Categories: Local newsPONNANI

റമദാൻ പൊലിവിന്‍റെ പൊന്നാനിരാവുകൾ

&NewLine;<p><strong>റമദാൻ നോമ്പുകാലത്തിന്&ZeroWidthSpace; പൊന്നാനിയിൽ മറ്റെവിടെയും കാണാത്ത പൊലിവാണ്&ZeroWidthSpace;&period;പുലരുംവരെ തുറന്നിട്ട കടകൾ&period; പാനൂസ വിളക്കുകൾ അലങ്കാരം തൂകുന്ന തറവാട്ടുമുറ്റങ്ങൾ&period; നിറഞ്ഞുകവിയും പള്ളിയകങ്ങൾ&period; കൊതിയൂറും വിഭവങ്ങൾ<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;IMG-20230308-WA0038-1141x1536-1-761x1024&period;jpg" alt&equals;"" class&equals;"wp-image-33852"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><strong>✍️ഷെബീൻ മഹ്&ZeroWidthSpace;ബൂബ് പൊന്നാനി <&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പലരുംവരെ തുറന്നിടും റമദാൻ നാളുകളിൽ കടക&ZeroWidthSpace;േമ്പാളങ്ങൾ&period; ആളാരവംകൊണ്ട്&ZeroWidthSpace; രാവിനെ പകലാക്കുന്ന തെരുവീഥികൾ&period; ബഹുവർണ പാനൂസ വിളക്കുകൾ അലങ്കാരം തൂകുന്ന തറവാട്ടുമുറ്റങ്ങൾ&period; നിറഞ്ഞുകവിയും പള്ളിയകങ്ങൾ&period; അടുക്കളകളിൽ നിന്നും പലഹാരപ്പഴമയുടെ കൊതിയൂറും ഗന്ധം… ചെറിയമക്ക എന്ന പൊന്നാനിയിലെ നോമ്പു&ZeroWidthSpace;രാവുകൾക്കിന്നും പൊലിവേറെയാണ്&period;<br>നോമ്പുകാലത്തെ ഇത്രമേൽ ആഘോഷമാക്കുന്ന മറ്റൊരു പ്രദേശം കേരളത്തിലുണ്ടോ എന്ന്&ZeroWidthSpace; സംശയമാണ്&ZeroWidthSpace;&period; പൗരാണിക തുറമുഖനഗരിയുടെ തനിമയും പെരുമയും പാരമ്പര്യവും സംരക്ഷിക്കുന്നതിൽ ഇന്നാട്ടുകാർ അത്രയേറെ ശ്രദ്ധാലുക്കളാണ്&ZeroWidthSpace;&period; കോവിഡും മറ്റു പ്രയാസങ്ങളും സകലതും ചവിട്ടിമറിച്ചപ്പോൾ പ്രാദേശിക ഭരണകൂടത്തി&ZeroWidthSpace;െൻറ തന്നെ മുൻകൈയിൽ നോമ്പ്&ZeroWidthSpace;&Hat;പെരുന്നാൾ കാലത്തെ പൊന്നാനിപ്പെരുമ വീണ്ടെടുക്കാൻ &OpenCurlyQuote;പാനൂസ’ എന്ന പേരിൽ പോയവർഷം ഒരാഴ്&ZeroWidthSpace;ച നീണ്ട ആഘോഷംതന്നെ സംഘടിപ്പിച്ചു<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;Screenshot&lowbar;2023-03-16-10-25-52-824&lowbar;com&period;google&period;android&period;apps&lowbar;&period;photos-1017x1024&period;jpg" alt&equals;"" class&equals;"wp-image-33700"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;1950999-panoosa-ponnani&period;jpg" alt&equals;"" class&equals;"wp-image-34040"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><strong>പെരുമയുടെ പഴമ<&sol;strong><br>വീട്&ZeroWidthSpace; വൃത്തിയാക്കലും മറ്റും പൂർത്തിയാക്കി ആവേശത്തോടെയാണ്&ZeroWidthSpace; പൊന്നാനിക്കാർ നോമ്പുമാസത്തെ à´µ&ZeroWidthSpace;രവേൽക്കുക&period; നഗരത്തിലെ തറവാട്ടുകാർക്കാണ്&ZeroWidthSpace; നോമ്പി&ZeroWidthSpace;െൻറ ചിട്ടവട്ടങ്ങളിൽ മാമൂലുകൾ കൂടുതൽ&period; മരുമക്കത്തായം നിലനിൽക്കുന്ന പ്രദേശമായതിനാൽ നോ&ZeroWidthSpace;െമ്പത്തുംമുന്നേ പുതിയാപ്ലയുടെ വക ഭാര്യവീട്ടിലേക്ക്&ZeroWidthSpace; അരിയും മറ്റു സകല പലവ്യഞ്ജനങ്ങളും എത്തിക്കുന്ന പതിവ്&ZeroWidthSpace; ഇന്നുമുണ്ട്&ZeroWidthSpace;&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><strong>കേമമാകും നോമ്പുതുറ<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>നോമ്പിലെ ചടങ്ങുകളിൽ കേമം നോമ്പുതുറ തന്നെ&period; ചെറിയ &ZeroWidthSpace;നോമ്പുതുറ&comma; വലിയ നോമ്പുതുറ&comma; മുത്താഴം&comma; അത്താഴം എന്നിങ്ങനെ രാത്രി നാലുതരം ഭക്ഷണസമയങ്ങളുണ്ട്&ZeroWidthSpace;&period; ഒാരോന്നും പൊന്നാനിത്തനിമയുള്ള വിഭവങ്ങളാൽ സമൃദ്ധം&period; പൊന്നാനിയിലെ അറിയപ്പെടുന്ന പാചകക്കാരിയും &OpenCurlyQuote;അപ്പങ്ങളെമ്പാടും’ എന്ന പൊന്നാനി രുചി കൂട്ടായ്&ZeroWidthSpace;à´® ലീഡറുമായ പി&period;കെ&period; ജമീല അവ വിവരിച്ചുതന്നതിങ്ങനെ…<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><strong>പുതിയാപ്ല സൂപ്പർ സ്റ്റാർ<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>നോമ്പിന്&ZeroWidthSpace; പുതിയാപ്ലയാണ്&ZeroWidthSpace; വീടുകളിലെ സൂപ്പർ സ്&ZeroWidthSpace;റ്റാർ&period; പുതിയാപ്ല&ZeroWidthSpace;െയ കരുതിയാണ്&ZeroWidthSpace; പലഹാരങ്ങൾ എല്ലാം ഉണ്ടാക്കുക&period; പുതിയാപ്ല വീട്ടിലില്ലേൽ ഇൗ വിഭവങ്ങളെല്ലാം തയാറാക്കി പുതിയാപ്ലയുടെ വീട്ടിലേക്ക്&ZeroWidthSpace; പെൺവീട്ടിൽനിന്ന്&ZeroWidthSpace; കൊടുത്തയക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മഗ്&ZeroWidthSpace;രിബ്&ZeroWidthSpace; ബാങ്ക്&ZeroWidthSpace; കൊടുത്ത പാടെയുള്ളതാണ്&ZeroWidthSpace; ചെറിയ നോമ്പുതുറ&period; ഇൗത്തപ്പഴവും നാരങ്ങവെള്ളവും കഴിഞ്ഞാൽ പിന്നെ പലഹാരങ്ങളുടെ നിറവാണ്&ZeroWidthSpace;&period; മുട്ടമാല&comma; മുട്ടസുർക്ക&comma; നിറച്ച പത്തിരി&comma; വയക്കട &lpar;ഉന്നക്കായ&rpar;&comma; തരിപ്പോള&comma; തരിക്കഞ്ഞി&comma; ചിരട്ടിമാല&comma; മുട്ടപ്പത്തിരി തുടങ്ങി &OpenCurlyQuote;അല്ലാഹു അഅ്&ZeroWidthSpace;ലം’ എന്ന അസ്സൽ പൊന്നാനി വിഭവം വേറെയും&period; അടുത്തകാലത്താണ്&ZeroWidthSpace; പഴവർഗങ്ങൾ പലഹാരങ്ങൾക്കൊപ്പം തീൻമേശയിൽ കൂട്ടിനു വന്നത്&ZeroWidthSpace;&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;1945420-ponnani&period;jpg" alt&equals;"" class&equals;"wp-image-34039"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><strong>വലിയതുറയും