Categories: MALAPPURAMPOLITICS

യു.ഡി.എഫ് പ്രവേശന ചർച്ചകൾക്കിടെ അൻവർ പാണക്കാട്ട്; യു.ഡി.എഫിനെ ശക്തിപ്പെടുത്തുമെന്ന് സാദിഖലി തങ്ങൾ

&NewLine;<p>മലപ്പുറം&colon; യു&period;à´¡à´¿&period;എഫ് പ്രവേശന ചർച്ചകൾക്കിടെ പി&period;വി&period; അൻവർ എം&period;എൽ&period;എ പാണക്കാട്ടെത്തി&period; മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി&period; ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെയാണ് അൻവർ പാണക്കാട്ടെത്തിയത്&period; കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് കരുതലോടെയാണ് സാദിഖലി തങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചത്&period; യു&period;à´¡à´¿&period;എഫിനെ ശക്തിപ്പെടുത്താനുള്ളതെല്ലാം ചെയ്യും&period; ശക്തിക്കായി വേണ്ടതെല്ലാം ചെയ്യുമെന്നും മാത്രമാണ് തങ്ങൾ പറഞ്ഞത്&period; അൻവർ ഉയർത്തുന്ന പ്രശ്നങ്ങളിൽ പിന്തുണ നൽകുമെന്നും തങ്ങൾ അറിയിച്ചു&period; മലയോര ജനതയുടെ പ്രശ്നങ്ങൾക്കും വന നിയമ ഭേദഗതി ബില്ലിന് എതിരായ പ്രതിഷേധത്തിനും പിന്തുണ തേടിയാണ് പാണക്കാട്ട് എത്തിയതെന്ന് കൂടിക്കാഴ്ചക്കുശേഷം അൻവർ മാധ്യമങ്ങളോട് പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>നേരത്തെ&comma; അൻവറിന്‍റെ കാര്യത്തിൽ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി&period;à´¡à´¿&period; സതീശൻ പ്രതികരിച്ചിരുന്നു&period; പി&period;കെ&period; കുഞ്ഞാലിക്കുട്ടിയുമായും അൻവർ കൂടിക്കാഴ്ച നടത്തും&period; അൻവറിനെ മുന്നണിയിലെടുക്കാൻ ലീഗിന്റെ നേതൃത്വത്തിൽ സമ്മർദം തുടരുന്നതിനിടെയാണു പുതിയ നീക്കം&period; വന്യജീവി ആക്രമണത്തിനെതിരായ പ്രതിഷേധത്തിനിടെ നിലമ്പൂർ à´¡à´¿&period;എഫ്&period;ഒ ഓഫിസ് ആക്രമിച്ച കേസിൽ അറസ്റ്റിലായ അൻവർ ജാമ്യം കിട്ടി തിങ്കളാഴ്ച വൈകീട്ടാണ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>രാവിലെ നടത്തിയ വാർത്താസമ്മേളനത്തിൽ വന നിയമ ഭേദഗതിക്കെതിരെ അന്‍വര്‍ ആഞ്ഞടിച്ചിരുന്നു&period; ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്നതാണ് ഭേദഗതി ബില്ലെന്നും നിയമം പാസായാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഗുണ്ടകളായി മാറുമെന്നും അൻവർ മുന്നറിയിപ്പ് നൽകി&period; വന നിയമഭേദഗതിയുടെ ഭീകരത അറിയാന്‍ ഇരിക്കുന്നതേയുള്ളൂ&period; വന്യജീവി ആക്രമണം സ്വാഭാവിക പ്രതിഭാസമാണെന്നാണ് സര്‍ക്കാര്‍ നിലപാട്&period; മനുഷ്യരെ കൊലക്ക് കൊടുക്കുന്ന സാഹചര്യം ആണ് ഉണ്ടാകാന്‍ പോകുന്നത്&period; റവന്യൂ വകുപ്പ് കൈമാറിയ ഭൂമികളില്‍ വനവത്കരണം നടത്തി&period; ജനങ്ങള്‍ പോയി വനത്തിൽ വീട് വെച്ചതല്ല&comma; മറിച്ച് ജനങ്ങള്‍ക്ക് ഇടയില്‍ വന്ന് കാട് നിര്‍മിച്ചതാണെന്നും അന്‍വര്‍ പറഞ്ഞു&period; മൃഗങ്ങളെ ജനവാസ മേഖലയിലേക്ക് ആകര്‍ഷിക്കുകയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കാര്‍ബണ്‍ ഫണ്ടില്‍ നിന്നു പത്ത് പൈസ പോലും ജനങ്ങള്‍ക്ക് കിട്ടിയില്ല&period; 10&comma;000 ഹെക്ടര്‍ കേരളത്തില്‍ വനം വര്‍ധിച്ചു&period; ഭൂമി ഇവിടെ പെറ്റുപെരുകുന്നുണ്ടോ&quest; സെക്രട്ടേറിയറ്റിന് അകത്തുവരെ പുലി വരുന്ന സാഹചര്യം ഉണ്ടാകും&period; വനഭേദഗതി ബിൽ നിയമമായാൽ പുഴകളുടെ നിയന്ത്രണവും വനംവകുപ്പിന്‍റെ കൈകളിലാവും&period; കുടിവെള്ള പദ്ധതികളെ പോലും ഇത് ബാധിക്കും&period; ബില്‍ മറച്ചുവെച്ച് പാസാക്കാനാണ് നീക്കം