Kochi, Kerala, India -March 2, 2021 a train moving with electric support through the indian railway track
ഇന്ത്യൻ റെയിൽവേയുടെ ഓൺലൈൻ ടിക്കറ്റ് പ്ലാറ്റ്‌ഫോമായ ഐആർസിടിസി വെബ്‌സൈറ്റ് പണിമുടക്കി. ഇതോടെ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റെടുക്കാൻ സാധിക്കാത്ത അവസ്ഥയിലായി യാത്രക്കാർ. തൽക്കാൽ ബുക്കിംഗുകാരെയാണ് ഇത് ഏറെ ബുദ്ധിമുട്ടിലാക്കുന്നത്.
ടിക്കറ്റ് ബുക്കുചെയ്യാനായി സൈറ്റോ ആപ്പോ തുറന്നാൽ ‘മെയിന്റനൻസ് കാരണം ഇ ടിക്കറ്റിംഗ് സേവനം ലഭ്യമാകില്ല. ദയവായി പിന്നീട് ശ്രമിക്കുക’ എന്ന അറിയിപ്പാണ് ലഭിക്കുക. ടിക്കറ്റ് റദ്ദാക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർ കസ്റ്റമർ കെയറിലേക്ക് വിളിക്കുകയോ മെയിൽ അയക്കുകയോ ചെയ്യണമെന്ന നിർദ്ദേശവും ലഭിക്കുന്നുണ്ട്.
രാവിലെ പത്തുമണിയോടെ എസി കോച്ചുകളിലേക്കുള്ള തൽക്കാൽ റിസർവേഷന് യാത്രക്കാർ ശ്രമിച്ചപ്പോഴാണ് പ്രശ്നം ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ പ്രീമിയം തൽക്കാൽ ടിക്കറ്റുകൾക്ക് പ്രശ്നമൊന്നുമില്ലെന്നാണ് റിപ്പോർട്ട്. ഇതോടെ വലിയതട്ടിപ്പാണ് ഇതിന് പിന്നിലെന്ന പ്രതികരണവുമായി ചിലർ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ വെബ്‌സൈറ്റിലെയും ആപ്പിലെയും പ്രശ്നങ്ങളെ സംബന്ധിച്ച് റെയിവേയോ ഐആർസിടിസിയോ പ്രതികരിച്ചിട്ടില്ല. സൈറ്റും ആപ്പും എപ്പോൾ പ്രവർത്തനക്ഷമമാകുമെന്നും വ്യക്തമല്ല. ഈ മാസം ഇത് രണ്ടാംതവണയാണ് ഐആർസിടിസി വെബ്‌സൈറ്റ് പണിമുടക്കുന്നത്.
എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…
ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…
മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…
തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…