പ്രധാനം<&sol;strong><br>രണ്ടാംഘട്ടമാണ്&ZeroWidthSpace; വലിയ നോമ്പുതുറ&period; നൈസ്&ZeroWidthSpace; പത്തിരി&comma; കോഴിക്കറി&comma; ബീഫ്&ZeroWidthSpace; കറി&comma; ബീഫ്&ZeroWidthSpace; വരട്ടിയത്&ZeroWidthSpace; എന്നിവയാണ്&ZeroWidthSpace; ഇൗ ഘട്ടത്തിലെ മെയിൻ&period; ജീരകക്കഞ്ഞിയും വഴക്കരട്ടിയും മീൻ മുളകിട്ടതും ചേർന്ന കോ&ZeroWidthSpace;േമ്പായാണ്&ZeroWidthSpace; രണ്ടാംഘട്ട പൊന്നാനി സ്&ZeroWidthSpace;പെഷൽ&period; പച്ചക്കായ ഉപ്പിട്ട്&ZeroWidthSpace; വേവിച്ച്&ZeroWidthSpace; ഉടച്ചെടുത്ത്&ZeroWidthSpace; അതിലേക്ക്&ZeroWidthSpace; തേങ്ങയും ജീരകവും ചെറിയുള്ളിയും ചേർത്തരച്ചത&ZeroWidthSpace;ു കൂട്ടിയാണ്&ZeroWidthSpace; വഴക്കരട്ടിയുണ്ടാക്കുക&period; പോളയും ബീഫ്&ZeroWidthSpace; കറിയുമാണ്&ZeroWidthSpace; ഇൗ സമയത്തെ മറ്റൊരു താരം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><strong>മുത്താഴവും അത്താഴവും<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>റമദാനിലെ പ്രത്യേക രാത്രിനമസ്&ZeroWidthSpace;കാരമായ തറാവീഹ്&ZeroWidthSpace; കഴിഞ്ഞുള്ള ഭക്ഷണമാണ്&ZeroWidthSpace; മുത്താഴം&period; വീടി&ZeroWidthSpace;െൻറ പടാപ്പുറത്തും കോലായയിലും കാരണവന്മാർ ഒത്തുകൂടി സൊറപറയുന്ന സമയമാണിത്&ZeroWidthSpace;&period; അന്നേരമാണ്&ZeroWidthSpace; കുട്ടികൾ മുത്താഴ വെടി പൊട്ടിക്കുക&period; ഒരുതരം മിനി പീരങ്കിയാണത്&ZeroWidthSpace;&period; മുളകൊണ്ടുണ്ടാക്കി മണ്ണെണ്ണ ഉപയോഗിച്ച്&ZeroWidthSpace; തീകൊളുത്തിയാൽ അത്യാവശ്യം നല്ല ശബ്&ZeroWidthSpace;ദത്തിൽ പീരങ്കി തീതുപ്പും&period; റമദാനിൽ കുട്ടികളുടെ പ്രധാന വിനോദ പരിപാടി ഇതാണ്&ZeroWidthSpace;&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പിന്നെ അത്താഴം&period; അത്താഴത്തിന്&ZeroWidthSpace; ചോറ്&ZeroWidthSpace;&comma; മീൻകറി&comma; മുരിങ്ങയില തോരൻ എന്നിവക്കു പുറമെ ഒരു പൊന്നാനി സ്&ZeroWidthSpace;പെഷൽ വിഭവമുണ്ട്&ZeroWidthSpace;&period; ചൂരമീൻ ചമ്മന്തിയാണത്&ZeroWidthSpace;&period; ലക്ഷദ്വീപിൽനിന്ന്&ZeroWidthSpace; വരുന്ന ഉണക്ക്&ZeroWidthSpace; ചൂര&ZeroWidthSpace;&comma; വീണ്ടും ഉണക്കി തീക്കനലിൽ ചുട്ടു പൊടിച്ച്&ZeroWidthSpace; തേങ്ങയും മറ്റും ചേർത്തുണ്ടാക്കുന്ന ഇൗ ചമ്മന്തി വേറെ ലെവൽ ടേസ്&ZeroWidthSpace;റ്റാണെന്ന്&ZeroWidthSpace; ജമീലത്ത പറയുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പൊന്നാനിയിൽ റമദാനിൽ മാത്രമല്ല&comma; വർഷം മുഴുവൻ പുലർച്ചെ രണ്ടു ബാങ്കുണ്ട്&ZeroWidthSpace;&period; പുലർച്ച നാലു&ZeroWidthSpace; മണിക്ക്&ZeroWidthSpace; ഒരു ബാങ്കും