Categories: PUBLIC INFORMATION

മൊബൈല്‍ ഫോണിന് മിന്നലേല്‍ക്കുമോ..?, ഇടിമിന്നല്‍ സമയത്ത് തുറസായ സ്ഥലത്ത് പെട്ടു പോയാല്‍ എന്ത് ചെയ്യും..?, മിന്നലേറ്റയാളെ എങ്ങനെ രക്ഷിക്കാം..?

&NewLine;<p class&equals;"wp-block-paragraph">പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് മൊബൈല്‍ ഫോണ്‍പൊട്ടിത്തെറിച്ച്‌ യുവാവ് മരിച്ചുവെന്ന ദാരുണമായ വാർത്ത പുറത്തുവന്നിട്ട് ഒരു ദിവസമേ ആയിട്ടുള്ളൂ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടത്വയില്‍ 29 വയസുള്ള ശ്രീനിവാസൻ എന്ന യുവാവാണ് മരിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എന്നാല്‍&comma; മിന്നലേറ്റ് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുവെന്ന വാർത്ത തികച്ചും തെറ്റാണെന്ന് പറയുകയാണ് ശാസ്ത്ര ലേഖകനും കഥാകൃത്തുമായ ഡോ&period;മനോജ് വെള്ളനാട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അതൊരു ശാസ്ത്രീയമായ ഒരു അന്ധവിശ്വാസം മാത്രമാണ്&period; മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്ബോഴും അല്ലാത്തപ്പോഴും ഒരാള്‍ക്ക് മിന്നലേല്‍ക്കാനുള്ള സാധ്യത ഒരുപോലെയാണെന്നും മൊബൈല്‍ ഫോണ്‍ മിന്നലിനെ ആകർഷിക്കുവാൻ കഴിയില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കൂടാതെ&comma; അവനവൻ തന്നെ ശ്രദ്ധിച്ചാല്‍ പരമാവധി ഒഴിവാക്കാവുന്നതാണ് മിന്നലേറ്റുള്ള അപകടങ്ങളെന്നും അദ്ദേഹം പറയുന്നു&period; ഇടിമിന്നലുള്ള സമയത്ത് എന്തൊക്കെ മുൻകരുതല്‍ എടുക്കാമെന്ന് മിന്നലേറ്റയാളെ രക്ഷിക്കാൻ കൂടെയുള്ളവർ എന്ത് ചെയ്യണമെന്നും അദ്ദേഹം പോസ്റ്റില്‍ വിശദമാക്കുന്നുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>മനോജ് വെള്ളനാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&&num;8220&semi;ഇന്നലെ ക്രിക്കറ്റ് കളിക്കിടയില്‍ മിന്നലേറ്റ് ഒരു യുവാവ് മരിച്ചിരുന്നു&period; സങ്കടകരമായ സംഭവമാണ്&period; പല പത്രങ്ങളും മിന്നലേറ്റ് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചിട്ടാണ് അയാള്‍ മരിച്ചതെന്ന് റിപ്പോർട്ട് ചെയ്തേക്കുന്നത് കണ്ടു&period; അത് തികച്ചും തെറ്റാണ്&period; ശാസ്ത്രീയമായ ഒരു അന്ധവിശ്വാസം മാത്രം&period; മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്ബോഴും അല്ലാത്തപ്പോഴും ഒരാള്‍ക്ക് മിന്നലേല്‍ക്കാനുള്ള സാധ്യത ഒരുപോലെയാണ്&period; മൊബൈല്‍ ഫോണ്‍ മിന്നലിനെ ആകർഷിക്കുകയൊന്നുമില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കേരളത്തില്‍ ഇപ്പോള്‍ പരക്കെ മഴയും ഇടിയുമൊക്കെയാണ്&period; മിന്നല്‍ സാധ്യതയും കൂടുതലാണ്&period; മിന്നല്‍ മുരളിയില്‍ ജയ്സണ് മിന്നലേറ്റപ്പോള്‍ അയാളൊരു സൂപ്പർ ഹീറോ ആയി&period; അതേ തീവ്രതയില്‍ ഒരു മിന്നല്‍ നമുക്കാണ് കിട്ടുന്നതെങ്കില്‍ പിന്നെ ശവമടക്കാനുള്ള പെട്ടി പോയിട്ട്&comma; വാരിക്കൂട്ടി എടുക്കാൻ ഒരു തൊട്ടി പോലും വേണ്ടി വരില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ശ്രദ്ധിച്ചാല്‍ പരമാവധി ഒഴിവാക്കാവുന്നതാണ് മിന്നല്‍ ഏറ്റുള്ള അപകടങ്ങള്‍&period; ആര് ശ്രദ്ധിക്കണം&quest; അവനവൻ തന്നെ ശ്രദ്ധിക്കണം&period; പ്രത്യേകിച്ചും പുറത്ത് പണി ചെയ്യുന്നവർ&comma; യാത്ര ചെയ്യുന്നവർ&comma; ഇന്നലത്തെ സംഭവം പോലെ തുറസായ സ്ഥലങ്ങളില്‍ കളികളിലോ ജോലിയിലോ ഏർപ്പെടുന്നവർ ഒക്കെ കർശനമായ ജാഗ്രത പുലർത്തണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാല്‍ ഉടൻ തന്നെ സുരക്ഷിതമായ ഒരു കെട്ടിടത്തിനുള്ളിലേക്ക്‌ മാറണം&period; അങ്ങനെ മാറിയിട്ട് ജനലഴികളില്‍ പിടിച്ചു നിന്ന് മിന്നല്‍ വരുന്നുണ്ടോ എന്ന് നോക്കി നില്‍ക്കരുത്&period; അവൻ ജനലഴി വഴിയും വരാം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വീട്ടിലാണെങ്കില്‍ ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക&period; വെറുതെ ഇലക്‌ട്രിക്കല്‍ കടക്കാരന് കാശു കൊടുക്കുന്നതെന്തിന്&quest;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ജന്നലുകളും വാതിലുകളും അടച്ചിടുക&period; മിന്നല്‍ എങ്ങനെയിരിക്കുമെന്ന് കാണാൻ ശ്രമിക്കരുത്&period; കണ്ടേ പറ്റു എന്നാണെങ്കില്‍ യൂട്യൂബില്‍ ഉണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല&period; വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക&period; വെറുതെ അവരെ പ്രലോഭിപ്പിക്കരുത്&period; മിന്നല്‍ വേളയില്‍ അവരൊക്കെ വികാരജീവികളാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ലാൻഡ് ഫോണുകള്‍ ഉപയോഗിക്കരുത്&period; മൊബൈല്‍ ഫോണ്‍ കുഴപ്പമില്ല&period; പക്ഷെ ചാർജ് ചെയ്തു കൊണ്ട് ഉപയോഗിക്കരുത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ മരക്കൊമ്ബിലോ കയറി ഇരിക്കരുത്&period; ഉയരം കൂടും തോറും &lpar;പതിനാറടിയന്തിരത്തിന്റെ&rpar; ചായയുടെ സ്വാദും കൂടും&period; ബട്ട് യു മെ മിസ് ഇറ്റ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വീടിനു പുറത്താണങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടിലെങ്ങും പോയി നില്‍ക്കരുത്‌&period; വാഹനങ്ങള്‍ അവിടെ പാർക്ക് ചെയ്യുന്നതും റിസ്കാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കവചിത വാഹനത്തിനുള്ളില്‍ ആണെങ്കില്‍ അതൊരു തുറസ്സായ സ്ഥലത്ത്‌ നിർത്തിയിട്ട ശേഷം അതിനകത്തു തന്നെ ഇരിക്കണം&period; പുറത്തിറങ്ങരുത്&period; കാറിനുള്ളില്‍ ഇരുന്നാല്‍ മിന്നലേല്‍ക്കില്ല&period; കാരണം&comma; &plus;2 വിന് ഫിസിക്സ് പഠിപ്പിച്ച സാജൻ സർ പറഞ്ഞതനുസരിച്ച്‌ ഒരു ഗോളത്തിൻ്റെ സെൻ്ററില്‍ വോള്‍ട്ടേജ് എപ്പോഴും പൂജ്യമായിരിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇടിമിന്നല്‍ ഉണ്ടാകുമ്ബോള്‍ ജലാശയത്തില്‍ ഇറങ്ങുവാൻ പാടില്ല&period; ചിലപ്പോള്‍ നരസിംഹത്തില്‍ മോഹൻലാല്‍ കിടക്കുമ്ബോലെ കിടക്കേണ്ടി വരും&period; പിന്നെ ആരെങ്കിലും വന്ന് എടുക്കേണ്ടി വരും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇനി അഥവാ തുറസ്സായ സ്ഥലത്ത് പെട്ടുപോയ അവസ്ഥയാണെങ്കില്‍ താഴെയുള്ള ചിത്രത്തിലേതു പോലെ ഇരിക്കുക&period; അതാണ് ലൈറ്റ്നിംഗ് സേഫ്റ്റി പൊസിഷൻ&period; ഉപ്പുറ്റി ഉയർത്തി പരസ്പരം ചേർത്ത് വയ്ക്കണം&period; ഭൂമിയില്‍ തൊടുന്ന കാലിൻ്റെ ഭാഗം