ചങ്ങരംകുളം : ലഹരി എന്ന മാരക വിപത്തിനെതിരെ സമൂഹം ഐക്യപ്പെടണമെന്നും അത്തരം സംഘങ്ങളെ ഒറ്റപ്പെടുത്തണമെന്നും പൊന്നാനി എംഎൽഎ പി നന്ദകുമാർ അഭിപ്രായപ്പെട്ടു. ഉദിനുപറമ്പ് നാട്ടുകൂട്ടം പൗരസമിതിയുടെ നേതൃത്വത്തിൽ ലഹരി ഗുണ്ടാ മാഫിയകൾക്കെതിരെ നടത്തിയ ജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മയക്കു മരുന്ന് – ലഹരി സംഘങ്ങളെ സംരക്ഷിക്കുന്ന സമീപനം ഒരു പാർട്ടികളുടെ ഭാഗത്ത് നിന്നും ഉണ്ടാവരുതെന്നും തന്റെ പൊതു പ്രവർത്തന ജീവിതത്തിൽ ഇത്തരം സംഘങ്ങൾക്ക് ഒരിക്കലും ശുപാർശ ചെയ്തിട്ടില്ലെന്നും തുടർന്നും അങ്ങനെതന്നെയാകുമെന്നും എം എൽ എ കൂട്ടിച്ചേർത്തു. കപ്പൂർ പഞ്ചായത്ത് മെമ്പർ പി ശിവൻ അധ്യക്ഷത വഹിച്ചു.സൂരജ് ഉദിനുപറമ്പ് സ്വാഗതം പറഞ്ഞു. ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വി ഷഹീർ, കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ, ചങ്ങരംകുളം പൗരസമിതി കൺവീനർ മുജീബ് കോക്കൂർ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി വിജയൻ,സിദ്ദിഖ് പന്താവൂർ, സുബൈർ കൊഴിക്കര,ഹസ്സൻ ചിയ്യാനൂർ, ഗീത മഞ്ഞക്കാട്ട്, സി എൻ അലി മാസ്റ്റർ എന്നിവർ സംസാരിച്ചു.വാർഡ് മെമ്പർ ശശി പൂക്കെപുറം നന്ദി പറഞ്ഞു.പൊതുസമ്മേളനത്തിന്റെ മുന്നോടിയായി നടന്ന ബഹുജന റാലിക്ക് അബ്ദു ഉദിനുപറമ്പ്,സുധി മഞ്ഞക്കാട്,ഹംസ എൻ കെ,ശരീഫ് പൂക്കാത്ത്, ഷാഹുൽ കെ പി എന്നിവർ നേതൃത്വം നൽകി.
തൃശൂര്‍: തൃശ്ശൂരിൽ മകൻ പിതാവിനെ കൊലപ്പെടുത്തിയത് സ്വർണ്ണമാലക്ക് വേണ്ടിയെന്ന് പൊലീസ്.മുളയം കൂട്ടാല സ്വദേശി സുന്ദരനാണ് മകൻ സുമേഷിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.…
മറവഞ്ചേരി: ഹിൽ ടോപ് പബ്ലിക് സ്കൂളിൽ ഇന്റർനാഷണൽ ടൈഗർ ഡേ വർണ്ണശബളമായി ആഘോഷിച്ചു. കടുവ സംരക്ഷണത്തിന്റെ പ്രാധാന്യത്തെകുറിച്ചുള്ള ബോധവത്കരണത്തിനു വേണ്ടി…
വെളിയങ്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കർക്കിടകക്കഞ്ഞി വിതരണം സംഘടിപ്പിച്ചു.കർക്കിടകമാസത്തിലെ ആചാരങ്ങളുടെ ഭാഗമായി കോൺഗ്രസ് കമ്മിറ്റി എരമംഗലത്ത് വച്ച് നടത്തിയ…
കൊല്ലം: കൊല്ലത്ത് ബസ്സില്‍ വച്ച് നഗ്നതാപ്രദര്‍ശനം നടത്തിയ പ്രതി അറസ്റ്റില്‍. മൈലക്കാട് സ്വദേശി സുനിലാണ് അറസ്റ്റില്‍ ആയത്. ഇന്ന് പുലര്‍ച്ചയോടെയാണ്…
ചങ്ങരംകുളം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങിൻ്റെ നേതൃത്വത്തിൽ ചങ്ങരംകുളത്ത് സൗജന്യ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ്…
ചങ്ങരംകുളം : സഖാക്കൾ വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ എംപി കുട്ടൻ നായർ അനുസ്മരണവും അദ്ദേഹത്തിന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാര സമർപ്പണവും…