Categories: EDAPPAL

ലഹരിക്കെതിരെ ശബ്ദിച്ച യുവാക്കളെ അക്രമിച്ച സംഭവം :പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക. എസ് ഡി പി ഐ


എടപ്പാൾ : കഴിഞ്ഞ ദിവസം
എടപ്പാൾ കണ്ടനകം
പ്രദേശത്തെ ശ്രീ കല്യാണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കളെ മാരകമായി അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മയക്കുമരുന്ന് മാഫിയ സംഘത്തെ ഉടൻ പിടികൂടണമെന്ന് എസ്ഡിപിഐ നേതാക്കൾ ആവശ്യപെട്ടു.

കഴിഞ്ഞ വർഷം മാണൂർ കെഎസ്ആർടിസി വർക്ക്ഷോപ്പിന്റെ പിറകുവശത്തുള്ള ആളൊഴിഞ്ഞ പ്രദേശത്ത് ലഹരി വസ്തുക്കൾ വിതരണം ചെയ്യുന്നതിനെ ചോദ്യം ചെയ്ത യുവാക്കളെയാണ് മാഫിയ സംഘം കൂട്ടംചേർന്ന് ആക്രമിച്ചത്. മയക്ക്മരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് പ്രദേശത്ത് സമാധാന അന്തരീക്ഷം നിലനിർത്തണമെന്നും അല്ലാത്തപക്ഷം ജനകീയ സമിതി രൂപീകരിച്ച് പ്രത്യക്ഷ സമരത്തിന് പാർട്ടി നേതൃത്വം നൽകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.

അക്രമത്തിന് ഇരയായ യുവാക്കളുടെ വീടുകൾ സന്ദർശിച്ച നേതാക്കൾ നിയമപരമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

മണ്ഡലം സെക്രട്ടറി ജലീൽ എടപ്പാൾ, കമ്മറ്റി അംഗം അൻസാർ മൂതൂർ,പാർട്ടി വട്ടംകുളം പഞ്ചായത്ത്‌ പ്രസിഡൻ്റ് മൂസ മൂതൂർ, സെക്രട്ടറി ഹംസ വട്ടംകുളം, സലീം ചേകനൂർ, സലീം നടക്കാവ്, മുസ്തഫ കച്ചേരിപ്പറമ്പ് തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.
➖➖➖➖➖➖➖➖➖
MEDIA SCAN വാർത്ത ഗ്രൂപ്പിൽ ചേരാൻ താഴെയുള്ള LINK ൽ കയറുക 👇👇h
https://chat.whatsapp.com/CJSh33myvHgDoWOXBDoZuj
You tube ചാനൽസബ്സ്ക്രൈബ് ചെയ്യാൻ 👇👇
https://www.youtube.com/@rababmedia4751
വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 9446952405

Recent Posts

അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതാ ജനപ്രതിനിധികളെ ആദരിച്ച് ആലംകോട് മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി

ചങ്ങരംകുളം: അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതാ ജനപ്രതികളെ മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ജനപ്രതിനിധികളായ റീസ പ്രകാശ്,സുജിത സുനിൽ,സുനിത…

9 hours ago

ഷഹബാസിന്റെ മരണം; മർദ്ദിച്ച വിദ്യാർത്ഥികളെ അപായപ്പെടുത്തുമെന്ന് ഊമക്കത്ത്: കേസെടുത്ത് പോലീസ്

കോഴിക്കോട്: താമരശ്ശേരിയിൽ 10ാം ക്ലാസ് വിദ്യാർത്ഥിയായ ഷഹബാസിൻ്റെ മരണത്തിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളെ അപായപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിക്കത്ത്. താമരശ്ശേരി ജിവിഎച്ച്എസ്എസിലെ പ്രധാന…

9 hours ago

ഇവിടെയുണ്ട്, ഒരു നാടിനെ കോർത്തിണക്കും സൗഹൃദക്കൂട്ടായ്‌മ.

മാറഞ്ചേരി 'ആരോഗ്യതീരം' വയോജന സൗഹൃദ പാർക്കിലെ സുഹൃത്തുക്കൾ നെല്ലിയാമ്പതി യാത്രയിൽ പോത്തുണ്ടി ഡാം ഉദ്യാനത്തിനു മുൻപിലെത്തിയപ്പോൾ. എരമംഗലം : പ്രായം…

10 hours ago

വളാഞ്ചേരി കാട്ടിപ്പരുത്തി സ്‌മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനംചെയ്യുന്നു.

വില്ലേജ് ഓഫീസിനൊപ്പം ജീവനക്കാരും ‘സ്‌മാർട്ടാ’കണം - മന്ത്രി രാജൻ വളാഞ്ചേരി : കെട്ടിടങ്ങളും ഉപകരണങ്ങളും സ്‌മാർട്ടായതുകൊണ്ട് വില്ലേജ് ഓഫീസ് സ്‌മാർട്ടാകുകയില്ലെന്ന്…

10 hours ago

സഹകരണ നിക്ഷേപത്തിന്റെ പലിശ കുറച്ചത് മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സംഘങ്ങളെയും ഇസാഫ് ഉൾപ്പെടെയുള്ള പുതു ബാങ്കുകളെ സഹായിക്കാനുള്ള ഗവർമെന്റ് നീക്കം അവസാനിപ്പിക്കണം : കെ സി ഇ എഫ്

നിക്ഷേപത്തിന്റെ പലിശ നിരക്ക് കുറച്ചു സഹകരണ സംഘങ്ങളിലെ നിക്ഷേപം അൽപായുസ്സ് മാത്രമുള്ള മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളെയും ഇസാഫ് ഉൾപ്പെടെ…

11 hours ago

കാണാം ചിത്രയുടെ ചിത്രങ്ങൾഅന്താരാഷ്ട്ര വനിതാദിനത്തിൽ വട്ടം കുളത്തുകാരി ചിത്രയുടെ ചിത്രപ്രദർശനമൊരുക്കിവട്ടംകുളം ഗ്രാമീണ വായനശാലയും അമ്പിളി കലാസമിതിയും ‘

എടപ്പാൾ: കാണാം ചിത്രയുടെ ചിത്രങ്ങൾഅന്താരാഷ്ട്ര വനിതാദിനത്തിൽ വട്ടം കുളത്തുകാരി ചിത്രയുടെ ചിത്രപ്രദർശനമൊരുക്കിവട്ടംകുളം ഗ്രാമീണ വായനശാലയും അമ്പിളി കലാസമിതിയും. 'ചിത്രകാരനും ഫോട്ടോഗ്രാഫറുമായ…

11 hours ago