തിരുവനന്തപുരം: യുവാവിൻ്റെ മൂത്രസഞ്ചയിൽ കുടുങ്ങിയ ഇലക്ട്രിക് വയർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മെഡിക്കൽ കോളേജ് ആശുപത്രി യൂറോളജി വിഭാഗത്തിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ ഇലക്ട്രിക് വയർ പുറത്തെടുത്തത്. തിരുവനന്തപുരം സ്വദേശിയായ 25 കാരനാണ് ഇലക്ട്രിക് വയർ മൂത്രനാളിയിലൂടെ കുത്തിക്കയറ്റിയത്.
ആശുപത്രിയിലെത്തുമ്പോൾ വയർ മൂത്രസഞ്ചിയിൽ കുരുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. യുവാവ് ഇതു ചെയ്തതിന്റെ കാരണം അജ്ഞാതമാണെന്ന് അധികൃതർ അറിയിച്ചു. പല കഷണങ്ങളായി മുറിച്ചാണ് ഇലക്ട്രിക് വയർ പുറത്തെടുത്തത്. ശസ്ത്രക്രിയ രണ്ടര മണിക്കൂറോളം നീണ്ടു. ശസ്ത്രക്രിയയ്ക്കു ശേഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന യുവാവ് സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. യഥാസമയം ശസ്ത്രക്രിയ നടത്തി യുവാവിന്റെ ജീവൻ രക്ഷിച്ച ഡോക്ടർമാരെ ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
യൂറോളജി വിഭാഗം പ്രൊഫസർ ഡോ. പി ആർ സാജു, അസി. പ്രൊഫസർ ഡോ. സുനിൽ അശോക്, സീനിയർ റസിഡന്റുമാരായ ഡോ. ജിനേഷ്, ഡോ. അബു അനിൽ ജോൺ, ഡോ. ഹരികൃഷ്‌ണൻ, ഡോ. ദേവിക, ഡോ. ശില്പ, അനസ്തേഷ്യ വിഭാഗം അസി. പ്രൊഫസർ ഡോ. അനീഷ്, സീനിയർ റസിഡന്റ് ഡോ ചിപ്പി എന്നിവർ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി.
വെളിയങ്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കർക്കിടകക്കഞ്ഞി വിതരണം സംഘടിപ്പിച്ചു.കർക്കിടകമാസത്തിലെ ആചാരങ്ങളുടെ ഭാഗമായി കോൺഗ്രസ് കമ്മിറ്റി എരമംഗലത്ത് വച്ച് നടത്തിയ…
കൊല്ലം: കൊല്ലത്ത് ബസ്സില്‍ വച്ച് നഗ്നതാപ്രദര്‍ശനം നടത്തിയ പ്രതി അറസ്റ്റില്‍. മൈലക്കാട് സ്വദേശി സുനിലാണ് അറസ്റ്റില്‍ ആയത്. ഇന്ന് പുലര്‍ച്ചയോടെയാണ്…
ചങ്ങരംകുളം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങിൻ്റെ നേതൃത്വത്തിൽ ചങ്ങരംകുളത്ത് സൗജന്യ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ്…
ചങ്ങരംകുളം : സഖാക്കൾ വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ എംപി കുട്ടൻ നായർ അനുസ്മരണവും അദ്ദേഹത്തിന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാര സമർപ്പണവും…
കല്പറ്റ : ചൂരൽമല മുണ്ടക്കൈ ദുരന്തത്തിന്റെ ഒരാണ്ട്. സംസ്ഥാനത്ത് സ്കൂളുകളിൽ ഇന്ന് ഒരു മിനിറ്റ് മൗനം ആചരിക്കും. രാവിലെ 10…
തിരുവനന്തപുരം: പ്രവാസി ഭാരതീയ വോട്ടമാര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഫോം 4Aയിലാണ്…