റിലയന്‍സിനെ വെല്ലുവിളിക്കാന്‍ ടെലികോം രംഗത്തേക്ക് ആമസോണ്‍; 20000 കോടിക്കായി വി ഐ

ദില്ലി : 20,000 കോടി രൂപ സമാഹരിക്കാന്‍ ഇ കോമേഴ്‌സ് ഭീമനായ ആമസോണുമായി (Amazon) ചർച്ചകൾ നടത്തി വോഡഫോണ്‍ ഐഡിയ (Vodafon Idea). 10000 കോടി രൂപ ഇക്വിറ്റി നിക്ഷേപമായും ബാക്കി തുക വായ്പയായും സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ലഭിക്കുന്ന തുക വരാനിരിക്കുന്ന 5ജി സ്‌പെക്ട്രം ലേലത്തിൽ പങ്കെടുക്കാനും വർഷാവസാനത്തോടെ സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള മൂലധനച്ചെലവിനും വേണ്ടി ഉപോയോഗിക്കാനാണ് പദ്ധതി.

അമേരിക്കന്‍ റീട്ടെയില്‍ ഭീമന്‍ ആമസോണ്‍ വോഡഫോണ്‍ ഐഡിയയിൽ നിക്ഷേപം നടത്തുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നതോടെ വോഡഫോണ്‍ ഐഡിയ ഓഹരികള്‍ 4.14 ശതമാനം ഉയര്‍ന്ന് 9.3 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ആമസോണിന് പുറമെ, ഇന്ത്യയിലെ ടെലികോം മേഖലയിലേക്ക് ഒരു നിക്ഷേപം നടത്താൻ പദ്ധതിയിടുന്ന സ്വകാര്യ ഇക്വിറ്റി നിക്ഷേപകരുമായി വി ഐ ചർച്ചകൾ നടത്തുന്നുണ്ട്. പാപ്പരത്ത നടപടികളില്‍നിന്ന് സര്‍ക്കാര്‍ സഹായത്തോടെയാണ് വോഡഫോണ്‍ ഐഡിയ പുറത്തു വന്നത്. കൂടുതൽ വികസനത്തിനായി മൂലധനം നിക്ഷേപിക്കാൻ കമ്പനിക്ക് കഴിയാത്ത സാഹചര്യത്തിൽ നിക്ഷേപകരെ തേടുകയാണ്. . കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ താരിഫ് ഉയർത്തിയിട്ടും വരിക്കാരുടെ കൊഴിഞ്ഞുപോക്ക് കമ്പനിയെ സാരമായി ബാധിച്ചു.

സര്‍ക്കാര്‍ കുടിശ്ശികയുടെ ഒരുഭാഗം ഓഹരിയാക്കിമാറ്റിയാണ് കമ്പനി താല്‍ക്കാലിക ആശ്വാസം നേടിയത്. സർക്കാരിന്റെ ഓഹരി കൈമാറ്റത്തിന് ശേഷമാവും ആമസോണ്‍ ഉൾപ്പടെയുള്ളവരുടെ നിക്ഷേപം കമ്പനിയിലേക്കെത്തുക. 5.8 ശതമാനം ഓഹരികളായിരിക്കും സര്‍ക്കാരിന് കൈമാറുക. മറ്റു കമ്പനികളുടെ നിക്ഷേപം എത്തുന്ന സാഹചര്യത്തിൽ സർക്കാർ ഓഹരികളുടെ കാര്യത്തിൽ വ്യക്തത വരുത്താനാണ് ഈ നടപടി. ഓഹരികളുടെ കൈമാറ്റം 5ജി സ്‌പെക്ട്രം ലേലത്തിന് മുമ്പ് പൂര്‍ത്തിയാകും.

മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ പുരോഗതി ഉണ്ടായതാണ് കമ്പനിക്ക് നേട്ടമായത്. താരിഫ് ഉയർത്തിയത് ലാഭം 22 ശതമാനം വർധിപ്പിക്കാൻ കാരണമായി. ടെലികോം പങ്കാളിത്തമില്ലാത്ത ഒരേയൊരു ക്ലൗഡ് സേവന ദാതാവും യുഎസില്‍നിന്ന് നിക്ഷേപം സ്വീകരിക്കാത്ത ഒരെയൊരു സ്വകാര്യ ടെലികോം ഓപ്പറ്റേറ്ററുമാണ് വോഡഫോണ്‍ ഐഡിയ. അതിനാൽ തന്നെ അമേരിക്കൻ റീടൈലർ ഭീമനായ ആമസോണിന് കമ്പനിയിൽ താല്പര്യമുണ്ടെന്നാണ് റിപ്പോർട്ട്.

Recent Posts

മലപ്പുറം തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊള്ളഞ്ചേരി തോട്‌ നവീകരണം പുനരാരംഭിച്ചു.

2023 ൽ ഭാഗികമായി നടത്തിയ തോട്‌ നവീകരണമാണ്‌ ഈ കൊല്ലം പൂർത്തിയാക്കുന്നത്‌. കഴിഞ്ഞ കൊല്ലം വേനൽ കാലത്ത്‌ ഇലക്ഷൻ എരുമാറ്റച്ചട്ടം…

3 hours ago

പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്, കനത്ത ചൂടും അപായകരമായ അളവിൽ അൾട്രാവയലറ്റ് വികിരണത്തിനും സാധ്യത

കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി…

3 hours ago

പൊന്നാനിയിൽ കുറി നടത്തി നിക്ഷേപകരെ കബളിപ്പിച്ച് പണം തട്ടിയെന്ന പരാതിയില്‍ 2 പേര്‍ അറസ്റ്റില്‍

പൊന്നാനി:കുറി നടത്തി നിക്ഷേപകരെ കബളിപ്പിച്ച് പണം തട്ടിയെന്ന പരാതിയില്‍ 2 പേര്‍ അറസ്റ്റില്‍.പൊന്നാനി മരക്കടവ് സ്വദേശി 29 വയസുള്ള പുത്തൻ…

3 hours ago

കൊല്ലത്തു നിന്നും കാണാതായ 13 കാരി തിരൂരില്‍; കണ്ടെത്തിയത് റെയില്‍വേ സ്റ്റേഷനില്‍

കൊല്ലം: കൊല്ലം ആവണീശ്വരത്തു നിന്നും കാണാതായ 13 വയസ്സുള്ള പെണ്‍കുട്ടിയെ മലപ്പുറം തിരൂരില്‍ കണ്ടെത്തി. കുട്ടി തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍…

3 hours ago

ഭൂഗർഭടാങ്കിൽ പൊട്ടിത്തെറി; തീ​പി​ടി​ത്തം ഉ​ണ്ടാ​കാ​തി​രു​ന്ന​തി​നാ​ല്‍ ദു​ര​ന്തം ഒ​ഴി​വാ​യി.

കോ​ത​മം​ഗ​ലം: നെ​ല്ലി​ക്കു​ഴി ഇ​രു​മ​ല​പ്പ​ടി​യി​ലെ ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ർ​പ​റേ​ഷ​ൻ പെ​ട്രോ​ൾ പ​മ്പി​ലെ ഭൂ​ഗ​ർ​ഭ ടാ​ങ്കി​ൽ പൊ​ട്ടി​ത്തെ​റി. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. ഭൂ​മി​ക്ക​ടി​യി​ലു​ള്ള…

3 hours ago

കെ.എസ്.ആർ.ടി.സി യുടെ അത്യാധുനിക ഡ്രൈവിംഗ് സ്‌കൂൾ പൊന്നാനിയിൽ പ്രവർത്തനം ആരംഭിച്ചു

പൊന്നാനി:കെ.എസ്.ആർ.ടി.സി യുടെ അത്യാധുനിക ഡ്രൈവിംഗ് സ്‌കൂൾ ഔദ്യോഗികമായി പൊന്നാനി ഡിപ്പോയിൽ പ്രവർത്തനം ആരംഭിച്ചു.വ്യാഴാഴ്ച രാവിലെ 11 മണിക്ക് നടന്ന ചടങ്ങിൽ…

5 hours ago