നടത്തിയത്&period; റോഷി അഗസ്റ്റിന്‍ മലയോര കര്‍ഷകരുടെ രക്ഷകന്‍ അല്ലേ&quest; എന്താണ് മിണ്ടാതിരിക്കുന്നത്&period; സി&period;പി&period;ഐ മന്ത്രിമാര്‍ പ്രകൃതി സ്‌നേഹികളല്ലേ&quest; വനം വകുപ്പ് മന്ത്രിയെ മാറ്റാത്തതിലും അന്‍വര്‍ വിമര്‍ശിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എ&period;കെ&period; ശശീന്ദ്രനെ മാറ്റി തോമസ് കെ&period; തോമസിനെ മന്ത്രി ആക്കിയാല്‍ ഭേദഗതി ബില്ലില്‍ ഒപ്പിടില്ല&period; അതുകൊണ്ടാണ്&period; മന്ത്രിയെ മാറ്റാത്തത്&period; ക്രൈസ്തവ സമൂഹമാണ് ബില്ല് കൊണ്ട് ഏറ്റവും ദോഷം അനുഭവിക്കുന്നതെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി&period; വനംവകുപ്പ് അതിഥി മന്ദിരങ്ങൾ തെമ്മാടിത്ത കേന്ദ്രങ്ങളാണ്&period; ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് ആഡംബര വണ്ടികള്‍ എന്തിനാണ്&quest; യു&period;à´¡à´¿&period;എഫ് നേതൃത്വം ഈ വിഷയം ഏറ്റെടുക്കണം&period; 1972 ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരണം&period; മനുഷ്യജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ നിയമത്തിൽ ഭേദഗതി കൊണ്ടുവരണം&period;കേരളത്തില്‍നിന്നുതന്നെ ഇതിന് തുടക്കം കുറിക്കണം&period; അതിന് വേണ്ടി 2026ല്‍ യു&period;à´¡à´¿&period;എഫ് അധികാരത്തില്‍ വരണമെന്നും അന്‍വര്‍ പറഞ്ഞു&period; വന നിയമ ഭേദഗതി ബില്ലിന് എതിരായ പ്രതിഷേധത്തിന് പിന്തുണ തേടി മുഴുവന്‍ യു&period;à´¡à´¿&period;എഫ് നേതാക്കളെയും കാണും&period; മുന്നണി പ്രവേശനം ഒന്നുമല്ല ഇപ്പോഴത്തെ വിഷയം&period; കേരളത്തില്‍ നൂറോളം കര്‍ഷക സംഘടനകള്‍ ഉണ്ട്&period; മലയോര മേഖലയിലെ സഭകളുണ്ട്&period; അവരെയൊക്കെ യു&period;à´¡à´¿&period;എഫ് ഒരുമിച്ച് നിര്‍ത്തണം&period; ആദിവാസികള്‍ക്ക് നല്‍കുന്ന പത്തില്‍ ഒന്ന് പോലും അവര്‍ക്ക് ലഭിക്കുന്നില്ല&period; ആദിവാസി ദലിത് മേഖലയില്‍ യു&period;à´¡à´¿&period;എഫ് ശ്രദ്ധ കേന്ദ്രീകരിക്കണം&period; ഇത് സംബന്ധിച്ച് യു&period;à´¡à´¿&period;എഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും അന്‍വര്‍ പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബിജെപി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി എം എൽ എ ക്കെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു

തവനൂർ : മണ്ഡലത്തിന്റെ പതിനഞ്ച് വർഷം എം എൽ എ ആയിട്ടും മണ്ഡലത്തിന് വികസനമുരടിപ്പ് മാത്രം നൽകിയ കെ ടി…

2 hours ago

ഇലക്ഷന് ഒരുങ്ങി പോലീസ് ‘ചങ്ങരംകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്.

ചങ്ങരംകുളം:നിയമസഭ തിരഞ്ഞെടുപ്പിന് പോലീസ് സേന ഒരുങ്ങുന്നു.ബിഎസ്എഫിന്റെയും ചങ്ങരംകുളം പോലീസിന്റെയും നേതൃത്വത്തില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.പ്രശ്നബാധിത പ്രദേശങ്ങളില്‍ സുരക്ഷയുടെ ഭാഗമായാണ്…

2 hours ago

SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം

വട്ടംകുളം :ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7,4,10 ക്ലാസുകളിൽ പഠിക്കുന്ന SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു.…

2 hours ago

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

7 hours ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

9 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

9 hours ago