സുബ്ഹി&ZeroWidthSpace;െൻറ സമയത്ത്&ZeroWidthSpace; à´®&ZeroWidthSpace;റ്റൊരു ബാങ്കും&period; റമദാനിൽ ഇതിലെ ആദ്യ ബാങ്ക്&ZeroWidthSpace; അത്താഴം കഴിക്കാനുള്ള ഒാർമപ്പെടുത്തലും രണ്ടാം ബാങ്ക്&ZeroWidthSpace; ഭക്ഷണം കഴിക്കുന്നത്&ZeroWidthSpace; നിർത്താനുള്ള മുന്നറിയിപ്പുമാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;1951000-ponnani-1&period;jpg" alt&equals;"" class&equals;"wp-image-34038"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><strong>കേൾക്കാം പീലൂത്ത്<&sol;strong>&ZeroWidthSpace;<br>ഇതിനു&ZeroWidthSpace; പുറമെ&comma; പീലൂത്ത്&ZeroWidthSpace; എന്നൊരു മുന്നറിയിപ്പ്&ZeroWidthSpace; രീതികൂടി പൊന്നാനിയിലുണ്ട്&ZeroWidthSpace;&period; നോമ്പുതുറക്കും അത്താഴത്തിനും ശബരിമല മണ്ഡല നാളുകളിൽ പുലർച്ചയും മുഴങ്ങുന്ന സൈറണാണ്&ZeroWidthSpace; പീലൂത്ത്&ZeroWidthSpace;&period; പണ്ടുകാലത്ത്&ZeroWidthSpace; പുറംകടലിൽ ചരക്കുകപ്പലുകൾ നങ്കൂരമിട്ടാൽ കരയിലുള്ള ചെറു ചരക്കു വഞ്ചികൾക്ക്&ZeroWidthSpace;&ZeroWidthSpace; അറിയിപ്പെന്നോണം തുടങ്ങിയതാണ്&ZeroWidthSpace; പീലൂത്ത്&ZeroWidthSpace; എന്ന്&ZeroWidthSpace; അബ്&ZeroWidthSpace;ദുറഹ്&ZeroWidthSpace;മാൻ കുട്ടി മാസ്&ZeroWidthSpace;റ്റർ പറയുന്നു&period; ഇടക്കാലത്ത്&ZeroWidthSpace; നിന്നുപോയ ഇൗ പാരമ്പര്യം നഗരസഭയുടെ മുൻകൈയിൽ പുനരാരംഭിച്ചിട്ടുണ്ട്&ZeroWidthSpace;&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇത്രയധികം ഭക്ഷണം ഒരു ദിവസം ഉണ്ടാക്കാൻ ഒരു ശരാശരി വീട്ടമ്മക്ക്&ZeroWidthSpace; കഴിയുമോ എന്ന ആശങ്കക്കും ജമീലത്തക്ക്&ZeroWidthSpace; മറുപടിയുണ്ട്&ZeroWidthSpace;&period; &OpenCurlyQuote;&OpenCurlyQuote;മരുമക്കത്തായ à´¸&ZeroWidthSpace;മ്പ്രദായം ആയതുകൊണ്ട്&ZeroWidthSpace; വീട്ടിൽ എമ്പാടും പെണ്ണുങ്ങളുണ്ടാകും&period; എല്ലാവരും ഒാരോരോ പണിയിൽ സജീവമാകും&period; അതുകൊണ്ട്&ZeroWidthSpace; ഇതൊന്നും ഭാരമായി തോന്നാറില്ല&period;’’<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><strong>പാനൂസയും പാനൂസ യാത്രയും<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പൊന്നാനിയുടെ നോമ്പുകാലത്തി&ZeroWidthSpace;െൻറ &ZeroWidthSpace;െഎക്കൺ ആണ്&ZeroWidthSpace; പാനൂസ വിളക്ക്&ZeroWidthSpace;&period; റമദാൻ മാസം വീടുകൾക്കു മുന്നിൽ കെട്ടിത്തൂക്കുന്ന പ്രത്യേകതരം അലങ്കാര വിളക്കുകളാണ്&ZeroWidthSpace; പാനൂസ&period; ഇൗജിപ്&ZeroWidthSpace;തിലും മറ്റുചില അറബ്&ZeroWidthSpace; ദേശങ്ങളിലും ഫാനൂസ്&ZeroWidthSpace; എന്ന പേരിൽ സമാന