എരമംഗലം യു.എം.എം.എൽ.പി.സ്കൂളിൽ വായനദിന വാരാചരണത്തിന് തുടക്കമായി. രാവിലെ സ്കൂൾ അങ്കണത്തിൽ വച്ചു നടന്ന പ്രത്യേക അസംബ്ലിയിൽ പ്രധാനാധ്യാപകൻ ലിജോ.ടി.ജോബ് പി.എൻ പണിക്കരെ അനുസ്മരിച്ചു കൊണ്ട് വായനദിന സന്ദേശം നൽകി. തുടർന്ന് പുതിയതായി ക്രമീകരിച്ച സ്കൂൾ ലൈബ്രറി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.സ്കൂളിലെ സീനിയർ അധ്യാപിക നസീറടീച്ചർ സ്കൂൾ ലൈബ്രറിയിലേക്കാവശ്യമായ പുസ്തകങ്ങൾ അസംബ്ലിയിൽ വെച്ച് സമ്മാനിച്ചു. സ്കൂൾ ലൈബ്രറി കോ ഓഡിനേറ്റർ നീതു ടീച്ചർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സ്കൂളിലെ എല്ലാ ക്ലാസുകളിലും ഒരു ലൈബ്രറി പ്രവർത്തനത്തിനും ആരംഭം കുറിച്ചു. പി.ടി.എ , എം.ടി.എ അംഗങ്ങൾ പി.ടി.എ പ്രസിഡന്റ് ശ്രീ. രാജാറാം, എം.ടി. എ പ്രസിഡന്റ് സൂര്യ ദിനേശ് , ശ്രീ സുരേഷ് പാട്ടത്തിൽ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ സന്ദർശിച്ച് സ്കൂളിലേക്കാവശ്യമായ പുസ്തകങ്ങൾ സമ്മാനിച്ചു. സ്കൂൾ തല പ്രവർത്തനങ്ങൾക്ക് അധ്യാപകരായ ഡിറ്റോ ഡെന്നി , മെജോ ജോസ് , ഷെമീല, ജുമിയ കെ, സുധിനി , സൗധ ,ശ്രീജ എന്നിവർ നേതൃത്വം നൽകി.
ചങ്ങരംകുളം:വളയംകുളത്ത് വീടിനകത്ത് കയറി യുവാവിന്റെ പരാക്രമം.വെള്ളിയാഴ്ച വൈകിയിട്ട് ഏഴ് മണിയോടെയാണ് സംഭവം.അജ്ഞാതനായ യുവാവ് സ്ത്രീകളും കുട്ടികളുമുള്ള വീടിനകത്തേക്ക് ഓടിക്കയറുകയായിരുന്നു.വീട്ടുകാര്‍ ഭഹളം…
എടപ്പാൾ: സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റ് തീർത്തും നിരാശ നൽകുന്നത് മാത്രം നിലവിൽ മുൻ ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ച പല പദ്ധതികളും…
എടപ്പാൾ: റഫറൽ ബിസിനസിന് മുൻതൂക്കം നൽകുന്ന ബിസിനസിന് മാത്രമായുള്ള ജൂനിയർ ചേമ്പർ ഇൻറർനാഷണൽ- ജെ സി ഐ യുടെ സംവിധാനമായ…
എടപ്പാൾ: 'ചർക്ക 'യും ' ഉപ്പും ' ഉൾപ്പെടെയുള്ള വസ്തുക്കൾ ശക്തിയേറിയ സമരായുധങ്ങളാക്കി മാറ്റി, ലോക ചരിത്രത്തിൽ സമാനതകളില്ലാത്ത സ്വാതന്ത്ര്യസമരത്തിനാണ്…
കെനിയൻ തലസ്ഥാനമായ നൈറോബിയിൽ എടപ്പാളുകരുടെ സംഗമം നടന്നു. എടപ്പാളുകാരുടെ പ്രവാസി കൂട്ടായ്മ 'ഇടപ്പാളയം' ആണ് ആഫ്രിക്കൻ വൻ കരയിലെ എടപ്പാളുകാരുടെ…
എടപ്പാൾ: വട്ടംകുളം ഗ്രാമ പഞ്ചായത്തും, ഐ. എച്. ആർ. ഡി കോളേജ് വട്ടം കുളവും സംയുക്തമായി സങ്കടിപ്പിക്കുന്ന "ലഹരിക്കെതിരെ നാടൊന്നായ്…