ലഹരി ഉപയോഗിക്കുന്നവര്‍ക്ക് ഇനി വിവാഹം നടത്തിക്കൊടുക്കില്ല; പുതുപ്പാടിയിലെ മഹല്ല് കമ്മിറ്റികൾ

കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ ലഹരിക്കടിമയായ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തിയ ഷിബിലയുടെ കഥ നാട് ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നതിനിടയിലാണ് താമരശ്ശേരിക്കടുത്ത് പുതുപ്പാടിയിലെ മഹല്ല് കമ്മിറ്റികള്‍ കൂട്ടായി ഒരു തീരുമാനമെടുത്തത്. ഇക്കാര്യത്തില്‍ പുതുപ്പാടി പഞ്ചായത്തിലെ മുഴുവന്‍ മഹല്ല് കമ്മിറ്റിക്കാര്‍ക്കും ഒറ്റയഭിപ്രായമായിരുന്നു. സുന്നി മുജാഹിദ് ജമാ അത്തെ ഇസ്ലാമി വ്യത്യാസമില്ലാതെ ഭാരവാഹികളൊക്കെ തീരുമാനത്തെ ശരി വെച്ചു. ഒടുങ്ങാക്കാട് മസ്ജിദ് ഹാളില്‍ ചേര്‍ന്ന യോഗം കൈക്കൊണ്ട തീരുമാനം ഇപ്പോള്‍ കേരളമാകെ ചര്‍ച്ച ചെയ്യുകയാണ്.
പുതുപ്പാടിയിലെ 23ഓളം വിവിധ വിഭാഗത്തിൽപ്പെട്ട മഹല്ല് കമ്മിറ്റി ഭാരവാഹികളാണ് സംയുക്ത യോഗത്തിലൂടെ ലഹരിക്കെതിരെ കടുത്ത നടപടി കൈക്കൊണ്ടത്. മുസ്ലീം വിഭാഗത്തില്‍ യുവതീയുവാക്കള്‍ വിവാഹിതരാകുന്നതിന് ചെക്കന്‍റേയും പെണ്ണിന്‍റേയും മഹല്ലുകളില്‍ നിന്ന് നല്‍കുന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റ് അതി പ്രധാനമാണ്. ലഹരി ഉപയോഗിക്കുന്നു എന്ന വിവരം അറിഞ്ഞാൽ അത്തരക്കാർക്ക് മഹല്ലുകളിൽ നിന്നും വിവാഹ ആവശ്യത്തിനായി മറ്റ് മഹല്ലുകളിലേക്ക് കൈമാറുന്ന സ്വഭാവ സർട്ടിഫിക്കറ്റുകൾ ഇനി നൽകേണ്ടതില്ല എന്ന തീരുമാനമാണ് ഏറ്റവും പ്രധാനമായി കൈക്കൊണ്ടത്. ലഹരി ഉപയോഗിക്കുന്നവരുടെ വിവാഹങ്ങളില്‍ പങ്കെടുക്കുകയോ സഹകരിക്കുകയോ വേണ്ടെന്നും തീരുമാനിച്ചു. മഹല്ല് കമ്മിറ്റി യോഗത്തിലെ മറ്റു തീരുമാനങ്ങൾ: ലഹരിക്കെതിരെ വ്യാപകമായ ബോധവൽക്കരണം മഹല്ല് കമ്മിറ്റികൾ ലക്ഷ്യമിടുന്നുണ്ട്. കുട്ടികൾക്ക് പുറമെ രക്ഷിതാക്കൾക്കും ബോധവൽക്കരണം ഉണ്ടാകും.