രീതിയുണ്ട്&ZeroWidthSpace;&period; അറബ്&ZeroWidthSpace; നാടുകളുമായുള്ള പൊന്നാനിയുടെ പൗരാണിക സമ്പർക്കം വഴിയാകണം ഇത്&ZeroWidthSpace; വരുന്നത്&ZeroWidthSpace;&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മുളകൊണ്ട്&ZeroWidthSpace; വ്യത്യസ്&ZeroWidthSpace;à´¤ ആകൃതികളിൽ പാനൂസ ഉണ്ടാക്കും&period; പെട്ടി&comma; കപ്പൽ&comma; പത്തേമാരി&comma; വിമാനം&comma; ബസ്&ZeroWidthSpace;&comma; കാർ അങ്ങനെ പല ആകൃതികളിലും പാനൂസ ഉണ്ടാകും&period; മുമ്പ്&ZeroWidthSpace; പാനൂസ ഉണ്ടാക്കുന്ന ധാരാളം പേർ പൊന്നാനിയിലുണ്ടായിരുന്നു&period; ഇന്ന്&ZeroWidthSpace; &ZeroWidthSpace;രണ്ടോ മൂന്നോ പേരേയുള്ളൂ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ദീർഘകാലം ബോംബെയിലേക്കും ഗൾഫ്&ZeroWidthSpace; നാടുകളി&ZeroWidthSpace;േലക്കും ചരക്കുമായി പായക്ക്&ZeroWidthSpace; ഒാടുന്ന പത്തേമാരികളിൽ തൊഴിലെടുത്ത അഴീക്കലിലെ ആലിയത്താനകത്ത്&ZeroWidthSpace; കുഞ്ഞൻബാവയാണ്&ZeroWidthSpace; ഒരു പാനൂസ വിദഗ്&ZeroWidthSpace;ധൻ&period; പത്തേമാരിയുടെയും അറേബ്യൻ ഉരുവി&ZeroWidthSpace;െൻറയും മാതൃകയിൽ &ZeroWidthSpace;അദ്ദേഹം ഉണ്ടാക്കുന്ന പാനൂസക്ക്&ZeroWidthSpace; ധാരാളം ആവശ്യക്കാരുണ്ട്&ZeroWidthSpace;&period; കുട്ടിക്കാലത്ത്<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>നോമ്പ&ZeroWidthSpace;ുരാവുകളിൽ&ZeroWidthSpace; രണ്ടോ മൂന്നോ മീറ്റർ നീളമുള്ള പത്തേമാരി പാനൂസ ഉണ്ടാക്കി&comma; പെ&ZeroWidthSpace;ട്രോമാക്&ZeroWidthSpace;സ്&ZeroWidthSpace; വിളക്ക്&ZeroWidthSpace; ഉള്ളിൽ കത്തിച്ച്&ZeroWidthSpace;&comma; മുളയിൽ കെട്ടിത്തൂക്കി വീടുകളിലൂടെയും അങ്ങാടിയിലൂടെയും കുട്ടികൾ സഞ്ചരിക്കും&period; &OpenCurlyQuote;&OpenCurlyQuote;ചോ&ZeroWidthSpace;ക്കാ വറുത്തതുണ്ടോ&comma; മഞ്ഞൾ കൊത്തമ്പാലി അത്താഴസമയമായ്&ZeroWidthSpace; എണീറ്റോളൂ’’ തുടങ്ങിയ പാട്ടുകൾ പാടിയാകും ഇൗ യാത്രയെന്ന്&ZeroWidthSpace; അദ്ദേഹം ഒാർമിക്കുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കുട്ടികൾ മാത്രമല്ല&comma; മുതിർന്നവരും പുലർച്ചെ അത്താഴ ബാങ്ക്&ZeroWidthSpace; കൊടുക്കുന്നതുവരെ ഒാരോരോ നേരമ്പോക്കുകളിൽ ഏർപ്പെട്ട്&ZeroWidthSpace; അങ്ങാടിയിൽ കാണും&period; രാത്രിയുടെ അന്ത്യയാമത്തിലെ പുണ്യനമസ്&ZeroWidthSpace;കാരത്തിന്&ZeroWidthSpace; &lpar;ഖിയാമുല്ലൈൽ&rpar; സമയം നീക്കിവെക്കുന്നവരും ധാരാളം&period; ഇത്രയേറെ പള്ളികളുള്ള ഒരു നാടും മലയാളക്കരയിലില്ല&period; 90ലധികം പള്ളികളാണ്&ZeroWidthSpace; പൊന്നാനി നഗരസഭ പരിധിയിലുള്ളത്&ZeroWidthSpace;&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><strong>ദൈന്യതയുടെ നോമ്പുകാലം<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മുസ്&ZeroWidthSpace;ലിംകൾക്കിടയിൽ തന്നെ വലിയ സാംസ്&ZeroWidthSpace;കാരിക വൈവിധ്യങ്ങൾ നിലനിൽക്കുന്ന പ്രദേശമാണ്&ZeroWidthSpace; പൊന്നാനി&period; ആഘോഷസമാന നോമ്പുകാലം അനുഭവിക്കാത്ത മനുഷ്യരും ഇൗ തീരനഗരത്തിലുണ്ട്&ZeroWidthSpace;&period; തണ്ടുവലിച്ച്&ZeroWidthSpace; വള്ളങ്ങളിൽ കടലിൽ പോയി&comma; അന്നന്നത്തെ ഭക്ഷണത്തിനുള്ള വക കണ്ടെത്തിയിരുന്ന മത്സ്യ&ZeroWidthSpace;ത്തൊഴിലാളി സമൂഹം&comma; തുടർച്ചയായി വരുന്ന തൂഫാനുകളോട്&ZeroWidthSpace; &lpar;കടൽക്ഷോഭം&rpar; പൊരുതി പത്തേമാരികളിൽ ആയുസ്സുതീർത്ത അഴീക്കലിലെ മഞ്ചിത്തൊഴിലാളി സമൂഹം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പട്ടിണിയും പരിവട്ടവും ദൈന്യതയും മാത്രമായിരുന്നു അടുത്ത കാലംവരെ ഇവരുടെ ഒാലക്കുടിലുകളിൽനിന്ന്&ZeroWidthSpace; ഉയർന്നുകേട്ടത്&ZeroWidthSpace;&period; കഞ്ഞിയും കപ്പയും ചമ്മന്തിയുമൊക്കെയായിരുന്നു പല വീടുകളിലെയും&ZeroWidthSpace;&ZeroWidthSpace;&ZeroWidthSpace; നോമ്പുകാല പ്രത്യേക വിഭവങ്ങൾ&period; ദുരിതത്തിരമാലകൾക്കിടയിലും ആവുംവിധം നോമ്പും പെരുന്നാളും ആഘോഷമയമാക്കാൻ അവർ ശ്രദ്ധിച്ചിരുന്നു&period; ദൈന്യതയുടെ നോമ്പുകാലം<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മുസ്&ZeroWidthSpace;ലിംകൾക്കിടയിൽ തന്നെ വലിയ സാംസ്&ZeroWidthSpace;കാരിക വൈവിധ്യങ്ങൾ നിലനിൽക്കുന്ന പ്രദേശമാണ്&ZeroWidthSpace; പൊന്നാനി&period; ആഘോഷസമാന നോമ്പുകാലം അനുഭവിക്കാത്ത മനുഷ്യരും ഇൗ തീരനഗരത്തിലുണ്ട്&ZeroWidthSpace;&period; തണ്ടുവലിച്ച്&ZeroWidthSpace; വള്ളങ്ങളിൽ കടലിൽ പോയി&comma; അന്നന്നത്തെ ഭക്ഷണത്തിനുള്ള വക കണ്ടെത്തിയിരുന്ന മത്സ്യ&ZeroWidthSpace;ത്തൊഴിലാളി സമൂഹം&comma; തുടർച്ചയായി വരുന്ന തൂഫാനുകളോട്&ZeroWidthSpace; &lpar;കടൽക്ഷോഭം&rpar; പൊരുതി പത്തേമാരികളിൽ ആയുസ്സുതീർത്ത അഴീക്കലിലെ മഞ്ചിത്തൊഴിലാളി സമൂഹം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പട്ടിണിയും പരിവട്ടവും ദൈന്യതയും മാത്രമായിരുന്നു അടുത്ത കാലംവരെ ഇവരുടെ ഒാലക്കുടിലുകളിൽനിന്ന്&ZeroWidthSpace; ഉയർന്നുകേട്ടത്&ZeroWidthSpace;&period; കഞ്ഞിയും കപ്പയും ചമ്മന്തിയുമൊക്കെയായിരുന്നു പല വീടുകളിലെയും&ZeroWidthSpace;&ZeroWidthSpace;&ZeroWidthSpace; നോമ്പുകാല പ്രത്യേക വിഭവങ്ങൾ&period; ദുരിതത്തിരമാലകൾക്കിടയിലും ആവുംവിധം നോമ്പും പെരുന്നാളും ആഘോഷമയമാക്കാൻ അവർ ശ്രദ്ധിച്ചിരുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വനിതാ സംവരണ ബില്ല്; ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ സംസാരിക്കും

