Categories: PONNANI

ലഹരി വിരുദ്ധ സംഗമം സംഘടിപ്പിക്കും : മുസ്ലിംലീഗ്

പൊന്നാനി : വ്യാപകമായ ലഹരി വിപത്തിനെതിരെ സമൂഹത്തിൽ ശക്തമായ പൊതു വികാരം ഉയർത്തുന്നതിന് വിവിധ മത, സാംസ്കാരിക, സംഘടനാ പ്രതിനിധികളെയും കുടുംബങ്ങളെയും വിദ്യാർത്ഥികളെയും യുവ സമൂഹത്തെയും ചേർത്തു പിടിച്ചു കൊണ്ട് വിപുലമായ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയും ലഹരി വിരുദ്ധ സംഗമവും സംഘടിപ്പിക്കുന്നതിന് പൊന്നാനി നിയോജക മണ്ഡലം മുസ്ലിംലീഗ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ഏപ്രിൽ ആദ്യ വാരം നടക്കുന്ന സംഗമത്തിൽ മണ്ഡലത്തിലെ മഹല്ല് കമ്മറ്റികളുടെ ഭാരവാഹികളെയും ലഹരി വിരുദ്ധ സംഘടനാ പ്രതിനിധികളെയും പങ്കെടുപ്പിക്കും.
ഓൾ ഇന്ത്യ ഹാജീസ് ഹെല്പിംഗ് ഹാൻഡ്സിന്റെ നിയോജകമണ്ഡലം കോഡിനേറ്ററായി ടി. കെ. അബ്ദുൽ റഷീദിനെയും പഞ്ചായത്ത് കോഡിനേറ്റർമാരായി വി. വി. ഹമീദ് ( ഈഴുവത്തിരുത്തി), വി വി അഷ്‌റഫ്‌ മാസ്റ്റർ (ആലങ്കോട്), എ. വി. അഹമ്മദ് (നന്നംമുക്ക്), വി. കെ. നാസർ (വെളിയംകോട്), അഡ്വ: വി. ഐ. എം. അഷ്‌റഫ്‌ (പെരുമ്പടപ്പ് ), ഐ.പി. അബ്ദുള്ളകുഞ്ഞി (മാറഞ്ചേരി), പി. ടി. അലി, കെ. എം. ഇഖ്ബാൽ (പൊന്നാനി )എന്നിവരെ തിരഞ്ഞെടുത്തു. ഹാജീസ് ഹെൽപ്പിംഗ് ഹാൻഡ്സ് ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ഏപ്രിൽ 20ന് മുമ്പായി ഹാജിമാരെ പങ്കെടുപ്പിച്ച് ഹജ്ജ് ക്ലാസും യാത്രയയപ്പും സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.
പുറങ്ങ് മുസ്ലിംലീഗ് ഓഫീസിൽ വെച്ച് ചേർന്ന യോഗത്തിൽ പ്രസിഡന്റ് പി. പി. യൂസഫലി അധ്യക്ഷത വഹിച്ചു.
ഏപ്രിൽ 6 ന് ഞായറാഴ്ച കാലത്ത് 8. 30 മുതൽ 3 മണി വരെ മണ്ഡലം മുസ്ലിംലീഗ് സമ്പൂർണ്ണ പ്രവർത്തകസമിതി യോഗം ചേരുന്നതിനും തീരുമാനിച്ചു.
നിയോജക മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി സി. എം. യൂസഫ്, ട്രഷറർ വി. വി. ഹമീദ്, ഭാരവാഹികളായ ടി. കെ. അബ്ദുൽ റഷീദ്, ടി. എ. മജീദ്, ബഷീർ കക്കിടിക്കൽ, യു. മുനീബ്, കെ.ആർ. റസാക്ക് എന്നിവർ സംബന്ധിച്ചു.

Recent Posts

ഇനി നിമിഷങ്ങളെണ്ണി കഴിയേണ്ട 17 മണിക്കൂര്‍; സുനിത വില്യംസ് ഭൂമിയിലേക്ക് പുറപ്പെട്ടു, ഡ്രാഗണ്‍ അണ്‍ഡോക്ക് ചെയ്തു

കാലിഫോര്‍ണിയ: ലോകത്തിന് ആദ്യ ശ്വാസം വീണു, 9 മാസത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും…

5 minutes ago

കൊല്ലം ഫെബിൻ കൊലപാതകം: ‘പ്രതി എത്തിയത് കുപ്പിയിൽ പെട്രോളുമായി’;

ലക്ഷ്യമിട്ടത് ഫെബിന്റെ സഹോദരിയെ എന്ന് പൊലീസ് കൊല്ലം ഉളിയക്കോവിലിൽ ഫെബിൻ എന്ന വിദ്യാർത്ഥിയെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ…

2 hours ago

താമരശ്ശേരിയിൽ നിന്നും കാണാതായ പെൺകുട്ടി ബാംഗ്ലൂരിൽ; കണ്ടെത്തിയത് യുവാവിനൊപ്പം

താമരശ്ശേരി :താമരശ്ശേരി പെരുമ്പള്ളിയിൽ നിന്ന് കാണാതായ പെൺകുട്ടിയെ ബാംഗ്ലൂരിൽ കണ്ടെത്തി. പതിമൂന്ന് വയസുകാരിയെ ബന്ധുവായ യുവാവിനൊപ്പമാണ് കണ്ടെത്തിയത്. ബാംഗ്ലൂരിൽ ഉണ്ടെന്ന…

2 hours ago

കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു ‘

കൊല്ലം : വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. ഉളിയക്കോവിലിലാണ് സംഭവം. ഉളിയക്കോവിൽ സ്വദേശി ഫെബിൻ (24) ആണ് മരിച്ചത്. ആക്രമണത്തിൽ…

13 hours ago

കൂലിപ്പണിക്കായെത്തി, എല്ലുമുറിയെ പണിയെടുത്ത് തേഞ്ഞിപ്പലത്തെ മണ്ണ് പൊന്നാക്കി ഒഡീഷക്കാരൻ സുക്രു; മാതൃകയാണീ കൃഷി

മലപ്പുറം: മലയാള മണ്ണില്‍ കൃഷിയിറക്കാൻ മലയാളികള്‍ മടിക്കുമ്ബോള്‍ ഒരു ഒഡീഷക്കാരൻ തേഞ്ഞിപ്പലത്തെ മണ്ണില്‍ പൊന്നുവിളയിക്കുകയാണ്.കൂലിപ്പണിക്കായി വന്ന് കൃഷിക്കാരനായി മാറിയ ഒറീസ…

14 hours ago

തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് കിച്ചൺ വേസ്റ്റ് ഡയജസ്റ്റർ ബിൻ വിതരണം ചെയ്തു

തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് കിച്ചൺ വേസ്റ്റ് ഡയജസ്റ്റർ ബിൻവിതരണം രണ്ടാം ഘട്ടം ഉദ്ഘാടനം 2025 മാർച്ച് 14 വെള്ളിയാഴ്ച രാവിലെ…

15 hours ago