ഫലപ്രദമായ പാരന്‍റിങ് എന്ന വിഷയത്തിൽ മഹല്ല് തലങ്ങളിൽ രക്ഷിതാക്കൾക്ക് പരിശീലനം നൽകും. സമൂഹത്തെ വെല്ലു വിളിച്ച് ലഹരിയുമായി നടക്കുന്നവരെ മഹല്ലിൽ ബഹിഷ്‌ക്കരിക്കും. ലഹരിക്കെതിരെ മഹല്ല് തലത്തിൽ ബഹുജന കൂട്ടായ്‌മയും യുവാക്കളുടെ കൂട്ടായ്‌മയും രൂപീകരിക്കും. സമൂഹത്തിന് മാതൃകയായ ഇത്തരത്തിലുള്ള ധീരമായ തീരുമാനങ്ങളാണ് പുതുപ്പാടി മഹല്ല് കമ്മിറ്റികൾ ഒത്തൊരുമിച്ച് കൈക്കൊണ്ടിരിക്കുന്നത്. ലഹരിക്ക് അടിമയായ രണ്ട് യുവാക്കൾ നടത്തിയ അതിക്രൂരമായ കൊലപാതകങ്ങളിൽ നാടാകെ ഞെട്ടിത്തരിച്ച സാഹചര്യത്തിലാണ് മഹല്ലുകളുടെ വേറിട്ട ഇടപെടൽ ഉണ്ടായത്. ഈ ഭാഗത്തെ ലഹരിക്കെതിരെ പൊലീസും എക്സൈസും നടത്തുന്ന പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകാനും ലഹരി ഉപയോഗം ഇല്ലാതാക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കാനും സംയുക്ത മഹല്ല് കമ്മിറ്റികളുടെ യോഗത്തിൽ തീരുമാനമായി.

പുകവലിയും മദ്യവുമായിരുന്നു ഇന്നലെ വരെ വലിയ ലഹരിയെങ്കില്‍ അതില്‍ നിന്ന് രാസലഹരിയിലേക്കും മാരകമായ മറ്റ് മയക്കു മരുന്നുകളിലേക്കും ഇന്നത്തെ യുവ തലമുറ എത്തിപ്പെടുമ്പോള്‍ വലിയ ജാഗ്രത എല്ലാ വിഭാഗമാളുകളും പുലര്‍ത്തണമെന്ന് സര്‍ക്കാര്‍ നിരന്തരം അഭ്യര്‍ത്ഥിച്ചു വരുന്നുണ്ട്.ദിനംപ്രതി കൊലപതാകങ്ങളെ കുറിച്ചും പീഡനങ്ങളെ കുറിച്ചും അക്രമണങ്ങളെ കുറിച്ചുമുള്ള വാര്‍ത്തകളാണ് മലയാളികള്‍ കേട്ടുകൊണ്ടിരിക്കുന്നത്. ലഹരിക്കടിമപ്പെട്ട് പ്രിയപ്പെട്ടവരെ കൊലപ്പെടുത്തുന്നതും ആക്രമിക്കുന്നതും സാധാരണ സംഭവമായി മാറിയിരിക്കുന്ന കാലത്ത് ഇതിനെതിരായ ചെറുത്തു നില്‍പ്പും പ്രതിരോധവും വീടുകളിലും ആരാധനാലയങ്ങളിലും സ്ഥാപനങ്ങളിലും ഒക്കെ രൂപപ്പെടുത്തേമ്ടത് അനിവാര്യമാണെന്ന് എക്സൈസ് വകുപ്പ് ചൂണ്ടിക്കാണിക്കുന്നു. വിദ്യാര്‍ഥികള്‍ മുതല്‍ യുവാക്കള്‍ വരെ മാരക രാസലഹരിക്ക് അടിമപ്പെട്ടു കൊണ്ടിരിക്കുന്നു എന്നതാണ് വസ്‌തുത. ഇതിനെ പ്രതിരോധിക്കുക എന്നത് സമൂഹത്തിന്‍റെ ഒരു ഉത്തരവാദിത്വമായി മാറിയിരിക്കുകയാണ്. ഇന്നല്ലെങ്കില്‍, നാളെ തങ്ങളുടെ വീട്ടിലെ മക്കളും ഇത്തരത്തിലുള്ള മാരക ലഹരിക്ക് അടിമപ്പെടുമോ എന്ന ഭയം പല രക്ഷിതാക്കള്‍ക്കുമുണ്ട്. ലഹരി ഉപയോഗം പ്രതിരോധിക്കുന്നതിനായി സര്‍ക്കാര്‍ ഓഫിസുകള്‍, ക്ലബുകള്‍, വിവിധ സംഘടനകള്‍, രാഷ്‌ട്രീയ പാര്‍ട്ടികള്‍, ലഹരി വിരുദ്ധ സമിതികള്‍ ഉള്‍പ്പെടെ ബോധവല്‍ക്കരണ പരിപാടികളും കഠിന പരിശ്രമങ്ങളും നടത്തിവരികയാണ്. ഇവര്‍ക്കെല്ലാം മാതൃകയായി രംഗത്തെത്തിയിരിക്കുകയാണ് പുതുപ്പാടിയിലെ മഹല്ല് കമ്മിറ്റി. ലഹരി ഉപയോഗിക്കുന്ന യുവാക്കൾ ആണെങ്കിൽ ഇനിയൊരൽപം ചിന്തിക്കേണ്ടി വരും. അത്തരക്കാർക്ക് പുതുപ്പാടിയിലെ മഹല്ല് കമ്മിറ്റിക്ക് കീഴിൽ ഇനി വിവാഹമെന്ന സ്വപ്‌നം പ്രായസമാകും. ലഹരി ഉപയോഗിക്കുന്നവർക്ക് വിവാഹം അടക്കമുള്ള ആവശ്യങ്ങൾക്കുള്ള സ്വഭാവ സർട്ടിഫിക്കറ്റും മഹല്ല് കമ്മിറ്റി നൽകില്ല. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഈ മേഖലയിൽ മയക്കുമരുന്ന് ഇടപാടും ഉപയോഗവും അതിക്രൂരകൃത്യങ്ങളും വർധിച്ച് വരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു കടുത്ത തീരുമാനത്തിലേക്ക് പുതുപ്പാടിയിലെ മഹല്ല് കമ്മിറ്റി നീങ്ങിയത്.