ന്യൂഡല്‍ഹി: വനിതാ സംവരണവും പരിധി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകൡമേല്‍ രണ്ടാം ദിവസവും ലോക്സഭയില്‍ ചര്‍ച്ച തുടരുന്നു.രാഹുല്‍ ഗാന്ധി ഉച്ചകഴിഞ്ഞ്…

1 hour ago

പെരുമ്പിലാവിൽ ടെമ്പോ ട്രാവലറും കാറും കൂട്ടിയിടിച്ച് അപകടം ‘യാത്രക്കാര്‍ക്ക് പരിക്ക് ‘അപകടത്തില്‍ പെട്ടത് വിനോദയാത്രക്ക് പോയ ചങ്ങരംകുളം സ്വദേശികള്‍ സഞ്ചരിച്ച ട്രാവലര്‍

പെരുമ്പിലാവ്:ചങ്ങരംകുളത്ത് നിന്ന് വിനോദയാത്രക്ക് പോയ ടെമ്പോ ട്രാവലറും കാറും കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു.പെരുമ്പിലാവ് കോഴിക്കോട് റോഡിലെ കെ ആർ റസ്റ്റോറന്റിന്…

1 hour ago

സ്ത്രീ സുരക്ഷ: പഴുതടച്ച നിയമ നിർമ്മാണം വേണം

ചങ്ങരംകുളം.സംവരണം കൊണ്ട് മാത്രം സ്ത്രീ സുരക്ഷ ഉറപ്പു വരുത്താനാകില്ലെന്നും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് പഴുതടച്ച നിയമ നിർമ്മാണം നടത്തണമെന്നും പന്താവൂർ…

1 hour ago

പതിനായിരം രൂപയ്ക്ക് മുകളിലുള്ള UPI പേയ്മെന്റുകൾ ഒരു മണിക്കൂർ വൈകിപ്പിക്കാൻ നിർദേശം; വിശദീകരണവുമായി ആർ ബി ഐ.

ഉടനടി പണം. അതാണല്ലോ യുപിഐ. അത്യാവശ്യത്തിനൊരിടപാട് നടത്തേണ്ടി വന്നാൽ ഒട്ടും കാലതാമസമില്ലാതെ പണം അപ്പുറത്തെത്തും. എന്നാൽ ആ ഉടനടി സ്വഭാവം…

4 hours ago

തിരൂർ റെയിൽവേ സ്റ്റേഷനിൽ ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യം ആരംഭിച്ചു

തിരൂർ: യാത്രക്കാർക്കുള്ള സേവനങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി തിരൂർ റെയിൽവേ സ്റ്റേഷനിൽ ഡിജിറ്റൽ ലഗേജ് ലോക്കർ സംവിധാനം പ്രവർത്തനം തുടങ്ങി.സംസ്ഥാനത്ത് രണ്ടാമത്തെ…

4 hours ago

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധം തുടരുന്നു; ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വൈറ്റ് കോട്ടൂരി പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ…

16 hours ago