തൃത്താല : പട്ടിത്തറ, കപ്പൂർ പഞ്ചായത്തുകളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് മിഹിര എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു. ഫൗണ്ടേഷൻ ഡയറക്ടർ പി. വിജയകുമാർ, ട്രസ്റ്റ് അംഗം അനൂപ് തൊഴൂക്കര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 10-ൽ അധികം നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടുന്നതായിരുന്നു ഇത്തവണത്തെ ഓണക്കിറ്റുകൾ.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഗുരുവായൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന വിദ്യാഭ്യാസ, സാംസ്കാരിക സംഘടനയാണ് മിഹിര എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷൻ. കുട്ടികൾക്കായുള്ള വിവിധ വിദ്യാഭ്യാസ പരിപാടികൾ, അവധിക്കാല ക്യാമ്പുകൾ, പഠനയാത്രകൾ, കമ്പ്യൂട്ടർ പരിശീലനം എന്നിവ മിഹിരയുടെ പ്രധാന പ്രവർത്തനങ്ങളാണ്.
നേരത്തെ, മിഹിരയുടെ എടപ്പാൾ യൂണിറ്റ് മറ്റ് സാംസ്കാരിക സംഘടനകളുമായി സഹകരിച്ച് ‘ജയൻ ഫിലിം ഫെസ്റ്റിവൽ’ എന്ന പേരിൽ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. എടപ്പാളിലെ മുരളി തിയേറ്ററിൽ നടന്ന ഈ ചലച്ചിത്രോത്സവത്തിൽ, മലയാളത്തിന്റെ പ്രിയ നടൻ ജയന്റെ ഏഴ് സിനിമകൾ പ്രദർശിപ്പിച്ചിരുന്നു.
ഭാവിയിൽ, പ്രീ-സ്കൂൾ തലത്തിലുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകാനാണ് മിഹിര ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്.
ചങ്ങരംകുളം : കാരുണ്യം പാലിയേറ്റീവ് പരിചരിച്ചുവരുന്ന രോഗികൾ കൂട്ടിയിരിപ്പുകാർ വളണ്ടിയർമാർ എന്നിവർക്കായി ഓണാഘോഷം സംഘടിപ്പിച്ചു.വളയംകുളംഎം വി എം ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ…
🇦🇪UAE, OMAN🇴🇲, SAUDI🇸🇦, BAHRAIN🇧🇭, QATAR🇶🇦, MALAYSIA🇲🇾 Visit Visas at Lowest rates…. ✨ജോബ് വിസകൾക്കുള്ള എമിഗ്രേഷൻ ക്ലിയറൻസ്Available…
കേരളത്തിലെ കോൾ മേഖലയിൽ 2005 ഇറിഗേഷൻ ആക്ട് പ്രകാരം പാടശേഖര സമിതികൾ രൂപീകരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണം.കൃഷി…
യു ജി സി അനുവാദം നൽകിയിട്ടും കാലിക്കറ്റ് സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ കോഴ്സുകൾ നടത്തുന്നതിലെ തടസ്സങ്ങൾ നീക്കണമെന്ന് എസ്…
എടപ്പാൾ : അയ്യപ്പൻകാവ് ക്ഷേത്രത്തിൽ തത്ത്വമസി ആധ്യാത്മിക സേവാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പൗർണമി പൂജ നടത്തി. പോത്തനൂർ കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം…
പൊന്നാനി:വിദ്യാർത്ഥികളിൽ കായിക താരങ്ങളെ സൃഷ്ടിക്കാൻ സംസ്ഥാന സർക്കാർ നിർമ്മാണം പൂർത്തിയാക്കിയ വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്റ്റേഡിയം തിങ്കളാഴ്‌ച നാടിന്…