമ്മദ്ഷാഫി (മലപ്പുറം) സംസ്ഥാന സെക്രട്ടറിമാരായി വി.പി.അബ്ദുറഹ്മാന്‍ (കോഴിക്കോട്), എസ്. എം.എസ്. മുജീബ്‌റഹ്മാന്‍ (പാലക്കാട്), ഡോ. അബ്ദുല്‍റഹീം ഫസല്‍ (കോഴിക്കോട്), വി.എച്ച്. മജീദ് (കോട്ടയം) എന്നിവരെയും 2025-2028 വര്‍ഷത്തേക്കുള്ളസംസ്ഥാന ഭാരവാഹികളായി ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.
സംസ്ഥാന എക്‌സിക്യൂട്ടീവ്അംഗങ്ങളായി വി.മൊയ്തുട്ടി (പെരിന്തല്‍മണ്ണ), എ.എം. അബൂബക്കര്‍ (എറണാകുളം), സി.ടി. സക്കീര്‍ ഹുസൈന്‍ (കോഴിക്കോട്), ഡോ. ബി. അബ്ദുല്‍സലാം (കൊല്ലം), കെ.എം. അബ്ദുല്‍സലാം (കൊടുങ്ങല്ലൂര്‍), പ്രൊഫ. എം.കെ. ഫരീത് (ഈരാറ്റുപേട്ട), പി.എച്ച്. നജീബ് (കോട്ടയം), കെ. അബ്ദുല്‍ലത്തീഫ് (വളാഞ്ചേരി), പി.എന്‍. മുഹമ്മദ് (മലപ്പുറം), പി.കെ. അബ്ദുല്‍ലത്തീഫ് (കോഴിക്കോട്) ഇ. ഷംസുദ്ദീന്‍ (കൊല്ലം), അഡ്വ. എം.ഇബ്രാഹിംകുട്ടി (കരുനാഗപ്പള്ളി), അഡ്വ. എം. ഹംസകുരിക്കള്‍ (നിലമ്പൂര്‍), അഡ്വ. കെ.എം. നവാസ് (കൊടുങ്ങല്ലൂര്‍), കെ. അബ്ദുല്‍ജലീല്‍ (മലപ്പുറം) എന്നിവരെയും തെരഞ്ഞെടുത്തതായിറിട്ടേണിംഗ്ഓഫീസര്‍ഡോ. കെ.എ. ഹാഷിംഅറിയിച്ചു

Recent Posts

ശ്രീനി പന്താവൂർ നരസിംഹം പ്ലോട്ട് മോടി പിടിപ്പിച്ചതോടെ ഭംഗിയുടെ നെറുകിലത്തി. പ്ലോട്ട് കാണാനെത്തുന്നത് നിരവധി പേർ…

എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…

2 hours ago

‘കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല, വേട്ടയാടാൻ അനുമതിയുണ്ട്’; നിലപാട് വ്യക്തമാക്കി കേന്ദ്രം.

ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…

3 hours ago

കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ചു; ഒരാൾക്ക് ദാരുണാന്ത്യം, 4 പേർക്ക് പരുക്ക്.

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…

3 hours ago

ആകെയുണ്ടായിരുന്ന സഹോദരനും പോയി, മനോവിഷമത്തില്‍ യുവാവ് തൂങ്ങി മരിച്ചു.

തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…

7 hours ago

മുഖ്യമന്ത്രിയെ കണ്ടെത്താൻ കോൺഗ്രസിന് അതിന്റേതായ രീതികളുണ്ട്; പിണറായി ക്ലാസെടുക്കേണ്ടെന്ന് സതീശൻ.

കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…

7 hours ago

ഷാരോണ്‍ വധക്കേസ്; ഗ്രീഷ്‌മ അപ്പീൽ ഹൈക്കോടതി ഫയൽ സ്വീകരിച്ചു, എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു.

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ കുറ്റവാളി ഗ്രീഷ്‌മ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. വധശിക്ഷയ്ക്ക്…

7 hours ago