Recent Posts

JRC യൂണിൻ്റെ നേതൃത്വത്തിൽ നവജീവനം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു

ചങ്ങരംകുളം: മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ JRC യൂണിൻ്റെ നേതൃത്വത്തിൽ നവജീവനം എന്ന പദ്ധതിക്ക്…

38 minutes ago

സമ്പൂർണ്ണ മാലിന്യ മുക്ത പ്രഖ്യാപനം

വട്ടംകുളം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡ് സമ്പൂർണ്ണ മാലിന്യ മുക്ത വാർഡായി പ്രഖ്യാപിച്ചു സമ്പൂർണ്ണ മാലിന്യ മുക്ത പ്രഖ്യാപനം മാലിന്യ മുക്ത…

46 minutes ago

വിശുദ്ധ റമദാനിൽ ശ്വാസകോശ രോഗിക്ക് ജീവവായു നൽകി ജീവകാരുണ്യ പ്രവർത്തകൻ ടി വി യൂസഫ്

പെരുമ്പിലാവ് :ശ്വാസകോശ സംബന്ധമായ രോഗത്താൽ എട്ടു വർഷത്തോളമായി ചികിത്സയിൽ കഴിയുന്ന എടപ്പാൾ കുത്തിന്നപ്പറമ്പിൽ സന്തോഷ് കുമാറിനാണ് വെന്റിലേറ്റർ മാതൃകയിലുള്ള ഒരു…

6 hours ago

ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കമന്റിട്ടതുമായി ബന്ധപ്പെട്ട തര്‍ക്കം; ഒറ്റപ്പാലം എന്‍എസ്‌എസ് കോളേജില്‍ വിദ്യാര്‍ഥിയെ ആക്രമിച്ച കെഎസ്‍യു നേതാക്കള്‍ അറസ്റ്റില്‍

പാലക്കാട്: ഒറ്റപ്പാലം എന്‍എസ്‌എസ് കോളേജില്‍ രണ്ടാം വർഷ വിദ്യാർഥിയെ ആക്രമിച്ച നാല് കെഎസ്‍യു നേതാക്കള്‍ അറസ്റ്റില്‍.കോളേജ് യൂണിയൻ ഭാരവാഹി ദർശൻ,…

7 hours ago

സ്വര്‍ണവില കുത്തനെ താഴോട്ട്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും കുറവ്. റെക്കോര്‍ഡിലേക്ക് ഉയര്‍ന്ന വിലയില്‍ ഈ കഴിഞ്ഞ ഓരോ ദിവസവും പ്രതീക്ഷ നല്‍കുന്ന മാറ്റമാണ് കാണുന്നത്.…

7 hours ago

എടപ്പാളില്‍ ലഹരി സംഘം വിദ്യാര്‍ത്ഥിയെ വടിവാള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തി, തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു; 3 പേര്‍ അറസ്റ്റില്‍

എടപ്പാൾ : എടപ്പാളില്‍ ലഹരി സംഘം വിദ്യാർത്ഥിയെ വടിവാള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തിയ ശേഷം ബൈക്കില്‍ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു.സംഭവത്തില്‍ പ്രായപൂര്‍ത്തി ആവാത്ത…

9 hours ago