ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും വലിയ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബിൽ നിരവധി പുത്തൻ മാറ്റങ്ങൾ ഉടനടി വരും. യൂട്യൂബ് ഷോർട്‌സ് ഉൾപ്പെടെയുള്ള ഫീച്ചറുകളിലാണ് മാറ്റങ്ങൾ ഉണ്ടാകുന്നത്
ഇനിമുതൽ iOS ഉപയോക്താക്കൾക്ക് യൂട്യൂബ് ഷോർട്‌സ് കാണുമ്പോൾപിക്ചർ-ഇൻ-പിക്ചർ മോഡ് ഉപയോഗിക്കാം. അതായത് ഒരു ഷോർട്‌സ് വീഡിയോ കാണുന്നതിനിടയിൽ തന്നെ മറ്റൊരു ആപ്പ് ഉപയോഗിക്കാം. ഇതിനോടൊപ്പം ‘സ്മാർട്ട് ഡൗൺലോഡുകൾ’ എന്ന പുതിയ ഫീച്ചറും ഷോർട്‌സിൽ വരുന്നു. ഇത് ഓണാക്കിയാൽ ഇഷ്ടപ്പെടുന്ന ഷോർട്‌സ് വീഡിയോകൾ ഓട്ടോമാറ്റിക്കായി നിങ്ങളുടെ ഉപകരണത്തിൽ ഡൗൺലോഡ് ചെയ്യപ്പെടും. ഇതിലൂടെ ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്തപ്പോഴും ഷോർട്‌സ് കാണാൻ സാധിക്കും.
വീഡിയോ പ്ലേബാക്ക് വേഗതയിലും യൂട്യൂബ് വലിയ മാറ്റം വരുത്തുന്നു. ഇനിമുതൽ വീഡിയോകൾ 2x സ്പീഡിൽ മാത്രമല്ല, 4x സ്പീഡിലും കാണാൻ കഴിയും. ഇത് വീഡിയോകൾ കൂടുതൽ വേഗത്തിൽ കണ്ടുതീർക്കാൻ സഹായിക്കും. കൂടാതെ, ‘ജമ്പ് എഹെഡ്’ എന്ന ഫീച്ചർ ഇനി മൊബൈൽ ആപ്പിൽ മാത്രമല്ല വെബ് പതിപ്പിലും ലഭ്യമാകും.
നിലവിൽ ഈ പുതിയ ഫീച്ചറുകൾ എല്ലാ യൂട്യൂബ് ഉപയോക്താക്കൾക്കും ലഭ്യമല്ല. ഇവ പരീക്ഷണ ഘട്ടത്തിലാണ്. പരീക്ഷണത്തിൽ പങ്കെടുക്കുന്ന ഉപയോക്താക്കളിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങൾ അനുസരിച്ച് ഈ ഫീച്ചറുകൾ എല്ലാവർക്കും ലഭ്യമാക്കും. തുടക്കത്തിൽ പ്രീമിയം വരിക്കാർക്ക് മാത്രമായിരിക്കും ഈ ഫീച്ചറുകൾ ലഭ്യമാവുക. എന്നാല്‍ വൈകാതെ തന്നെ ഈ ഫീച്ചറുകളെല്ലാം ആഗോളവ്യാപകമായി യൂട്യൂബ് അവതരിപ്പിക്കും
എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…
ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…
മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…
തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…