Categories: Thiruvananthapuram

മെഡിക്കല്‍ കോളേജിലെ ഉപകരണ ക്ഷാമം: ഡോ. ഹാരിസിനെതിരെ നടപടി വേണ്ട; ആരോപണങ്ങള്‍ തള്ളാതെ വിദഗ്ധ സമിതി

&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ ഉപകരണങ്ങളുടെ അഭാവമുണ്ടെന്ന ഡോ&period; ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലുകള്‍ തള്ളാതെ വിദഗ്ധ സമിതി റിപ്പോർട്ട്&period;മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും വാങ്ങുന്ന പ്രക്രിയ ലഘൂകരിക്കണമെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തല്‍&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വിദ്യാർത്ഥിയുടെ ശസ്ത്രക്രിയ മുടങ്ങിയതുമായി ബന്ധപ്പെട്ട ഡോ&period; ഹാരിസിന്റെ വെളിപ്പെടുത്തല്‍ വസ്തുതയാണെന്നും സിസ്റ്റത്തിന് പ്രശ്നം ഉണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു&period; ഡോക്ടറുടെ പരസ്യപ്രതികരണം സർവീസ് ചട്ടലംഘനമാണെന്നും എന്നാല്‍ ഹാരിസിനെതിരെ കർശന നടപടി വേണ്ടെന്നുമാണ് റിപ്പോർട്ടിലെ നിർദേശം&period;ആലപ്പുഴ മെഡിക്കല്‍ കോളേജ് മേധാവി ഡോ&period; പത്മകുമാറിന്റെ നേതൃത്വത്തില്‍ ആലപ്പുഴ&comma; കോട്ടയം മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘമാണ് അന്വേഷണം നടത്തിയത്&period; ഉപകരണങ്ങളുടെ ക്ഷാമം നിലവിലുണ്ടെന്ന് വിവിധ വകുപ്പുകളിലെ മേധാവികള്‍ വിദഗ്ധസമിതിയോട് പറഞ്ഞതായാണ് വിവരം&period; സമിതി അന്വേഷണ റിപ്പോർട്ട് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ ഡോ&period; വിശ്വനാഥന് ഇന്നലെ രാത്രി കൈമാറി&period; ഇന്ന് ആരോഗ്യ മന്ത്രി വീണാ ജോർജിന് റിപ്പോർട്ട് കൈമാറും&period;മെഡിക്കല്‍ കോളേജിലെ ഉപകരണക്ഷാമത്തെക്കുറിച്ച്‌ ഒരു വർഷം മുൻപ് ആരോഗ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടെ അറിയിച്ചിരുന്നുവെന്നും എല്ലാ വിഭാഗത്തിലും പ്രശ്നങ്ങളുണ്ടെന്നും പല വകുപ്പ് മേധാവിമാരും അത് തുറന്ന് പറയാത്തത് ഭയംകൊണ്ടാണെന്നുമായിരുന്നു ഡോ&period; ഹാരിസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്&period; തനിക്കും ആദ്യഘട്ടത്തില്‍ ഭയമുണ്ടായിരുന്നുവെങ്കിലും രോഗികളോടുള്ള കടപ്പാടും കടമയും ഓർത്തപ്പോള്‍ ആ ഭയത്തിന് അർഥമില്ലെന്ന് തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു&period;പല ഉപകാരണങ്ങളും രോഗികളാണ് വാങ്ങിത്തരുന്നത് എന്ന ഗുരുതരമായ ആരോപണവും അദ്ദേഹം മുന്നോട്ടുവെച്ചു&period; വീഴ്ച മന്ത്രിയുടെ ഭാഗത്തല്ല&comma; ഉദ്യോഗസ്ഥരുടെ ഭാഗത്താണെന്നും ശസ്ത്രക്രിയകള്‍ മുടങ്ങുന്ന അവസ്ഥ മുൻപും ഉണ്ടാകാറുണ്ടെന്നും ഡോ&period; ഹാരിസ് കൂട്ടിച്ചേർത്തു&period; ഗുരുതര പ്രശ്‌നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷൻ അടക്കം മാറ്റിവെയ്‌ക്കേണ്ടി വരികയാണെന്നും മികച്ച ചികിത്സ നല്‍കാൻ ഡോക്ടർമാർ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതില്‍ മുൻപില്‍ നില്‍ക്കുകയാണെന്നും ഡോ ഹാരിസ് കുറ്റപ്പെടുത്തിയിരുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വമ്പൻ മാറ്റവുമായി കേന്ദ്ര സർക്കാർ, തേർഡ് പാർട്ടി ഇൻഷുറൻസില്ലെങ്കിൽ പെട്രോളും ‍ഡീസലുമില്ല! ആദ്യഘട്ടം യുപിയിലും ഹരിയാനയിലും

ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനവും ഇല്ലെന്ന പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ആദ്യഘട്ടം ഉത്തർപ്രദേശിലെയും ഹരിയാനയിലെയും 5 പമ്പുകളിൽ വീതം നടപ്പാക്കാനാണ്…

8 hours ago

GLPS തൃക്കണാപുരം സ്കൂൾ സംഘടിപ്പിക്കുന്ന “വർണമഴ” കളറിംഗ് മത്സരം 2026-ഡിസംബർ 2 ബുധനാഴ്ച രാവിലെ 10 മണിക്ക്

3 ,4 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം ആദ്യ 3 സ്ഥാനക്കാർക്ക് ആകർഷകമായ സമ്മാനങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന…

8 hours ago

വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ കയ്യാങ്കളി: ചാവക്കാട് അകലാട് സ്വദേശിക്ക് പരിക്ക്

കൊച്ചി : അബൂദാബിയിൽ നിന്നും കൊച്ചിയിലേക്ക് വന്നിരുന്ന ഇൻഡിഗോ വിമാനത്തിൽ ചൊവ്വാഴ്ച രാത്രി ഏഴുമണിക്കാണ് സംഭവം. ആക്രമണത്തിൽ ചാവക്കാട് അകലാട്…

11 hours ago

ഫെയര്‍നെസ് ക്രീം കിഡ്‌നിയെ ബാധിച്ചു; മൂത്രത്തിലൂടെ പ്രോട്ടീന്‍ നഷ്ടപ്പെടുന്നു, സലീം കോടത്തൂരിന് വന്ന അതേ രോഗം സുഹൃത്തിനും

ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതിനെത്തുടര്‍ന്ന് തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായി ഗായകന്‍ സലീം കോടത്തൂരിന്റെ സുഹൃത്ത് ഷുഹൈബ്. സലീമിന് അനുഭവപ്പെട്ട അതേ…

11 hours ago

വെളിയങ്കോട് വീട്ടിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവ് പിടികൂടി; 23-കാരൻ അറസ്റ്റിൽ

എടപ്പാൾ | വാണിജ്യാടിസ്ഥാനത്തിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. വെളിയങ്കോട് വില്ലേജിലെ പഴഞ്ഞി ദേശത്ത് കറുപ്പം…

14 hours ago

പരുതൂർ സ്കൂളിലെ വെടിവെപ്പ്: വിദ്യാർഥിയുടെ മാതാവിനെതിരെ കേസെടുത്ത് തൃത്താല പോലീസ്

തൃത്താല: പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയുടെ വെടിയേറ്റ സംഭവത്തിൽ വിദ്യാർഥിയുടെ മാതാവിനെതിരെ തൃത്താല…

14 hours ago