കുട്ടികളിലെലഹരിഉപായയോഗത്തിനെതിരെ ക്യാമ്പയിനുമായി MSF. അധ്യയന വർഷത്തിന്റെ ആരംഭത്തിൽ സ്കൂളുകളിൽ ‘ആലിംഗന ക്യാമ്പയിൻ’ നടത്തുമെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പികെ നവാസ് പറഞ്ഞു. ഉറവിടങ്ങൾ ഇല്ലാതാകുമ്പോൾ മാത്രമാണ് ലഭ്യതക്കുറവ് ഉണ്ടാകുവെന്ന് പി കെ നവാസ്. അന്തർ സംസ്ഥാന ചെക്ക് പോസ്റ്റുകളും റെയിൽവെ സ്റ്റേഷനുകളും കേന്ദ്രീകരിച്ചു സമരം നടത്തും. അവിടങ്ങളിൽ പരിശോധന ശക്തമാക്കണം. 8547525356 എന്ന വാട്ട്‌സ് അപ്പ് നമ്പറിലേക്ക് ഉറവിടങ്ങളെ പറ്റി വിവരങ്ങൾ നൽകാം. വിവരം നൽകുന്നവർക്ക് 5000 രൂപ പാരിതോഷികം. വിവരം പൊലീസിൽ അറിയിക്കുമെന്നും പി കെ നവാസ് വ്യക്തമാക്കി. അതേസമയം ഡ്രഗ് പാർട്ടികളുടെ കേന്ദ്രമായി കേരളം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. ലഹരി മാഫിയയുടെ രാഷ്ട്രീയ രക്ഷകതൃത്വം സർക്കാരിനാണ്. ക്യാമ്പസുകളിൽ, സ്കൂളുകളിൽ ലഹരി സംഘം വിഹരിക്കുന്നു. കോഴിക്കോട് വിദ്യാർത്ഥിയുടെ കൊലപാതകം ഞെട്ടിപ്പിക്കുന്നത്. ലഹരിയുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കാനാകുന്നില്ല. എസ്എഫ്ഐ ക്കെതിരെയും പ്രതിപക്ഷ നേതാവ് രംഗത്തെത്തി. എസ്എഫ്ഐക്ക് അമിത സ്വാധീനമുള്ള ഇടങ്ങളിൽ ലഹരി ഏജന്റുമാരായി മാറുന്നു. എത്രയോ കേസുകിൽ അവർ പ്രതികളായി. അവർക്ക് ഒഴിഞ്ഞുമാറാൻ ആവില്ല. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം അത് സപ്ലൈ ചെയ്യുന്നവരെ പിടികൂടണമെന്നും വി ഡി സതീശൻ വിമർശിച്ചു. ആശ വർക്കർമാരുടെ സമരം,സ്ത്രീകൾ നടത്തുന്ന നിലനിൽപ്പിനായുള്ള അവരുടെ സമരമാണ്. അത് പൊളിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. തീവ്ര വലത്ത് – മുതലാളിത്വ മനോഭാവമാണ് സർക്കാരിന് ഉള്ളത്. സമരക്കാർക്കൊപ്പമാണ് UDF അത് തുടരുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.
ചങ്ങരംകുളം :കെഎന്‍എം മര്‍ക്കസുദഅ്‌വ ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വളയംകുളത്ത് ‘സദ്ഗമയ’ സൗഹൃദ സംഗമം സംഘടിപ്പിച്ചു. സാഹിത്യക്കാരന്‍ പി സുരേന്ദ്രന്‍…
കൊച്ചി: ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി മലയാള ചലച്ചിത്ര മേഖലയിലെ പി.ആർ.ഒമാരുടെ കൂട്ടായ്മയായ ഫെഫ്ക പി.ആർ.ഒ.യൂണിയൻ (FEFKA PRO Union) നടത്തുന്ന…
മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാന സമിതിയിലെ ക്ഷണിതാവെന്ന നിലയിൽ നിന്ന് ഒഴിവാക്കിയെന്ന ആക്ഷേപം അസംബന്ധമെന്ന് സിപിഎം…
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കസ്റ്റഡിയിൽ. ഇൻസ്റ്റാഗ്രാമിൽ തൃക്കണ്ണൻ എന്ന IDയിലെ ഹാഫിസിനെയാണ് ആലപ്പുഴ…
ചങ്ങരംകുളം:വളരെ ചെറുപ്രായത്തില്‍ തന്നെ തന്റെ ഓര്‍മശക്തി കൊണ്ട് നാട്ടുകാരെ വിസ്മയിപ്പിക്കുകയാണ് മൂന്ന് വയസുകാരി ദുആ മറിയം.ചുരുങ്ങിയ സമയങ്ങള്‍ക്കുള്ളില്‍ വിവിധ വാഹനങ്ങളും,പഴവര്‍ഗ്ഗങ്ങളും…
എടപ്പാൾ: ഭവന നിർമ്മാണത്തിന് 12 കോടി രൂപ വകയിരുത്തി വട്ടംകുളത്ത് ചരിത്ര ബജറ്റ് . സമ്പൂർണ്ണ ഭവന നിർമ്മാണമാണ് ഇതിലൂടെ…