ചേർത്തല: വാഹനത്തിൽ ഒളിച്ചുകടത്തിയ, ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരി വസ്തുക്കളുമായി മൂന്നംഗ സംഘം പോലീസിന്റെ പിടിയിൽ. പാലക്കാട് പുലവട്ടത്ത് ഉനൈസ് (24), തൃത്താല മേലേതിൽ സഹീർ (27), വയനാട് കൊണ്ടർനാട് കുറാന വീട്ടിൽ ഷിബി തോമസ് (42) എന്നിവരെയാണ് ചേർത്തല പോലീസ് 29,200 പാക്കറ്റ് ഹാൻസുമായി അറസ്‌റ്റ് ചെയ്തത്. ദേശീയപാതയിൽ ചേർത്തല പോലീസ് സ്റ്റേഷനു സമീപം ഇന്നലെ വൈകിട്ട് അഞ്ചരയോടെ രഹസ്യവിവരത്തെത്തുടർന്നു നടത്തിയ വാഹന പരി ശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. വാഹനത്തിൽ സവാള ചാക്കിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാൻസ് പാക്കറ്റുകൾ. 32 ചാക്കുകളിലായാണ് സൂക്ഷിച്ചിരുന്നത്. പാലക്കാട്ടുനിന്ന് ആലപ്പുഴയിലെ ഇടനിലകാർക്കു കൈമാറാൻ കൊണ്ടുപോകുകയായിരുനെന്നു പോലീസ് പറഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ ലഹരി വേട്ട; തൃത്താല സ്വദേശി ഉൾപ്പെടെ പിടിയിൽ പ്രതികളെ ഇന്നലെ കോടതിയിൽ ഹാജരാക്കി. സി.ഐ: ജി. അരുൺ, എസ്. ഐ: കെ.പി. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…
ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…
മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…
തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…