തിരുവനന്തപുരം: അര്‍ജന്‍റീന ഫുട്ബോൾ ടീമിന്‍റെയും നായകന്‍ ലിയോണല്‍ മെസിയുടെയും കേരള പര്യടനത്തിന് കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ അനുമതി കിട്ടിയെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. കായികമന്ത്രാലയത്തിന് പുറമെ റിസർവ് ബാങ്കിന്‍റെയും അനുമതി കിട്ടിയെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഈ വര്‍ഷം ഒക്ടോബറിലായിരിക്കും മെസി അടങ്ങുന്ന അര്‍ജന്‍റീന ഫുട്ബോള്‍ ടീം കേരളത്തിലെത്തുക എന്നാണ് കരുതുന്നത്. ഏഴ് ദിവസം മെസിയും അര്‍ജന്‍റീന ടീമും കേരളത്തിലുണ്ടാകുമെന്നാണ് മന്ത്രി നേരത്തെ പറഞ്ഞത്. നേരത്തെ തീരുമാനിച്ച സൗഹൃദ മത്സരത്തിന് പുറമെ മെസി പൊതു പരിപാടിയിലും പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
2022ലെ ഖത്തര്‍ ലോകകപ്പില്‍ കിരീടമുയര്‍ത്തിയ അര്‍ജന്‍റീനക്ക് ഇന്ത്യയില്‍ നിന്ന് ലഭിച്ച അഭൂതപൂര്‍വമായ പിന്തുണക്ക് നന്ദി അറിയിച്ച അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷനാണ് അര്‍ജന്‍റീന ടീം ഇന്ത്യയില്‍ സൗഹൃദ മത്സരം കളിക്കാന്‍ തയാറാണെന്ന് ഇന്ത്യൻ ഫുട്ബോള്‍ അസോസിയേഷനെ അറിയിച്ചത്. എന്നാല്‍ മത്സരത്തിനുള്ള ഭീമമായ ചെലവ് താങ്ങാന്‍ കഴിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ഈ വാഗ്ദാനം നിരസിച്ചു. ഇതിന് പിന്നാലെയാണ് അര്‍ജന്‍റീന ടീമിനെ കേരളത്തിലെത്തിക്കാന്‍ ശ്രമം ആരംഭിച്ചത്. ശ്രേയാ ഷോഷാല്‍ മുതല്‍ ദിഷ പഠാണിവരെ, ഐപിഎല്‍ ഉദ്ഘാടനച്ചടങ്ങിന് വന്‍താരനിര അര്‍ജന്‍റീന ഫുട്ബോള്‍ ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ച് കേരളം അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന് മെയില്‍ അയച്ചിരുന്നു. പിന്നാലെ അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ ഈ ക്ഷണം സ്വീകരിക്കുകയും അര്‍ജൻറീന ഫുട്ബോള്‍ അസോയിയേഷന്‍ ഭാരവാഹികളും കായികമന്ത്രി വി അബ്ദുറഹിമാനും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഡല്‍ഹിയില്‍ അര്‍ജന്‍റീന അംബാസഡറെ സന്ദര്‍ശിച്ച് സംസ്ഥാനത്തെ ഫുട്ബോള്‍ വികസനത്തിന് അര്‍ജന്‍റീനയുമായി സഹകരിക്കുന്നതിന് താല്‍പര്യം അറിയിച്ചിരുന്നു.
കേരളത്തിലെത്തുന്ന അര്‍ജന്‍റീന ടീമിനൊപ്പം മെസിയും ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അസാധ്യമെന്ന് പലരും എഴുതിത്തള്ളിയ ഈ സമ്മാനം കേരളത്തിലെ സ്പോര്‍ട്സ് പ്രേമികള്‍ക്ക് നല്‍കാന്‍ കഴിഞ്ഞത് സംസ്ഥാന സര്‍ക്കാരിന്‍റെ നിരയന്തരമായ ഇടപെടല്‍ കൊണ്ടാണെന്നും കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.
2011ല്‍ അര്‍ജന്‍റീന ഫുട്ബോള്‍ ടീം ലിയോണല്‍ മെസിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ വെനസ്വേലക്കെതിരെ സൗഹൃദ മത്സരം കളിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുമ്ബില്‍ അനിശ്ചിതകാല സമരം നടത്തുന്ന ആശാ വർക്കർമാർ ഇന്ന് സർക്കാരുമായി നടത്തിയ ചർച്ച പരാജയം. പ്രധാനപ്പെട്ട ആവശ്യങ്ങള്‍…
ഒമ്പത് മാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തിയ സുനിത വില്യംസിനും ബുച്ച് വിൽമോറിനും ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി…
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിൽ പ്രതി അഫാനെതിരെ ആദ്യമായി മൊഴി നൽകി ഉമ്മ ഷെമീന. അഫാൻ ആക്രമിച്ചതാണെന്ന് ഷെമീന കിളിമാനൂർ എസ്എച്ച്ഒക്ക്…
ആധുനിക കേരളത്തിന്റെ ശിൽപിയും കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായ EMS എന്ന ഏലംകുളം മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് വിടവാങ്ങിയിട്ട് ഇന്ന് 27…
ചങ്ങരംകുളം:പ്രാണാകമ്മ്യൂണിക്കേഷൻസിന്റെ രണ്ടാമത് നാടകം ചന്ദനക്കാവ് അവതരിപ്പിച്ചു.കാഞ്ഞിയൂർ പ്രദേശങ്ങളിലെ കലാകാരന്മാരുടെ കൂട്ടായ്മയായ നാടക സംഘം പ്രാണാ കമ്മ്യൂണിക്കേഷൻസിന്റെ രണ്ടാമത് നാടകമാണ് അരങ്ങേറിയത്.സോമൻ…
എടപ്പാള്‍:പതിമൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി എല്ലാ വർഷും വിതരണം ചെയ്തു വരുന്ന റംസാൻ-വിഷു കിറ്റ് വിതരണം കുന്നിശ്ശേരി മുഹമ്മദ്ക്കയുടെ വീട്ടിൽ…