പരമാവധി കുറക്കണം&period; കാലുകള്‍ മടക്കി&comma; തല കാല്‍ മുട്ടുകള്‍ക്ക്‌ ഇടയില്‍ ഒതുക്കി ഒരു പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക&period; ഓർക്കുക&comma; അത് ശൗചാലയമല്ല&period; മാത്രമല്ല&comma; മിന്നലേല്‍ക്കാതിരിക്കാൻ മണ്ണില്‍ കിടക്കാൻ ശ്രമിക്കരുത്&period; കൂടുതല്‍ അപകടകരം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇടിമിന്നലുള്ള സമയം പുറത്ത്‌ അയയില്‍ കിടക്കുന്ന വസ്ത്രങ്ങള്‍&comma; &&num;8216&semi;അയ്യോ നനയു&&num;8217&semi;മെന്ന് വെപ്രാളപ്പെട്ട് എടുക്കാൻ ഓടരുത്&period; അവ നനഞ്ഞാലും സാരമില്ല&period; ഉണങ്ങുമ്ബോള്‍ ഉടുക്കാനുള്ള ആളാണ് പ്രധാനം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇടിമിന്നലുള്ള സമയത്ത് കുട്ടികളെ തുറസായ സ്ഥലത്ത് കളിക്കുന്നതില്‍ നിന്നും കർശനമായി വിലക്കുക&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇടിമിന്നലില്‍ നിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ ചാലകം സ്ഥാപിക്കാം&period; വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ്‌ പ്രോട്ടക്ടര്‍ ഘടിപ്പിക്കാം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇനി നിങ്ങളുടെ അടുത്തു നിക്കുന്ന ഒരാളിന് പെട്ടെന്ന് മിന്നലേറ്റു&period; നിങ്ങള്‍ക്ക് എന്തുചെയ്യാൻ കഴിയും&quest;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഒരാള്‍ക്ക് മിന്നലേറ്റാല്‍&comma; അതിൻ്റെ ആഘാതത്തില്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ചയോ കേഴ്‌വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സാധാരണ കറണ്ടടിക്കുന്ന പോലല്ല മിന്നലേല്‍ക്കുന്നത്&period; മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ തൊട്ടാല്‍ നിങ്ങളെ കറണ്ടടിക്കില്ല&period; ധൈര്യമായി തൊടാം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊള്ളലേറ്റോ നേരിട്ടുള്ള ആഘാതത്താലോ ആള് മരിക്കുന്നത് കുറവാണ്&period; പലപ്പോഴും മരണകാരണം പെട്ടെന്നുള്ള ശ്വാസതടസമാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അതിനാല്‍ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നല്‍കുവാൻ മടിക്കരുത്‌&period; എന്നുവച്ചാല്‍ കൃത്രിമ ശ്വാസോഛ്വാസം നല്‍കിയാല്‍ തന്നെ ആളെ നമുക്ക് രക്ഷിക്കാൻ പറ്റിയേക്കും&period; ഫ്രണ്ട്സ് സിനിമയില്‍ ജയറാം മീനയ്ക്ക് കൊടുക്കുന്നില്ലേ&comma; അതുപോലെ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സിനിമയിലേത് പോലെ അത്ര ഈസിയല്ല കാര്യങ്ങള്‍&period; അതുകൊണ്ട് അറിയാവുന്ന&comma; നമുക്ക് ചെയ്യാവുന്ന പ്രഥമശുശ്രൂഷയൊക്കെ കൊടുത്തിട്ട്&comma; എത്രയും വേഗം എടുത്തോണ്ട് ആശുപത്രിയില്‍ പോണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അപ്പൊ മറക്കണ്ടാ&comma; നമ്മളാരും ടോവിനോ തോമസമല്ലാ&period; നമുക്ക് മിന്നലേറ്റാല്‍ മുരളിയാവില്ലാ&comma; മൊരിഞ്ഞ് പോകത്തേ ഉള്ളൂ<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിന് സ്വന്തമായി ഒരു മിനി ബസ് അനുവദിക്കും;എംഎൽഎ അഡ്വ. വി എസ് ജോയ്

എടപ്പാൾ: നീണ്ടകാലത്തെ യാത്രാദുരിതത്തിന് പരിഹാരമെന്നോണം ഐഎച്ച്ആർഡിയുടെ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിന് സ്വന്തമായി ഒരു മിനി ബസ് അനുവദിക്കുമെന്ന്…

21 hours ago

കെ.എസ്.ആർ.ടി.സി ബസുകളുടെ ഫ്ലാഗ് ഓഫ് കർമ്മം നടന്നു

എടപ്പാൾ: തിരൂർ പൊന്നാനി റൂട്ടിൽ ചമ്രവട്ടം വഴി പുതിയ രണ്ട് കെ.എസ്.ആർ.ടി.സി ബസുകളുടെ ഫ്ലാഗ് ഓഫ് കർമ്മം ചമ്രവട്ടം സെന്ററിൽ…

21 hours ago

​കക്കിടിപ്പുറം കെ.വി. യു.പി. സ്കൂളിൽ ലഹരിവിരുദ്ധ ക്ലാസും സൈക്കിൾ റാലിയും നടത്തി

​ചങ്ങരംകുളം: വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി കക്കിടിപ്പുറം കെ.വി. യു.പി. സ്കൂളിൽ ലഹരിവിരുദ്ധ ക്ലാസും സൈക്കിൾ റാലിയും സംഘടിപ്പിച്ചു.…

21 hours ago

​പെരുമ്പറമ്പ് മൂടാലിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു

​കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ എസ്.എം.എഫ് (SMF), എസ്.കെ.എസ്.എസ്.എഫ് (SKSSF) യൂണിറ്റ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പെരുമ്പറമ്പ് മൂടാൽ മഹല്ലിൽ സമസ്ത സ്ഥാപക…

2 days ago

എടപ്പാൾ പോലീസ് സ്റ്റേഷന്റെ സ്ഥലമെടുപ്പനായി തിരൂർ ഡി.വൈ.എസ്.പിയും സംഘവും സ്ഥല സന്ദർശനം നടത്തി

എടപ്പാൾ: എടപ്പാൾ പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും വിവിധ വിഷയങ്ങൾ വിലയിരുത്തുന്നതിനുമായി തിരൂർ ഡി.വൈ.എസ്.പി എ. എം സിദ്ധീഖിന്റെ നേതൃത്വത്തിൽ…

2 days ago

ഐഡിയൽ സ്കൂളുകളിൽ ഒളിമ്പിക് ദിനാഘോഷം

എടപ്പാൾ: കടകശ്ശേരി ഐഡിയൽ സ്കൂളിൽ ലോക ഒളിംപിക് ദിനാഘോഷം ശ്രദ്ധേയമായി. സ്കൗട്ട് & ഗൈഡ്സ് കുട്ടികളും സ്കേറ്റിംഗ് വിദ്യാർത്ഥികളും നീന്തൽ…

2 days ago